കണ്ണുനനഞ്ഞ ആ പുഞ്ചിരി കണ്ടോ? അമ്മയുടെ ആ വലിയ സ്വപ്നം നിറവേറ്റി മകൻ; ഇതിൽപ്പരമെന്ത് വേണം?

Published : Feb 23, 2026, 12:53 PM IST
viral video

Synopsis

അമ്മയുടെ എക്കാലത്തെയും വലിയൊരു സ്വപ്നം സഫലമാക്കിയ ഒരു മകന്റെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മനീഷ് എന്ന യുവാവാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

പല മക്കൾക്കും സ്വന്തം മാതാപിതാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റിക്കൊടുക്കുക എന്നത് വളരെ വളരെ വലിയ സന്തോഷമാണ്. അത്തരത്തിൽ തന്റെ അമ്മയെ ആദ്യമായി വിമാനത്തിൽ കൊണ്ടുപോയ ഒരു മകന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മനീഷ് പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ അദ്ദേഹത്തിന്റെ അമ്മ ആദ്യമായി വിമാനത്തിൽ കയറുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. അവരുടെ മുഖത്തെ ആകാംക്ഷയും സന്തോഷവും വീഡിയോയിൽ കാണാം. 'ഞങ്ങളുടെ കുടുംബത്തിൽ വിമാനത്തിൽ യാത്ര ചെയ്യുന്ന ആദ്യത്തെ സ്ത്രീയാണ് എന്റെ അമ്മ' എന്ന അടിക്കുറിപ്പോടെയാണ് മനീഷ് വീഡിയോ പങ്കുവെച്ചത്.

ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടയിലുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വിമാനത്തിനുള്ളിലെ സൗകര്യങ്ങൾ കൗതുകത്തോടെ നോക്കിക്കാണുന്ന അമ്മയെയും, യാത്രയ്ക്കിടയിൽ നൽകിയ ഭക്ഷണം ഒരല്പം നാണത്തോടെ ആസ്വദിക്കുന്ന അമ്മയെയും ഒക്കെ വീഡിയോയിൽ കാണാം. മകൻ ഈ ഓർമ്മകൾ ക്യാമറയിൽ പകർത്തുന്നത് കണ്ടപ്പോൾ അവർക്കുണ്ടായ സന്തോഷവും വീഡിയോയിൽ വ്യക്തമാണ്. യാത്രയുടെ ഒടുവിൽ സന്തോഷം കൊണ്ട് അമ്മയുടെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്.

 

 

നിരവധിപ്പേരാണ് ഈ അതിമനോഹരമായ വീഡിയോയ്ക്ക് കമന്റുകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. 'ഓരോ മാതാപിതാക്കളുടെയും ഉള്ളിലെ സ്വപ്നമാണിത്, നീ അത് യാഥാർത്ഥ്യമാക്കി' എന്നായിരുന്നു ഒരാൾ കമന്റ് നൽകിയത്. 'നമ്മുടെ മാതാപിതാക്കൾ ഒരിക്കലും ചിന്തിക്കാത്ത അനുഭവങ്ങൾ അവർക്ക് നൽകാൻ കഴിയുന്നതാണ് ജീവിതത്തിലെ യഥാർത്ഥ വിജയം' എന്നായിരുന്നു മറ്റൊരു കമന്റ്. 'ഈ വീഡിയോ കണ്ടപ്പോൾ പെട്ടെന്ന് തന്നെ വീട്ടിലേക്ക് വിളിച്ച് അച്ഛനോടും അമ്മയോടും സംസാരിക്കാൻ തോന്നി' എന്നാണ് മറ്റൊരാൾ പറഞ്ഞത്. 'അമ്മയുടെ ആ ചിരിയിൽ എല്ലാമുണ്ട്' എന്നായിരുന്നു മറ്റ് ചിലർ പറഞ്ഞത് .

 

PREV
Read more Articles on
click me!

Recommended Stories

ചുറ്റുമുള്ള സകലരേയും ചിരിപ്പിച്ച് ഇന്ത്യക്കാരി അമ്മ; മോളുടെ ബിരുദദാനച്ചടങ്ങിൽ സ്റ്റാറായത് ഇങ്ങനെ
ശ്ശെടാ ഇതേതാ പുതിയൊരു റെസിപ്പി? പ്ലാസ്റ്റിക് കവറോടെ ചിക്കൻ കറി വച്ച് ജോലിക്കാരി, വീഡിയോ വൈറൽ!