ശ്ശെടാ ഇതേതാ പുതിയൊരു റെസിപ്പി? പ്ലാസ്റ്റിക് കവറോടെ ചിക്കൻ കറി വച്ച് ജോലിക്കാരി, വീഡിയോ വൈറൽ!

Published : Feb 23, 2026, 11:43 AM IST
viral video

Synopsis

പാചകത്തിനിടയിൽ ഒരു ജോലിക്കാരിക്ക് പറ്റിയ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. പ്ലാസ്റ്റിക് കവറോടെ ചിക്കൻ കറി വെക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

വളരെ രസകരമായതും വിചിത്രമായതും ഒക്കെയായ അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. ചിക്കൻ കറി വെക്കാൻ ഏൽപ്പിച്ചപ്പോൾ വീട്ടുജോലിക്കാരി പ്ലാസ്റ്റിക് കവർ പോലും പൊളിക്കാതെ ചിക്കൻ പാകം ചെയ്തതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സൗരവ് ദേവ്‌റാനി എന്ന യൂസറാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ തിളക്കുന്ന മസാല ഗ്രേവിയിൽ പ്ലാസ്റ്റിക് പാക്കറ്റിലിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ കിടന്ന് വേവുന്നത് കാണാം. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഫ്രോസൺ ചിക്കൻ പ്ലാസ്റ്റിക് കവര്‍ എടുത്ത് നേരെ പാകം ചെയ്യുന്ന പാത്രത്തിലേക്ക് ഇടുകയായിരുന്നു.

'ഞാൻ എന്റെ ജോലിക്കാരിയെ പിരിച്ചുവിടണോ?' എന്ന രസകരമായ ചോദ്യത്തോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്രിഡ്ജിൽ ഇരിക്കുന്ന ചിക്കൻ എടുത്ത് കറി വെക്കാൻ സൗരവ് വീട്ടുജോലിക്കാരിയോട് പറഞ്ഞിരുന്നു. എന്നാൽ, പ്ലാസ്റ്റിക് കവർ നീക്കം ചെയ്യണമെന്ന കാര്യം പറയാൻ യുവാവ് മറന്നുപോയി. പ്ലാസ്റ്റിക് കവർ മാറ്റാതെ നേരിട്ട് പാകം ചെയ്യരുത് എന്ന് ആരെങ്കിലും അവരോട് പറഞ്ഞു കൊടുക്കണമായിരുന്നു എന്ന് സൗരവ് വീഡിയോയിൽ തമാശയായി പറയുന്നുണ്ട്. അത് തന്നെയാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായവും. 

 

 

എന്തായാലും, വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ ചിരിയോടൊപ്പം തന്നെ വിമർശനങ്ങളും ഉയരുന്നുണ്ട്. പ്ലാസ്റ്റിക് ചൂടാകുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ചിലർ ചൂണ്ടിക്കാട്ടുമ്പോൾ, ഇത്രയും നിഷ്കളങ്കമായ അബദ്ധം എങ്ങനെ പറ്റിയെന്നാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. 'ഇതൊരു വെറൈറ്റി ഐറ്റം ആണല്ലോ', 'ജോലിക്കാരിക്ക് നല്ല വിശ്രമം ആവശ്യമുണ്ട്' എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

 

PREV
Read more Articles on
click me!

Recommended Stories

ഓട്ടോറിക്ഷയിൽ ഒരുജോഡി ജിമിക്കി കമ്മലുകൾ, യുവാവിന്റെ പ്രണയത്തിന് മുന്നിൽ കണ്ണുനനഞ്ഞ് സോഷ്യൽ മീഡിയ!
അച്ചോടാ, നല്ല തങ്കക്കുടം പോലൊരു ഭർത്താവ്; ഓരോ രാജ്യത്ത് നിന്നു മടങ്ങുമ്പോഴും പൈലറ്റ് ഭാര്യക്കായി കരുതുന്നത്