
ജാർഖണ്ഡിലെ റാഞ്ചിയിൽ ഒരു മദ്യഷോപ്പിൽ അതിക്രമിച്ചുകയറി മദ്യം കുടിച്ച് മയങ്ങിവീണ കുരങ്ങനെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്. റാഞ്ചിയിലെ ഉദ്ര മാഞ്ചി ചൗക്കിലെ ഒരു മദ്യഷോപ്പിലാണ് ഈ വിചിത്ര സംഭവം നടന്നത്. ഷോപ്പിൽ എത്തിയ കുരങ്ങ് ഒരു ക്വാർട്ടർ വോഡ്ക കുടിച്ചതിന് ശേഷം കുപ്പികൾക്കരികിൽ ഉറങ്ങിപ്പോവുകയായിരുന്നു.
PREGNANT INDIA MONKEY BREAKS into ALCOHOL STORE
CRACKS open BOTTLE — NEARLY DRINKS ENTIRE THING
FOUND PEACEFULLY ASLEEP on BOXES STACKED WITH ALCOHOL pic.twitter.com/kH4art8DyQ— RT (@RT_com) September 26, 2026
കടയുടമകളും ഉപഭോക്താക്കളുമാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തത്. കുരങ്ങ് ഇതിനുമുമ്പും ഈ കടയുടെ പരിസരത്ത് വരാറുണ്ടെന്നും ബാക്കി വന്ന മദ്യം കുടിക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.
കുരങ്ങന്റെ ആക്രമണത്തിൽ 91 -കാരി മരിച്ചു
അതേസമയം, കർണാടകയിലെ കൊപ്പൽ ജില്ലയിൽ കുരങ്ങിന്റെ ആക്രമണത്തിൽ ഒരു വയോധിക ദാരുണമായി കൊല്ലപ്പെട്ടു. ബി.ടി. പാട്ടീൽ നഗറിലെ വീടിന് പുറത്തുണ്ടായിരുന്ന നജ്മുനിസ ബീഗം എന്ന വയോധികയാണ് ആക്രമണത്തിന് ഇരയായത്. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ഈ സംഭവത്തിൽ, പെട്ടെന്ന് ചാടിവീണ കുരങ്ങ് ഇവരെ തള്ളിയിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.