തൊഴിലില്ല, കഴിഞ്ഞ മാസത്തെ ചെലവ് 30,000, സഹായിച്ചത് അമ്മ; യുവതിയുടെ വീഡിയോ വൈറൽ

Published : Feb 08, 2026, 12:37 PM IST
viral video

Synopsis

ഏഴു മാസമായി ജോലിയില്ലാതെ ബെംഗളൂരുവിൽ കഴിയുന്ന നികിത എന്ന യുവതിതന്‍റെ ചിലവുകള്‍ വിവരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജനുവരിയിലെ തന്റെ ചെലവുകൾക്കായി അമ്മയിൽ നിന്ന് 30,000 രൂപ കടം വാങ്ങേണ്ടി വന്നുവെന്നും യുവതി വെളിപ്പെടുത്തി. 

ജോലിയില്ലാതെ ഏഴു മാസമായി ബെംഗളൂരുവിൽ കഴിയുന്ന നികിത എന്ന യുവതി ഷെയർ ചെയ്തിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ജനുവരി മാസത്തെ ചെലവുകളുടെ കണക്കുകൾ നിരത്തിയാണ് നികിത വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മാതാപിതാക്കളുടെ സഹായം, എമർജൻസി ഫണ്ടിൽ നിന്നുള്ള പണം, ലിങ്ക്ഡ് ഇൻ (LinkedIn) കൺസൾട്ടിംഗിൽ നിന്നുള്ള വരുമാനം എന്നിവ കൊണ്ടാണ് താൻ ഇപ്പോൾ പിടിച്ചു നിൽക്കുന്നത് എന്നാണ് നികിത വ്യക്തമാക്കുന്നത്.

ജനുവരി മാസം തന്റെ അമ്മയിൽ നിന്ന് 30,000 രൂപ കടം വാങ്ങേണ്ടി വന്നുവെന്നും നികിത പറയുന്നു. ഇതാണ് നികിതയ്ക്ക് വന്ന പ്രധാന ചെലവുകൾ: വാടക: 13,000, ഭക്ഷണം (ഗ്രോസറിയും പുറത്തുനിന്നുള്ള ഭക്ഷണവും): 8,402, സെൽഫ് കെയർ (ഫേഷ്യൽ, വാക്സിംഗ് തുടങ്ങിയവ): 5,000, യാത്രയും മറ്റു ചിലവുകളും: 4,284, ഷോപ്പിംഗ്: 1,398, വിനോദം (സിനിമ, കറക്കം): 1,331, നിക്ഷേപം (SIP): 2,000, മറ്റു ബില്ലുകൾ: ഇലക്ട്രിസിറ്റി, വൈഫൈ, ഫോൺ റീചാർജ്, വെള്ളം, ഗ്യാസ്. ഇത്രയും സാമ്പത്തിക പ്രതിസന്ധിക്കിടയിലും ആസ്ട്രോളജി ആപ്പിനായി 800 രൂപ ചെലവാക്കിയതിൽ തനിക്ക് ഖേദമുണ്ടെന്നും നികിത വീഡിയോയിൽ കൂട്ടിച്ചേർക്കുന്നു. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ആളുകളിൽ നിന്ന് ലഭിക്കുന്നത്. ചിലർ നികിതയെ ആശ്വസിപ്പിക്കുമ്പോൾ മറ്റു ചിലർ ചെലവ് കുറയ്ക്കാനുള്ള ഉപദേശങ്ങളുമായാണ് എത്തുന്നത്.

 

 

അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ ട്യൂഷൻ എടുക്കുകയാണെങ്കിൽ പഴയ ജോലിയേക്കാൾ കൂടുതൽ വരുമാനം നേടാമെന്ന് ഒരാൾ നിർദ്ദേശിച്ചു. "സമാനമായ അവസ്ഥയിലൂടെയാണ് ഞാനും കടന്നുപോകുന്നത്, സഹോദരനാണ് ഇപ്പോൾ സഹായിക്കുന്നത്" എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ലിങ്ക്ഡ് ഇൻ കൺസൾട്ടിംഗിനെക്കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ടെന്നും പലരും വീഡിയോയ്ക്ക് താഴെ കുറിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

1 -ാം വയസ്സിൽ തന്നെ ലക്ഷ പ്രഭു, ഭൂമിയും സ്വർണ്ണവും ലക്ഷക്കണക്കിന് രൂപയും പിറന്നാൾ സമ്മാനം
ഏകവരുമാന മാർ​ഗം, എന്നിട്ടും 2.30 ലക്ഷത്തിന്റെ വാഹനം നടുറോഡിലിട്ട് കത്തിച്ച് യുവതി, കാരണമുണ്ട്