1 കോടി ശമ്പളം കിട്ടുന്നുണ്ട്, ഇപ്പോഴും മിഡിൽ ക്ലാസ് ജീവിതം തന്നെ; ചിലവുകൾ പങ്കുവച്ച് ഇന്ത്യക്കാരി

Published : Nov 13, 2026, 05:36 PM IST
viral video

Synopsis

ഈ ചെലവുകളെല്ലാം കഴിഞ്ഞാൽ, മാസം ഏകദേശം 1,000 ഡോളർ (ഏകദേശം 94,000 രൂപ) മാത്രമാണ് തന്റെ കയ്യിൽ ബാക്കിയാകുന്നതെന്ന് മഹിമ പറയുന്നു. തന്റെ വ്യക്തിപരമായ ചെലവുകൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ഏകദേശം ഒരു കോടി രൂപ ശമ്പളം വാങ്ങിയാലും താനിപ്പോഴും തന്നെ ഒരു മിഡിൽ ക്ലാസുകാരിയായിട്ടാണ് കണക്കാക്കുന്നതെന്ന് യുവതി. യുഎസ്സിൽ കഴിയുന്ന ഇന്ത്യൻ യുവതിയാണ് തന്റെ ചിലവുകളെ കുറിച്ച് പറയുന്നത്. നികുതികൾ, മോർട്ട്ഗേജ് പേയ്‌മെന്റുകൾ, ഇൻഷുറൻസ്, ദിവസേന വരുന്ന വിവിധ ചെലവുകൾ ഇവയെല്ലാം വലിയ തുക തന്റെ ശമ്പളത്തിൽ നിന്നും അപഹരിക്കുന്നതായിട്ടാണ് യുവതി പറയുന്നത്. അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ നിതിൻ മൽഹോത്ര പങ്കുവച്ച വീഡിയോയിലാണ് നിതിന്റെ സഹോദരിയായ മഹിമ റാത്തി തന്റെ വരവുകളെയും ചിലവുകളെ കുറിച്ച് പറയുന്നത്.

എന്തുകൊണ്ടാണ് വലിയ ശമ്പളമുണ്ടായിട്ടും അത് അമേരിക്കയിൽ നല്ലൊരു സാമ്പത്തികാവസ്ഥയിൽ എത്തിക്കാത്തത് എന്നും മഹിമ പറയുന്നു. ഓരോ മാസവും മഹിമയ്ക്ക് കിട്ടുന്ന ശമ്പളം 7.5 ലക്ഷം രൂപയാണ്. അതിൽ വലിയൊരു ഭാ​ഗം അത്യാവശ്യ കാര്യങ്ങൾക്ക് ചിലവാകും. $1,500 (ഏകദേശം 1.4 ലക്ഷം) ടാക്സിൽ പോകും. $2,500 (ഏകദേശം 2.34 ലക്ഷം) വീടിന്റെ വായ്‍പയിലേക്കും പോകും. $1,000 (ഏകദേശം 94,000 രൂപ) ഭക്ഷണത്തിനുള്ള ചിലവാണ്. $500 (ഏകദേശം 47,000 രൂപ) മെഡിക്കൽ ഇൻഷുറൻസ്, $500 കാർ ഇൻഷുറൻസും ഇന്ധനവും, $500 ഫോൺ, ഇന്റർനെറ്റ്, മറ്റ് ബില്ലുകൾ, $300 കുട്ടികളുടെ ആവശ്യങ്ങൾ, $200 മറ്റ് അല്ലറച്ചില്ലറ ചിലവുകൾ. ഇത്രയൊക്കെയാണ് മഹിമയ്ക്ക് ഓരോ മാസവും ചിലവാകുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഈ ചെലവുകളെല്ലാം കഴിഞ്ഞാൽ, മാസം ഏകദേശം 1,000 ഡോളർ (ഏകദേശം 94,000 രൂപ) മാത്രമാണ് തന്റെ കയ്യിൽ ബാക്കിയാകുന്നതെന്ന് മഹിമ പറയുന്നു. തന്റെ വ്യക്തിപരമായ ചെലവുകൾ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഇന്ത്യയിൽ വർഷം 15 ലക്ഷം രൂപ ശമ്പളം വാങ്ങിയിരുന്നപ്പോൾ നല്ലൊരു തുക തനിക്ക് മാറ്റിവയ്ക്കാൻ സാധിച്ചിരുന്നു എന്നും മഹിമ പറയുന്നു.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. പണം കൂടുതൽ ചിലവഴിക്കേണ്ടി വന്നാലും അമേരിക്കയിൽ നല്ല വായുവും നല്ല സൗകര്യങ്ങളുമുണ്ടല്ലോ, സ്വന്തമായി വീടുണ്ടല്ലോ എന്നാണ് പലരും അഭിപ്രായപ്പെട്ടത്. വീട്ടിൽ രണ്ടുപേർക്കും വരുമാനമുണ്ടെങ്കിൽ അമേരിക്കയും ഒരാൾ മാത്രമാണ് വരുമാനമുള്ളതെങ്കിൽ ഇന്ത്യയുമാണ് നല്ലത് എന്നും ആളുകൾ അഭിപ്രായപ്പെട്ടു. നിങ്ങൾക്കെന്താണ് തോന്നുന്നത്?

PREV
Read more Articles on
click me!

Recommended Stories

വീട്ടിലിരുന്ന് ടിവി കാണുന്നതിനിടെ മുന്നിലൊരു പുലി! പുലിയെ വീട്ടിനുള്ളിൽ പൂട്ടിയെങ്കിലും ഭാര്യയുടെ ബോധം പോയി, വീഡിയോ
ടിക് ടോക്ക് വീഡിയോയ്ക്ക് വേണ്ടി കടുവയെ കൂട്ടിൽ നിന്നിറക്കി, പിന്നാലെ 19 -കാരനെ കടിച്ചുകൊന്നു! പാക് ഇൻഫ്ലുവൻസറും ഫാം ഉടമയും അറസ്റ്റിൽ