'ഏറ്റവും സത്യസന്ധനായ മനുഷ്യൻ'; വിനോദസഞ്ചാരിയെ അമ്പരപ്പിച്ച് ഇന്ത്യയിലെ മാല വില്പനക്കാരൻ

Published : Dec 30, 2024, 02:16 PM ISTUpdated : Dec 30, 2024, 02:33 PM IST
'ഏറ്റവും സത്യസന്ധനായ മനുഷ്യൻ'; വിനോദസഞ്ചാരിയെ അമ്പരപ്പിച്ച് ഇന്ത്യയിലെ മാല വില്പനക്കാരൻ

Synopsis

അതേസമയം കച്ചവടക്കാരന്റെ ഇം​ഗ്ലീഷും ആളുകളെ ആകർഷിച്ചു. മാത്രമല്ല, അതിനിടയിൽ കച്ചവടക്കാരൻ ഫ്രഞ്ചും സംസാരിക്കുന്നത് കാണാം. 

ഒരു സ്കോട്ടിഷ് വിനോദസഞ്ചാരിയും ഇന്ത്യയിലെ ഒരു തെരുവ് കച്ചവടക്കാരനും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെ ആളുകളെ അത്ഭുതപ്പെടുത്തുന്നത്. കച്ചവടക്കാരൻ്റെ സത്യസന്ധതയും മനോഹരമായ പെരുമാറ്റവുമാണ് നെറ്റിസൺസിനെ ആകർഷിച്ചിരിക്കുന്നത്. 

'ഏറ്റവും സത്യസന്ധനായ മനുഷ്യൻ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും. ഹൈദരാബാദിലെ തിരക്കേറിയ തെരുവുകളിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഇവിടെ ഒരു തെരുവ് കച്ചവടക്കാരൻ മുത്തുമാലകൾ വിൽക്കുന്നത് കാണാം. വിനോദസഞ്ചാരിയോട് കച്ചവടക്കാരൻ പറയുന്നത് ഇത് ശരിയായ മുത്തുകൾ അല്ലെന്നും 150 രൂപ മാത്രം വിലയുള്ളതാണ് എന്നുമാണ്. 

പിന്നീട്, യഥാർത്ഥ മുത്തുകൾ അല്ലെങ്കിലും അവ പ്ലാസ്റ്റിക്കുകളല്ലെന്ന് തെളിയിക്കാൻ ആ മുത്തുകൾ കത്തിച്ച് കാണിക്കുകയും ചെയ്യുന്നുണ്ട് കച്ചവടക്കാരൻ. അതേസമയം കച്ചവടക്കാരന്റെ ഇം​ഗ്ലീഷും ആളുകളെ ആകർഷിച്ചു. മാത്രമല്ല, അതിനിടയിൽ കച്ചവടക്കാരൻ ഫ്രഞ്ചും സംസാരിക്കുന്നത് കാണാം. 

എന്തായാലും, കച്ചവടക്കാരന്റെ സത്യസന്ധതയെ ആളുകൾ പുകഴ്ത്തുകയാണ്. അതിനിടയിൽ ഒരു സൺ​ഗ്ലാസ് കച്ചവടക്കാരനും എത്തുന്നു. ഒരു സൺ​ഗ്ലാസ് ടൂറിസ്റ്റായ യുവാവ് വച്ചുനോക്കുന്നുണ്ട്. അത് കൊള്ളാമെന്നും കച്ചവടക്കാരൻ പറയുന്നു. എത്ര രൂപയാണ് എന്ന് ചോദിക്കുമ്പോൾ 1000 എന്നാണ് പറയുന്നത്. അത് വളരെ കൂടുതലാണ് എന്നാണ് യുവാവ് പറയുന്നത്. അപ്പോൾ നേരത്തെ മാല വിൽക്കാനെത്തിയ കച്ചവടക്കാരൻ സത്യസന്ധമായി പറയുന്നത് 'അത് ടൂറിസ്റ്റുകൾക്കുള്ള പൈസയാണ്' എന്നാണ്. 

എന്തായാലും, നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. 'ഏറ്റവും സത്യസന്ധനായ മനുഷ്യൻ' എന്ന് നിരവധിപ്പേർ കമന്റുകൾ നൽകിയിട്ടുണ്ട്. അതേസമയം, 'ഇത്ര സത്യസന്ധനായിട്ടും എന്തുകൊണ്ടാണ് നിങ്ങൾ ആ മനുഷ്യനിൽ നിന്നും ഒരു മാല പോലും വാങ്ങാതിരുന്നത്' എന്ന് ചോദിച്ചവരും ഉണ്ട്. 

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, കനത്ത മഞ്ഞുവീഴ്ച, ഡ്രൈവർ കൃത്യസമയത്ത് പുറത്തിറങ്ങി, വാഹനം നേരെ താഴേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു