കുഞ്ഞിനെ സംരക്ഷിക്കാൻ മുതലയെ അടിച്ചും ചവിട്ടിയും കൊന്ന് ആന, ഞെട്ടിക്കുന്ന വീഡിയോ

Published : Oct 21, 2021, 12:13 PM IST
കുഞ്ഞിനെ സംരക്ഷിക്കാൻ മുതലയെ അടിച്ചും ചവിട്ടിയും കൊന്ന് ആന, ഞെട്ടിക്കുന്ന വീഡിയോ

Synopsis

തന്‍റെ മസ്തിഷ്കവും തുമ്പിക്കയ്യും ഉപയോഗിച്ച് ആന മുതലയെ ആക്രമിക്കുന്നത് വീഡിയോയില്‍ കാണാം. ആനയ്ക്ക് കൊമ്പുകൾ ഇല്ലാത്തതിനാൽ, ആക്രമണത്തിന്റെ ഭൂരിഭാഗവും അവൾ തുമ്പിക്കൈ ഉപയോഗിച്ചാണ് ചെയ്യുന്നത്. 

കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന പല ജീവികളുടെയും വീഡിയോകള്‍ നാം കാണാറുള്ളതാണ്. ഇവിടെ ഒരു ആനയുടെ വീഡിയോ ആണ് അതുപോലെ വൈറലാവുന്നത്. സാംബിയയിലെ ഒരു സഫാരിക്കിടെയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഒരു ആന(elephant) തന്‍റെ കുഞ്ഞിനെ രക്ഷിക്കാനായി ഒരു മുതലയെ(crocodile) കൊല്ലുന്ന രംഗമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. ഹാന്‍സ് ഹെൻ‍റിക് ഹാര്‍ ആണ് സാംബിയയിലെ സഫാരിക്കിടയില്‍ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

മുതലകൾ അവസരവാദികളായ വേട്ടക്കാരാണ്. ആനക്കുട്ടികളെ ഇരയാക്കുന്നതായും അറിയപ്പെടുന്നു. ഈ അമ്മ ആന അങ്ങനെയൊരു സാധ്യതയേ പ്രോത്സാഹിപ്പിക്കുന്നില്ല. മുതല തന്റെ കുഞ്ഞിന്‍റെ അടുത്തെത്തിയതിൽ അവള്‍ക്ക് സന്തോഷമില്ല. അവളുടെ കുഞ്ഞിനെ സംരക്ഷിക്കാൻ, അവൾ മുതലയെ തന്നെ പൂര്‍ണമായും ഇല്ലാതാക്കി എന്ന് വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പിൽ വ്യക്തമാക്കുന്നു.

തന്‍റെ മസ്തിഷ്കവും തുമ്പിക്കയ്യും ഉപയോഗിച്ച് ആന മുതലയെ ആക്രമിക്കുന്നത് വീഡിയോയില്‍ കാണാം. ആനയ്ക്ക് കൊമ്പുകൾ ഇല്ലാത്തതിനാൽ, ആക്രമണത്തിന്റെ ഭൂരിഭാഗവും അവൾ തുമ്പിക്കൈ ഉപയോഗിച്ചാണ് ചെയ്യുന്നത്. ആന തന്റെ തുമ്പിക്കൈ മുതലയുടെ വാലിൽ ചുറ്റി അതിനെ ചവിട്ടുന്നതിനിടയിൽ വലിച്ചെറിയുന്നതും കാണാം.

ആനയുടെ തുടർച്ചയായ ചവിട്ടൽ മുതലയുടെ മരണത്തിൽ കലാശിച്ചു. ആ സംഭവം ഷോക്കിംഗ് ആയിരുന്നു എന്നാണ് വീഡിയോ പകര്‍ത്തിയയാള്‍ പറയുന്നത്. ഏതായാലും പങ്കുവച്ചയുടനെ തന്നെ നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്‍റുമായി എത്തിയത്. 

വീഡിയോ കാണാം

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും