എന്‍റെ മരുമോള് കഴിച്ചോളും; തങ്കക്കുടം തന്നെ ഈ അമ്മായിഅമ്മ, ഒരുപെട്ടി മാമ്പഴം, ബിഹാറില്‍ നിന്നും ബാംഗ്ലൂരിലേക്ക്

Published : Jun 26, 2026, 01:18 PM IST
viral video

Synopsis

മാൽഡ മാമ്പഴം ഇഷ്ടമാണെന്ന് മരുമകൾ. പിന്നാലെ, ബിഹാറിൽ നിന്നും ബാംഗ്ലൂരിലേക്ക് ഒരു പെട്ടി നിറയെ മാമ്പഴം അയച്ച് നൽകി അമ്മായിഅമ്മ. മനം കവര്‍ന്ന് അതിമനോഹരമായ വീഡിയോ.

സോഷ്യൽ മീഡിയയുടെ മനം കവർന്ന് ഒരു അമ്മായിഅമ്മ. വെറുതെ ഒരു തവണ മാൽഡ മാമ്പഴം തനിക്കിഷ്ടമാണെന്ന് പറഞ്ഞതേയുള്ളൂ മരുമകൾ. ബിഹാറിൽ നിന്നും ബെം​ഗളൂരുവിലേക്ക് ഒരു പെട്ടി നിറയെ മാമ്പഴം പാക്ക് ചെയ്ത് അയക്കുകയായിരുന്നു അമ്മായിഅമ്മ. അവർ തന്നെ നേരിട്ട് മാമ്പഴം പെട്ടിയിൽ ശ്രദ്ധയോടെ അടുക്കിവെക്കുന്ന വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവരുന്നത്.

'ഈ വീഡിയോയിലെ ഏറ്റവും മധുരമുള്ള കാര്യം മാൽഡ മാമ്പഴമല്ല, 'മേരി ബഹു ഖായേഗി' (എന്റെ മരുമകൾ കഴിക്കും) എന്ന് അവർ പറയുന്നത് കേൾക്കുന്നതാണ്. ബിഹാറിൽ നിന്ന് ബാംഗ്ലൂരിലേക്ക് എത്രത്തോളം സ്നേഹം സഞ്ചരിച്ചെത്തിയെന്ന് കാണാൻ അവസാനം വരെ കാണുക. ഇത് ഓരോ ഇന്ത്യൻ അമ്മമാരുടെയും സ്നേഹപ്രകടനമല്ലേ? നിങ്ങളുടെ കുടുംബം എപ്പോഴും നിങ്ങളുടെ വീട്ടിൽ നിന്നും ഇതുപോലെ തന്നുവിടുന്നതെന്താണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

'POV: നിങ്ങൾ അമ്മായിയമ്മയോട് ഒരൊറ്റ തവണ 'എനിക്ക് മാൽഡ മാമ്പഴം ഇഷ്ടമാണ്' എന്ന് കാഷ്വലായി പറഞ്ഞു. സ്നേഹത്തിന് പല ഭാഷകളുണ്ട്, അതിലൊന്നാണിത്' എന്നും വീഡിയോയ്ക്ക് മുകളിൽ കുറിച്ചിരിക്കുന്നു.

 

 

അമ്മ മാമ്പഴങ്ങൾ ട്രോളി ബാഗിൽ ശ്രദ്ധയോടെ അടുക്കിവെക്കുന്നത് വീഡിയോയിൽ കാണാം. മകൻ ഇതേക്കുറിച്ച് ചോദിക്കുമ്പോൾ 'എന്റെ മരുമകൾ കഴിക്കും' എന്ന് അമ്മ മറുപടി നൽകുന്നു. അപ്പോൾ '15 കിലോ മാത്രമാണ് ലിമിറ്റ് മമ്മി' എന്ന് മകൻ ഓർമ്മിപ്പിക്കുന്നുമുണ്ട്. വീഡിയോയുടെ അവസാന ഭാഗത്തിൽ മരുമകൾ മാമ്പഴം എണ്ണുന്നതാണ് കാണിക്കുന്നത്. അമ്മായിയമ്മ അയച്ച മാമ്പഴം കൊണ്ട് നിറഞ്ഞ ഒരു റഫ്രിജറേറ്ററാണ് അടുത്ത ദൃശ്യത്തിലുള്ളത്.

നിരവധിപ്പേരാണ് ഈ മനോ​ഹരമായ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. അമ്മായിഅമ്മയുടെ സ്നേഹത്തെയും കരുതലിനെയും പുകഴ്ത്തിയാണ് ഏറെ കമന്റുകളും.

PREV
Read more Articles on
click me!

Recommended Stories

പണമുണ്ടാക്കാന്‍ എന്തെല്ലാം വഴികള്‍! വെറും 3 മണിക്കൂർ ആളുകൾക്ക് കുറി ചാർത്തി, യുവാവ് സമ്പാദിച്ചത് 2350 രൂപ!
ബ്ലിങ്കിറ്റിൽ നിന്നും ഓർഡർ വന്നപ്പോൾ അതിൽ ഒരു കവർ, കുറിപ്പ് സുശീലയെ കുറിച്ച്, ആദ്യം അമ്പരപ്പ്, പിന്നെ ചിരി