പണമുണ്ടാക്കാന്‍ എന്തെല്ലാം വഴികള്‍! വെറും 3 മണിക്കൂർ ആളുകൾക്ക് കുറി ചാർത്തി, യുവാവ് സമ്പാദിച്ചത് 2350 രൂപ!

Published : Jun 26, 2026, 11:19 AM IST
viral video

Synopsis

ഋഷികേശിൽ ആളുകൾക്ക് കുറി ചാർത്തിക്കൊടുത്ത് പണം സമ്പാദിച്ച് കണ്ടന്റ് ക്രിയേറ്റർ. വെറും മൂന്ന് മണിക്കൂർ കൊണ്ട് 2,350 രൂപയാണ് താനി താക്കൂർ എന്ന യുവാവ് നേടിയത്. 

പണമുണ്ടാക്കാൻ നന്നായി പഠിക്കണം, വലിയ വലിയ ജോലികളിൽ പ്രവേശിക്കണം. ഇങ്ങനെയായിരുന്നു നമ്മുടെയൊരു സങ്കല്പം. എന്നാൽ, ഇന്ന് പണം സമ്പാദിക്കാൻ പലപല മാർ​ഗങ്ങളും തേടുകയാണ് ആളുകൾ. അതുപോലെ, ഒരു സോഷ്യൽ എക്സ്പെറിമെന്റ് നടത്തി വലിയ തുക നേടിയ ഒരു കണ്ടന്റ് ക്രിയേറ്ററുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഋഷികേശിൽ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. താനി താക്കൂർ ഷെയർ ചെയ്തിരിക്കുന്ന ഈ വീഡിയോയിൽ എങ്ങനെയാണ് മൂന്ന് മണിക്കൂറിൽ വലിയ അധ്വാനമൊന്നും ഇല്ലാതെ ഇയാൾ 2,350 രൂപയിലധികം സമ്പാദിച്ചിരിക്കുന്നത് എന്ന് കാണാം.

ഋഷികേശിൽ പരമ്പരാഗതമായ രീതിയിലുള്ള വസ്ത്രം ധരിച്ച് നഗരത്തിലൂടെ നടന്ന് ആളുകളുടെ നെറ്റിയിൽ തിലകം ചാർത്തിക്കൊടുക്കുകയായിരുന്നു താനി താക്കൂർ. യുവാവ് ആളുകളെ സമീപിച്ച് നെറ്റിയിൽ തിലകം ചാർത്തിക്കോട്ടെ എന്ന് അനുവാദം ചോദിക്കുന്നത് വീഡിയോയിൽ കാണാം. പലരും വേണ്ട എന്ന് പറഞ്ഞ് ഇത് നിരസിക്കുന്നുണ്ട്. എന്നാൽ, ചിലർ സമ്മതിക്കുന്നുമുണ്ട്. ആദ്യത്തെ ഒരു മണിക്കൂറിൽ 20 പേർക്ക് മാത്രമേ തിലകം ചാർത്താൻ കഴിഞ്ഞുള്ളൂ എന്ന് താനി താക്കൂർ പറയുന്നു.

 

 

എന്നാൽ, ആദ്യമൊന്നും തിലകം ചാർത്തിക്കൊടുക്കുമ്പോൾ ആളുകൾ യുവാവിന് പണമൊന്നും നൽകുന്നില്ല. എന്നാൽ, ​ഗം​ഗാ ആരതി കഴിഞ്ഞപ്പോൾ കഥ മാറി. ഘാട്ടിലേക്ക് പോയി അവിടെ ആളുകൾക്ക് തിലകം ചാർത്തിയതോടെ പലരും യുവാവിന് അതിന് പകരമായി പണം നൽകിത്തുടങ്ങി. 10, 20 രൂപ മുതൽ 100 രൂപ വരെ നൽകിയവരുണ്ട്. ചിലപ്പോൾ അമ്പതോ അറുപതോ രൂപ കിട്ടിയേക്കും എന്ന് കരുതി തുടങ്ങിയതാണെങ്കിലും ​മൂന്ന് മണിക്കൂറിനുള്ളിൽ ഏകദേശം 400 പേർക്ക് യുവാവ് തിലകം ചാർത്തി. അതിൽ നിന്നും 2,350 രൂപ വരെ ലഭിക്കുകയും ചെയ്തു. ഒരുമാസം താൻ ഇത് ചെയ്തിരുന്നെങ്കിൽ 70,000 രൂപ വരെ സമ്പാദിക്കാനാവും എന്നാണ് യുവാവ് പറയുന്നത്.

നിരവധിപ്പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നതും അഭിപ്രായങ്ങൾ പറഞ്ഞിരിക്കുന്നതും. ഇത് കൊള്ളാം നല്ലൊരു ബിസിനസ് തന്നെ എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇന്റേൺഷിപ്പിന് എങ്ങനെ അപേക്ഷിക്കാം എന്ന് തമാശയായി ചോദിച്ചവരും ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

ബ്ലിങ്കിറ്റിൽ നിന്നും ഓർഡർ വന്നപ്പോൾ അതിൽ ഒരു കവർ, കുറിപ്പ് സുശീലയെ കുറിച്ച്, ആദ്യം അമ്പരപ്പ്, പിന്നെ ചിരി
ഇതിനേക്കാൾ സമ്പാദിക്കാം, ജീവനക്കാരനെ ഡെലിവറി ജോലിയിലേക്ക് പോകാൻ പ്രേരിപ്പിച്ച് ഫൗണ്ടർ