അമ്മയ്‍ക്ക് പകരം അമ്മ മാത്രം, വൈറലായി കരുതലിന്റെ വീഡിയോ

Published : Jun 27, 2023, 04:04 PM IST
അമ്മയ്‍ക്ക് പകരം അമ്മ മാത്രം, വൈറലായി കരുതലിന്റെ വീഡിയോ

Synopsis

നിരവധിപ്പേരാണ് അമ്മയുടെ സ്നേഹം പകരം വയ്ക്കാനില്ലാത്തതാണ് എന്ന് വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. അതുപോലെ മറ്റ് ചിലർ അമ്മയുടെ സ്നേഹത്തിന് പകരമായി അമ്മയുടെ സ്നേഹം മാത്രമേ ഉള്ളൂ എന്നും കുറിച്ചിട്ടുണ്ട്. 

മനസ് നിറയ്ക്കുന്ന അനേകം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. പരസ്പരമുള്ള സ്നേഹവും കരുണയും എല്ലാം തുളുമ്പുന്ന വീഡിയോകൾ കാണാൻ ആളുകൾക്ക് എക്കാലവും ഇഷ്ടമാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. ഒരമ്മയുടെ സ്നേഹവും കരുതലും കാണിക്കുന്നതാണ് വീഡിയോ. 

മക്കൾ സ്വയം സമ്പാദിക്കട്ടെ, സമ്പാദ്യത്തിൽ ഒറ്റപ്പൈസ കൊടുക്കില്ല; റിട്ട. ജീവിതം ആഘോഷമാക്കാൻ ഹരിയാന സ്വദേശി

വീഡിയോയിൽ അമ്മയും മകനും ബൈക്കിൽ പോവുകയാണ്. മകൻ ബൈക്ക് ഓടിക്കുന്നു. അമ്മ പിന്നിൽ ഇരിക്കുന്നുണ്ട്. എന്നാൽ, ആ സമയത്ത് മഴ പെയ്യുകയാണ്. മഴ പെയ്യുമ്പോൾ അമ്മ കയ്യിലിരിക്കുന്ന കവറെടുത്ത് മകന്റെ തലയ്ക്ക് മീതെ പിടിച്ച് അവനെ മഴ കൊള്ളാതെ നോക്കുന്നതാണ് വീഡിയോയിൽ. കഴിഞ്ഞ ആഴ്ചയിൽ ഷെയർ ചെയ്ത വീഡിയോ ഇതിനോടകം തന്നെ ഒരുപാട് പേരാണ് കണ്ടത്. ഇൻസ്റ്റ യൂസറായ വില്ല്യം പാട്രിക് ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 

വീഡിയോ കണ്ടവരിൽ ബഹുഭൂരിഭാ​ഗം പേരും അതിന് പൊസിറ്റീവ് കമന്റുകളാണ് നൽകിയിരിക്കുന്നത്. ഇന്ന് കണ്ടത് എന്ന് പറഞ്ഞാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധിപ്പേരാണ് അമ്മയുടെ സ്നേഹം പകരം വയ്ക്കാനില്ലാത്തതാണ് എന്ന് വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. അതുപോലെ മറ്റ് ചിലർ അമ്മയുടെ സ്നേഹത്തിന് പകരമായി അമ്മയുടെ സ്നേഹം മാത്രമേ ഉള്ളൂ എന്നും കുറിച്ചിട്ടുണ്ട്. 

ഇതിനിടെ ഇതുപോലെ മറ്റൊരു വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ 88 -കാരിയായ അമ്മ 64 -കാരിയായ മകളെ കാണാൻ ആശുപത്രിയിൽ എത്തുന്നതാണ് കാണുന്നത്. ​ഗുഡ് ന്യൂസ് മൂവ്മെന്റ് പങ്ക് വച്ച ആ വീഡിയോയും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു