'എന്റമ്മോ ഇതൊക്കെയാണ് ഭാ​ഗ്യം'; തലനാരിഴയ്‍ക്ക് ജീവനോടെ രക്ഷപ്പെട്ടതിന്റെ അമ്പരപ്പിൽ യുവാവ് 

Published : May 09, 2024, 03:35 PM IST
'എന്റമ്മോ ഇതൊക്കെയാണ് ഭാ​ഗ്യം'; തലനാരിഴയ്‍ക്ക് ജീവനോടെ രക്ഷപ്പെട്ടതിന്റെ അമ്പരപ്പിൽ യുവാവ് 

Synopsis

വീഡിയോ കാണുന്ന നമ്മളിൽ ഉണ്ടായതിലും വലിയ അത്ഭുതമാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് ജീവനോടെ രക്ഷപ്പെട്ട യുവാവിലും ഉണ്ടായിരിക്കുന്നത്.

'ഹോ, ഭാ​ഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്' ഇങ്ങനെ പലരും പറയുന്നത് നാം കേട്ടിട്ടുണ്ടാകും. എന്തായാലും, അതുപോലെ ഒരു സംഭവമാണ് ഫിലിപ്പീൻസിലെ ഒരു വീട്ടുമുറ്റത്തും നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 

ഫിലിപ്പീൻസിലെ കാവിറ്റ് സിറ്റിയിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. യൂട്യൂബിൽ ViralHog പങ്കിട്ട വീഡിയോ അതിവേഗം തന്നെ വൈറലായി മാറി. 56 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ കാണുന്നത് ഒരാൾ എങ്ങനെയാണ് വലിയൊരപകടത്തിൽ നിന്നും രക്ഷപ്പെട്ടത് എന്നാണ്. വീടിന് മുന്നിൽ ഇരിക്കുകയാണ് യുവാവ്. പെട്ടെന്ന് അയാൾ ഇരിക്കുന്നതിന് പിന്നിലുണ്ടായിരുന്ന വലിയ രണ്ട് വാഴകൾ അങ്ങോട്ട് വീഴുന്നതാണ് കാണുന്നത്. പക്ഷേ, രണ്ട് വാഴയും യുവാവിന്റെ ഇരുഭാ​ഗങ്ങളിലുമായിട്ടാണ് വീണത്. 

എങ്ങനെ എത് സംഭവിച്ചു എന്ന് ആർക്കും പറയാൻ സാധിക്കില്ല. വീഡിയോ കാണുന്ന നമ്മളിൽ ഉണ്ടായതിലും വലിയ അത്ഭുതമാണ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് ജീവനോടെ രക്ഷപ്പെട്ട യുവാവിലും ഉണ്ടായിരിക്കുന്നത്. വാഴകൾ വന്ന് തന്റെ അപ്പുറവും ഇപ്പുറവും ആയി വീണതോടെ യുവാവ് എന്താണ് സംഭവിച്ചത് എന്ന് പോലും തിരിച്ചറിയാൻ കഴിയാത്തത്ര അമ്പരപ്പിൽ നോക്കുന്നത് കാണാം. വീട്ടിൽ നിന്നും ഒരു കുട്ടി അടക്കം വേറെയും ആളുകൾ ഇറങ്ങി വന്ന് നോക്കുന്നതും കാണാം. 

പിന്നീട് വീഡിയോയിൽ ഈ യുവാവിനെയും വാഴ വീണ ചുറ്റുപാടും ഒക്കെ കാണിക്കുന്നതും കാണാം. എന്തായാലും, യുവാവ് മാത്രമല്ല ഈ വീഡിയോ കാണുന്നവരും അതിശയിച്ച് പോകുമെന്ന കാര്യത്തിൽ സംശയമില്ല. ഒരുപാട് പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. യുവാവിന് എന്തായാലും നല്ല ഭാ​ഗ്യമുണ്ട് എന്നാണ് പലരും കമന്റ് നൽകിയിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്