ഡെലിവറി ബോയ്ക്ക് സർപ്രൈസായി പുത്തൻ സ്കൂട്ടർ; അനന്ത് അംബാനിയുടെ സമ്മാനം; വീഡിയോ

Published : Oct 26, 2026, 02:16 PM IST
viral video

Synopsis

'പണമുണ്ടാകുന്നത് ഒരു കാര്യമാണ്, എന്നാൽ വലിയൊരു മനസ്സുണ്ടാകുക എന്നത് മറ്റൊന്നാണ്. സമ്പന്നരായ എല്ലാവർക്കും മറ്റൊരാളെ സന്തോഷം കൊണ്ട് സമ്പന്നനാക്കാൻ കഴിയില്ല' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്.

ഡെലിവറി ജോലി ചെയ്ത് ജീവിക്കുന്ന ഒരു യുവാവിന്റെ വികാരാധീനമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്. കടുത്ത വെല്ലുവിളികൾക്കിടയിലും സൈക്കിളിൽ ഡെലിവറി നടത്തിയിരുന്ന സുജിത് എന്ന ബ്ലിങ്കിറ്റ് ഡെലിവറി ജീവനക്കാരനാണ് അപ്രതീക്ഷിതമായി ഒരു പുത്തൻ സ്കൂട്ടർ സമ്മാനമായി ലഭിച്ചത്.

സോഷ്യൽ വർക്കറായ ഹുസൈൻ മൻസൂരിയാണ് സുജിതിന് ഈ വലിയ സർപ്രൈസ് ഒരുക്കിയത്. കണ്ണുകൾ കെട്ടി നിൽക്കുന്ന സുജിതിനോട് കണ്ണുകളിലെ കെട്ടഴിക്കാൻ ആവശ്യപ്പെടുന്നതും, മുന്നിൽ നിൽക്കുന്ന പുതിയ സ്കൂട്ടർ കണ്ട് വിശ്വസിക്കാനാകാതെ യുവാവ് വികാരാധീനനാവുന്നതുമാണ് വീഡിയോയിലുള്ളത്. വ്യവസായ പ്രമുഖൻ അനന്ത് അംബാനിയുടെ വകയായാണ് ഈ സ്കൂട്ടർ സമ്മാനമായി നൽകിയതെന്ന് ഹുസൈൻ മൻസൂരി വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

'PinkiPragya' എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ടിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. 'പണമുണ്ടാകുന്നത് ഒരു കാര്യമാണ്, എന്നാൽ വലിയൊരു മനസ്സുണ്ടാകുക എന്നത് മറ്റൊന്നാണ്. സമ്പന്നരായ എല്ലാവർക്കും മറ്റൊരാളെ സന്തോഷം കൊണ്ട് സമ്പന്നനാക്കാൻ കഴിയില്ല' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെക്കപ്പെട്ടത്.

വീഡിയോ കണ്ട നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. 'എനിക്ക് വാക്കുകളില്ല... ആ യുവാവിന്റെ പ്രതികരണം കണ്ടപ്പോൾ കണ്ണീര് അടക്കാൻ കഴിഞ്ഞില്ല' എന്ന് ഒരാൾ കുറിച്ചു. 'വലിയൊരു മനസ്സുള്ള വ്യക്തിയാണ് അദ്ദേഹം' എന്നായിരുന്നു അനന്ത് അംബാനിയെ കുറിച്ച് മറ്റൊരാളുടെ വാക്കുകൾ.

'വളരെ മനോഹരമായ ഒരു പ്രവൃത്തി! നമ്മളാൽ കഴിയുന്ന രീതിയിൽ ഇത്തരം മനുഷ്യരെ സഹായിക്കാൻ ഇത് പ്രചോദനമാകട്ടെ. ബ്ലിങ്കിറ്റ്, സൊമാറ്റോ തുടങ്ങിയവയിൽ നിന്ന് ഓർഡർ ചെയ്യുമ്പോൾ ചെറിയൊരു തുകയെങ്കിലും ടിപ്പ് നൽകാൻ നാം ശ്രദ്ധിക്കണം' എന്ന് വേറൊരാൾ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

കടയിലേക്ക് കയറിവന്ന് യുവാവിനെ കെട്ടിപ്പിടിച്ച് കുരങ്ങ്! തിരിച്ച് കെട്ടിപ്പിടിക്കൂവെന്ന് നെറ്റിസൺസ്; വീഡിയോ
ഏഴ് മണിക്കൂർ നീണ്ട ആശങ്ക; വേർപിരിയലിനൊടുവിൽ കുട്ടിയാനയെ അമ്മയാനയ്‍ക്കൊപ്പമാക്കി വനംവകുപ്പ്‌