'ഇത്രയും മനോഹരമായ ഒരു കാഴ്ച കാണുമ്പോൾ ആർക്കാണ് അതിനെ ഒന്നു കെട്ടിപ്പിടിക്കാൻ തോന്നാത്തത്?' എന്ന് ഒരാൾ കുറിച്ചു. കടയുടമ തിരികെ കുരങ്ങിനെ കെട്ടിപ്പിടിക്കണമായിരുന്നു എന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.

ഒഡീഷയിലെ ഒരു മൊബൈൽ റിപ്പയർ ഷോപ്പിൽ നിന്നുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായി ഷോപ്പിലെത്തിയ കുരങ്ങ് കടയിലെ യുവാവിനെ കെട്ടിപ്പിടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ആയിരക്കണക്കിനാളുകളെയാണ് വീഡിയോ ആകർഷിച്ചിരിക്കുന്നത്.

വീഡിയോയിൽ, യുവാവ് ഫോണിൽ നോക്കി കടയിലിരിക്കുന്നതാണ് കാണുന്നത്. പെട്ടെന്ന് ഒരു കുരങ്ങൻ അങ്ങോട്ട് വരുന്നു. കടയിലുണ്ടായിരുന്ന മറ്റൊരു യുവാവ് ആ സമയം കുരങ്ങിനെ കാണിച്ചുകൊടുക്കുകയും പിന്നീട് പുറത്തേക്കിറങ്ങി പോവുകയും ചെയ്യുന്നു. കുരങ്ങ് കടയിലിരിക്കുന്ന യുവാവിനെ കെട്ടിപ്പിടിക്കുന്നതാണ് പിന്നെ കാണുന്നത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും യുവാവ് യാതൊരു പരിഭ്രാന്തിയും കൂടാതെ തികച്ചും ശാന്തനായി ഇരിക്കുന്നത് കാണാം. കുരങ്ങിനെ തള്ളിമാറ്റാനോ ഭയപ്പെടുത്തുന്ന രീതിയിൽ എഴുന്നേൽക്കാനോ യുവാവ് മുതിർന്നില്ല. കുറച്ചു സമയം ചിലവഴിച്ച ശേഷം കുരങ്ങ് ശാന്തമായി മടങ്ങിപ്പോവുകയും ചെയ്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കടയുടമയുടെ ശാന്തമായ പെരുമാറ്റത്തെയും കുരങ്ങിന്റെ സ്നേഹപ്രകടനത്തെയും പ്രശംസിച്ച് നിരവധി ആളുകളാണ് കമന്റ് നൽകിയിരിക്കുന്നത്. 'ഇത്രയും മനോഹരമായ ഒരു കാഴ്ച കാണുമ്പോൾ ആർക്കാണ് അതിനെ ഒന്നു കെട്ടിപ്പിടിക്കാൻ തോന്നാത്തത്?' എന്ന് ഒരാൾ കുറിച്ചു. കടയുടമ തിരികെ കുരങ്ങിനെ കെട്ടിപ്പിടിക്കണമായിരുന്നു എന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.

'മഞ്ഞ ഷർട്ട് ഇട്ടയാൾ തിരിഞ്ഞുപോലും നോക്കാതെ ഓടിക്കളഞ്ഞു' എന്നാണ് മറ്റൊരാൾ കുറിച്ചത്. 'ആരെങ്കിലും ആക്രമിക്കാൻ വരികയാണെന്നാണ് ആദ്യം കരുതിയത്, എന്നാൽ സുഹൃത്ത് സുഖവിവരങ്ങൾ അന്വേഷിക്കാൻ എത്തിയതായിരുന്നു' എന്നിങ്ങനെയുള്ള കമന്റുകൾ നൽകിയവരുമുണ്ട്. ഇത് എഐ ആണോ എന്ന് സംശയം പ്രകടിപ്പിച്ചവരുമുണ്ട്.

Scroll to load tweet…

എന്നാൽ, വന്യമൃഗങ്ങളിൽ നിന്ന് ഇത്തരം പെരുമാറ്റം വളരെ അപൂർവ്വമാണെന്നും, ഇവർ തമ്മിൽ മുൻപും പരിചയമുണ്ടായിരിക്കാം എന്നും ചിലർ സംശയം പ്രകടിപ്പിച്ചു. വന്യമൃഗങ്ങൾ അടുത്തു വരുമ്പോൾ പരിഭ്രമിക്കാതെ, ശാന്തനായി ഇരുന്ന യുവാവിന്റെ പെരുമാറ്റത്തെയും ആളുകൾ പ്രശംസിക്കുന്നുണ്ട്. അതേസമയം തന്നെ വന്യമൃ​ഗങ്ങളുടെ പെരുമാറ്റം നമുക്ക് പ്രവചിക്കാൻ സാധിക്കില്ലെന്നും അതിനാൽ ശ്രദ്ധയോടെയാവണം അവ അടുത്ത് വരുമ്പോൾ പെരുമാറേണ്ടത് എന്നാണ് വിദ​ഗ്ദ്ധർ എപ്പോഴും പറയുന്നത്.