'ഈ ചെറുപ്രായത്തിലിത് വേണോ, പേടിയാവുന്നു'; ഒറ്റദിവസം കൊണ്ട് 94 ലക്ഷം പേര്‍ കണ്ട വീഡിയോ

Published : Apr 09, 2024, 02:49 PM IST
'ഈ ചെറുപ്രായത്തിലിത് വേണോ, പേടിയാവുന്നു'; ഒറ്റദിവസം കൊണ്ട് 94 ലക്ഷം പേര്‍ കണ്ട വീഡിയോ

Synopsis

ഒറ്റ ദിവസം കൊണ്ട് 9.4 മില്ല്യൺ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. ഒരുപാട് പേർ അർഷിയയുടെ കാര്യത്തിൽ ആശങ്ക​യും പ്രകടിപ്പിച്ചു. 

ഒരു ഒമ്പതുവയസുകാരിക്ക് എത്ര കിലോ ഭാരം പൊക്കാൻ പറ്റും? 75 കിലോ ഡെഡ്‍ലിഫ്റ്റ് ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനെ അമ്പരപ്പിക്കുന്നത്. ഹരിയാനയിലെ പഞ്ച്കുലയിൽ നിന്നുള്ള അർഷിയ ഗോസ്വാമി എന്ന പെൺകുട്ടി ഡെഡ്‍ലിഫ്റ്റ് ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 

എന്നാൽ, ഇത് ആദ്യമായിട്ടല്ല അർഷിയ ശ്രദ്ധിക്കപ്പെടുന്നത്. 2021 -ൽ ആറാമത്തെ വയസ്സിൽ 45 കിലോ ഉയർത്തി ഏറ്റവും പ്രായം കുറഞ്ഞ ഡെഡ്‌ലിഫ്റ്റർ ആയിട്ടുണ്ട് അവൾ. ഇപ്പോഴിതാ ഒമ്പതാമത്തെ വയസ്സിൽ 75 കിലോ ഭാരം ഉയർത്തിക്കൊണ്ട് അവൾ വീണ്ടും ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. 'അർഷിയ ഗോസ്വാമി, 75 കിലോഗ്രാം (165 പൗണ്ട്) ഉയർത്തുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡെഡ്‌ലിഫ്റ്റർ, വെറും 9 വയസ്സ് മാത്രം പ്രായം' എന്ന് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. 

വീഡിയോയിൽ അർഷിയ 75 കിലോ ഡെഡ്‍ലിഫ്റ്റ് ചെയ്യുന്നത് കാണാം. @Rainmaker1973 എന്ന യൂസറാണ് വീഡിയോ എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 9.4 മില്ല്യൺ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. ഒരുപാട് പേർ അർഷിയയുടെ കാര്യത്തിൽ ആശങ്ക​യും പ്രകടിപ്പിച്ചു. 

ഈ ചെറിയ പ്രായത്തിൽ ഇത്രയധികം ഭാരം ഉയർത്തുന്നത് ശരീരത്തിന് നല്ലതാണോ എന്നതായിരുന്നു പലരുടേയും സംശയം. 'ഇത്ര വലിയ ഭാരം ഉയർത്താനുള്ള പ്രായം അവൾക്ക് ആയോ? ഇത്ര സമ്മർദ്ദം താങ്ങാനുള്ള ശേഷി അവളുടെ നട്ടെല്ലിനുണ്ടാവുമോ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. എന്നാൽ, അതേസമയം തന്നെ അവളുടെ കഠിനാധ്വാനത്തേയും ആത്മവിശ്വാസത്തേയും അകമഴിഞ്ഞു പ്രോത്താഹിപ്പിച്ചവരും കുറവല്ല. 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്