ഹെൽമറ്റ് പോലുമില്ല, നടുറോഡിൽ ബൈക്കിൽ യുവതിയുടെ അഭ്യാസപ്രകടനം, തലയിൽ കൈവച്ച് കാഴ്ച്ചക്കാർ

Published : Dec 21, 2023, 05:35 PM ISTUpdated : Dec 21, 2023, 05:44 PM IST
ഹെൽമറ്റ് പോലുമില്ല, നടുറോഡിൽ ബൈക്കിൽ യുവതിയുടെ അഭ്യാസപ്രകടനം, തലയിൽ കൈവച്ച് കാഴ്ച്ചക്കാർ

Synopsis

ഒരു നിമിഷം ഇത് കാണുന്നവരുടെ ഉള്ളൊന്ന് കാളിപ്പോവും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. എന്നാൽ, വലിയ ആത്മവിശ്വാസത്തിൽ ഒട്ടും ഭയമോ സങ്കോചമോ കൂടാതെയാണ് യുവതി ഈ അഭ്യാസപ്രകടനം കാഴ്ച വയ്ക്കുന്നത്

വിവിധ വാഹനങ്ങളിൽ നടുറോഡിൽ നടക്കുന്ന പല അഭ്യാസപ്രകടനങ്ങളും നമ്മൾ സോഷ്യൽ മീഡിയകളിൽ കാണാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ പേടിച്ച് നമ്മുടെ ഉള്ളം വിറച്ച് പോകും. ചിലതൊക്കെ അപകടങ്ങളിലും ചെന്നെത്താറുണ്ട്. എന്തായാലും, ഇന്ന് അത്തരം കാഴ്ചകൾ ഒരു പുതുമയല്ല എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. 

അതുപോലെ ഒരു യുവതി ബൈക്കിൽ അഭ്യാസപ്രകടനം നടത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. സം​ഗതി വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിട്ട് ഒരു മാസം കഴിഞ്ഞെങ്കിലും ഇപ്പോഴും ആളുകൾ അതിന് കമന്റുകളുമായി എത്തുകയാണ്. ഹെൽമെറ്റ് അടക്കം യാതൊരു സുരക്ഷാസംവിധാനവും ഇല്ലാതെയാണ് യുവതിയുടെ അഭ്യാസപ്രകടനം. 

വീഡിയോ ഷെയർ ചെയ്തിരിക്കുന്നത് ബൈക്കർ ബോയ് എന്ന അക്കൗണ്ടാണ്. വീഡിയോയിൽ പാന്റും ടിഷർട്ടും ധരിച്ച ഒരു യുവതി റോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതാണ് കാണാൻ സാധിക്കുക. ഒരു നിമിഷം കാണുന്നവരുടെ ഉള്ളൊന്ന് കാളിപ്പോവും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. എന്നാൽ, വലിയ ആത്മവിശ്വാസത്തിൽ ഒട്ടും ഭയമോ സങ്കോചമോ കൂടാതെയാണ് യുവതി ഈ അഭ്യാസപ്രകടനം കാഴ്ച വയ്ക്കുന്നത് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. 

വീഡിയോ കാണുമ്പോൾ ഇത് ആദ്യമായല്ല യുവതി ഇത്തരം പ്രകടനം നടത്തുന്നത് എന്നും ബോധ്യപ്പെടും. ഒരുപാട് തവണ പ്രകടനം നടത്തി തഴക്കം വന്ന ശേഷമുള്ള പ്രകടനമാണ് ഇത് എന്നും ബോധ്യപ്പെടും. എന്നാൽ, ഇത്തരം പ്രകടനങ്ങൾ നടത്തുമ്പോൾ ശ്ര​ദ്ധ വേണം എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. മാത്രമല്ല, ഒരു ഹെൽമെറ്റ് എങ്കിലും വയ്ക്കാമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. അതേസമയം യുവതിയുടെ പ്രകടനം കണ്ട് കയ്യടിച്ചവരും ഒട്ടും കുറവല്ല. 

വായിക്കാം: ജനറൽ കോച്ചിൽ കയറേണ്ടി വന്നു, അതുകൊണ്ട് ഇങ്ങനെെയൊരു അനുഭവമുണ്ടായി; വൈറലായി യുവതിയുടെ പോസ്റ്റ് 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്