ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിന് പെൺകുട്ടിയെ ഉപദ്രവിച്ച് 64 -കാരൻ

Published : Jul 04, 2024, 04:28 PM IST
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിന് പെൺകുട്ടിയെ ഉപദ്രവിച്ച് 64 -കാരൻ

Synopsis

വൈറലായിരിക്കുന്ന വീഡിയോയിൽ ഒരു വൃദ്ധൻ യുവതിയോട് അവളിരിക്കുന്ന സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ ആവശ്യപ്പെടുന്നത് കാണാം.

മെട്രോകളിൽ പലതരത്തിലുള്ള തർക്കങ്ങളും മറ്റും നടക്കുന്നതിന്റെ പല വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ടാവും. അതുപോലെ ഒരു വീഡിയോ അടുത്തിടെ വൈറലായി. ഇതിലെ സംഭവം നടക്കുന്നത് ചൈനയിലാണ്. സീറ്റിൽ നിന്നും എഴുന്നേൽക്കാനായി ഒരു വൃദ്ധൻ ഒരു പെൺകുട്ടിയെ ചീത്ത പറയുന്നതും ഉപദ്രവിക്കുന്നതുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 

ചൈനയിലെ ബെയ്ജിംഗിലെ മെട്രോയിൽ വച്ചാണ് 64 -കാരനായ ഒരാൾ പെൺകുട്ടിയെ ചീത്ത വിളിച്ചത്. സീറ്റ് നൽകാൻ പെൺകുട്ടി വിസമ്മതിച്ചപ്പോൾ ഇയാൾ കയ്യിലിരുന്ന വടി കൊണ്ട് പെൺകുട്ടിയെ ഉപദ്രവിച്ചുവെന്ന് ബെയ്ജിം​ഗ് പൊലീസ് പറയുന്നു. പൊലീസ് ഇയാളെ ഇപ്പോൾ തടവിൽ വച്ചിരിക്കുകയാണ്. 

ബെയ്ജിംഗ് സബ്‌വേയുടെ ലൈൻ 10 -ലാണ് ‌സംഭവം നടന്നത്. വൈറലായിരിക്കുന്ന വീഡിയോയിൽ ഒരു വൃദ്ധൻ യുവതിയോട് അവളിരിക്കുന്ന സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ ആവശ്യപ്പെടുന്നത് കാണാം. മറ്റൊരാൾക്ക് നൽകിയാലും ആ സീറ്റ് അയാൾക്ക് നൽകില്ല എന്നാണ് പെൺകുട്ടി പറയുന്നത്. എന്നാൽ, ഇയാൾ പെൺകുട്ടിയോട് കയർക്കുന്നത് തുടരുകയും അവളുടെ കാലിൽ വടിവച്ച് നീക്കുന്നതും കാണാം. 

കൂടാതെ യുവതിയെ പിടിച്ചു തള്ളുന്നുമുണ്ട്. അപ്പോഴേക്കും അവൾക്കടുത്തായി സ്ഥലം കാണാം. ഇയാൾ അവിടെ ഇരിക്കുകയാണ്. അതേസമയം സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി മാറി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. മിക്കവരും വൃദ്ധനെ വിമർശിക്കുകയാണ് ചെയ്തത്. അയാൾ പെൺകുട്ടിയോട് ചെയ്തത് ഒരിക്കലും അം​ഗീകരിക്കാനാവാത്ത കാര്യമാണ് എന്നും അവർ അഭിപ്രായപ്പെട്ടു. 

അതേസമയം, ചുരുക്കം ചിലർ, പ്രായമായ ആളായിട്ടും എന്തുകൊണ്ടാണ് പെൺകുട്ടി അയാൾക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കാത്തത് എന്നും ചോദിച്ചിട്ടുണ്ട്. എങ്കിലും, ഇത്തരത്തിലൊരു അക്രമം ഒരു സ്ത്രീയോട് അയാൾ ചെയ്യരുതായിരുന്നു എന്ന് തന്നെയാണ് ഭൂരിഭാ​ഗം പേരും പ്രതികരിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു