പാലത്തിൽ നിന്നും എടുത്തുചാടി ​ഗം​ഗാനദിയിൽ നീന്തി വൃദ്ധ, അമ്പരന്ന് നോക്കി ചുറ്റുമുള്ളവർ

Published : Jun 29, 2022, 12:59 PM IST
പാലത്തിൽ നിന്നും എടുത്തുചാടി ​ഗം​ഗാനദിയിൽ നീന്തി വൃദ്ധ, അമ്പരന്ന് നോക്കി ചുറ്റുമുള്ളവർ

Synopsis

വീഡിയോ ആളുകളെ ഏറെ രസിപ്പിച്ചിരുന്നു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത് അവിശ്വസനീയമാണ് എന്നാണ് ഒരാൾ എഴുതിയിരിക്കുന്നത്.

ഹരിദ്വാർ പാലത്തിൽ നിന്ന് ഗംഗാ നദിയിലേക്ക് ചാടി നീന്തി 70 -കാരി. ഇതിന്റെ മുഴുവൻ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ക്ലിപ്പിൽ, പ്രായമായ സ്ത്രീ താൻ നിൽക്കുന്ന പ്രദേശത്തിന്റെ വേലി മുറിച്ചുകടന്ന് നദിയിലേക്ക് ചാടുന്നത് കാണാം. 

സം​ഗതി മുത്തശ്ശി ചാടുന്നത് കാണുമ്പോൾ നമുക്ക് ഭയം തോന്നുമെങ്കിലും യാതൊരു കൂസലുമില്ലാതെ വളരെ സിംപിളായി അവർ നീന്തി പോകുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ചുറ്റും നിൽക്കുന്നവർ അവർ ചാടുന്നത് അമ്പരന്ന് നോക്കിനിൽക്കുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്നതും പശ്ചാത്തലത്തിൽ കാണാം. 

അശോക് ബസോയ എന്നയാളാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ക്ലിപ്പിനൊപ്പമുള്ള അടിക്കുറിപ്പിൽ, "ഹർകി പൈഡി പാലത്തിൽ നിന്ന് ഗംഗാനദിയിലേക്ക് ചാടിയ വൃദ്ധ, പാലത്തിൽ നിന്ന് ഗംഗയിലേക്ക് ചാടിയ ശേഷം സുഖമായി നീന്തുന്നത് വീഡിയോയിൽ കാണാം. വൃദ്ധയുടെ പ്രായം ഏകദേശം 70 വയസ്സ് വരും" എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

വീഡിയോ ആളുകളെ ഏറെ രസിപ്പിച്ചിരുന്നു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത് അവിശ്വസനീയമാണ് എന്നാണ് ഒരാൾ എഴുതിയിരിക്കുന്നത്. അവർക്ക് ഭയമേതുമില്ല എന്ന് മറ്റൊരാൾ എഴുതി. എന്നാൽ, അവർ പ്രായമായ സ്ത്രീയാണ് എന്നും അത് ചുറ്റുമുള്ളവർ ശ്രദ്ധിക്കേണ്ടിയിരുന്നു എന്നും എഴുതിയവരും ഉണ്ട്. 

വീഡിയോ കാണാം: 

PREV
click me!

Recommended Stories

തീർന്നില്ല, ഒരുകാര്യം കൂടി പറയാനുണ്ട്; വിവാഹവേദിയിൽ 8-ാമത്തെ പ്രതിജ്ഞയുമായി വരൻ, ആദ്യം അമ്പരപ്പ്, പിന്നെ കൂട്ടച്ചിരി
ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്