ഒരുമാസത്തെ ചെലവ് 80,000 രൂപ! അതും സേവിംഗ് കൂടാതെ, കൂടുതലോ കുറവോ, ചര്‍ച്ചയുമായി നെറ്റിസണ്‍സ്

Published : Apr 15, 2026, 01:16 PM IST
viral video

Synopsis

ഗുഡ്ഗാവിൽ താമസിക്കുന്ന ദമ്പതികൾ തങ്ങളുടെ ഒരു മാസത്തെ ജീവിതച്ചെലവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരുമാസം 80,000 രൂപയാണ് ഇവര്‍ക്ക് ഒരുമാസം ചെലവ് വരുന്നത്. 

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി ഹബ്ബാണ് ​ഗുഡ്​ഗാവ്. ഇവിടുത്തെ ജീവിതച്ചെലവിനെ കുറിച്ച് പലരും സോഷ്യൽ മീഡിയയിൽ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. അതുപോലെ ഒരു യുവതി തങ്ങൾക്ക് ഒരുമാസം ചെലവായ കണക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. അനുഷ്ക എന്ന യുവതിയാണ് ചെലവിന്റെ കണക്ക് ഷെയർ ചെയ്തിരിക്കുന്നത്. ഞങ്ങൾ ​ഗുഡ്​ഗാവിലാണ് താമസിക്കുന്നത് എന്നും ഒരു മാസം തങ്ങൾ ചെലവഴിക്കുന്ന തുകയാണ് ഇത് എന്നും പറഞ്ഞുകൊണ്ടാണ് അനുഷ്ക വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അനുഷ്കയും പങ്കാളിയും ജോലി ചെയ്യുന്നവരാണ് എന്നും കമന്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സെമി ഫർണിഷ്ഡ് 2BHK അപാർട്മെന്റിലാണ് ഇവർ താമസിക്കുന്നത്. 37,000 രൂപയാണ് ഇതിന് വാടക.

അതുപോലെ ക്ലീനിം​ഗിനായി ഒരു ജോലിക്കാരി വരുന്നുണ്ട്. 2500 രൂപയാണ് അവർക്ക് നൽകേണ്ടത്. ​ഗ്രോസറിക്ക് 10,000 മുതൽ 15,000 രൂപ വരെയാണ് ചിലവാകുന്നത്. കാറിന് ഇന്ധനത്തിന് വേണ്ടി 6000 - 8000 വരെ വരും. വൈദ്യുതി, ബിൽ, വൈഫൈ തുടങ്ങിയവയ്ക്കായി 5,600 രൂപയാണ് വരുന്നത്. അതുപോലെ, കഴിഞ്ഞ മാസം 10,000 രൂപയാണ് ഷോപ്പിം​ഗിനായി ചിലവഴിച്ചത്. ഓർഡർ ചെയ്യുന്നതും പുറത്ത് നിന്നും ഭക്ഷണം കഴിക്കുന്നതും ഒക്കെയായി 5,000 രൂപയായി. എന്തായാലും, മൊത്തത്തിൽ 80,000 രൂപയാണ് ഇവർക്ക് ചെലവ് വന്നത്. അതിൽ സേവ് ചെയ്യുന്നത് ഉൾപ്പെട്ടിട്ടില്ല.

 

 

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി വന്നത്. പല നഗരങ്ങളിൽ നിന്നുമുള്ള ആളുകൾ തങ്ങളുടെ അനുഭവങ്ങൾ കുറിച്ചിട്ടുണ്ട്. മുംബൈയിൽ ഇതേ രീതിയിൽ ജീവിക്കുന്ന ‍ഞങ്ങൾക്ക് ഇരട്ടി ചെലവഴിക്കേണ്ടി വരുന്നു എന്നാണ് ഒരാൾ പറഞ്ഞത്. മറ്റൊരാൾ പറഞ്ഞത് കൊൽക്കത്തയിലേക്ക് മാറിയപ്പോൾ 55,000 രൂപയ്ക്ക് ഈ ചെലവൊക്കെ നടക്കുന്നു എന്നാണ്.

PREV
Read more Articles on
click me!

Recommended Stories

'ടോക്കിയോയിൽ ഒരു മാസം ചെലവ് 2.9 ലക്ഷം രൂപയോ?; പ്രവാസി യുവതിയുടെ വെളിപ്പെടുത്തൽ വൈറൽ, തർക്കിച്ച് നെറ്റിസെൺസ്
ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറുന്നതിന്‍റെ വീഡിയോ ചിത്രീകരിച്ച് പങ്കുവച്ചു; ഇന്ത്യക്കാരനെതിരെ നെറ്റിസെൺസ്, വീഡിയോ