'അമ്മയും അച്ഛനും ഇന്ത്യയിൽ നിന്നും ദീപാവലി സമ്മാനം അയച്ചു തരുമ്പോൾ' എന്ന കുറിപ്പോടെയാണ് തന്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രായം എത്രയായാലും മാതാപിതാക്കളുടെ സമ്മാനങ്ങൾ ലഭിക്കുമ്പോൾ തനിക്ക് ഇന്നും താനൊരു കുട്ടിയെ പോലെയാണെന്ന് തോന്നാറുണ്ടെന്ന് തന്യ പറയുന്നു.

ടെക്നോളജിയൊക്കെ ഇത്രയും വളർന്ന ഈ പുതിയ കാലത്ത് ദൂരക്കൂടുതൽ സ്നേഹബന്ധങ്ങൾക്ക് ഒരിക്കലും ഒരു തടസ്സമല്ല. മക്കൾ ലോകത്തിന്റെ ഏത് കോണിലായാലും മാതാപിതാക്കളുടെ കരുതലും സ്നേഹവും ഏതെങ്കിലും വഴിയിലൂടെ അവരിലേക്ക് എത്താറുണ്ട്. അത്തരത്തിൽ നാട്ടിൽ നിന്ന് മാതാപിതാക്കൾ അയച്ച ദീപാവലി സമ്മാനം തുറന്നു നോക്കുന്ന ഒരു മകളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്യ ശ്രീവാസ്തവ എന്ന യുവതിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

വിദേശത്തേക്ക് വീട്ടിൽ നിന്നുമുള്ള സമ്മാനം എത്തിയതിന്റെ സന്തോഷം വീഡിയോയിൽ കാണാം. 'അമ്മയും അച്ഛനും ഇന്ത്യയിൽ നിന്നും ദീപാവലി സമ്മാനം അയച്ചു തരുമ്പോൾ' എന്ന കുറിപ്പോടെയാണ് തന്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രായം എത്രയായാലും മാതാപിതാക്കളുടെ സമ്മാനങ്ങൾ ലഭിക്കുമ്പോൾ തനിക്ക് ഇന്നും താനൊരു കുട്ടിയെ പോലെയാണെന്ന് തോന്നാറുണ്ടെന്ന് തന്യ പറയുന്നു.

സമ്മാനപ്പൊതി ഓരോന്നായി അഴിച്ചുതുടങ്ങുമ്പോൾ തന്യയുടെ മുഖത്തു കാണുന്ന ആകാംക്ഷയും സന്തോഷവും വീഡിയോയിൽ വ്യക്തമാണ്. നാട്ടിൽ നിന്നെത്തിയ പലതരം പലഹാരങ്ങളും ഭക്ഷണസാധനങ്ങളും ഓരോന്നായി അവർ ക്യാമറയ്ക്ക് മുന്നിൽ കാണിക്കുന്നുണ്ട്. ആ സമ്മാനപ്പൊതിയെ 'മാതാപിതാക്കളുടെ സ്നേഹം' എന്നാണ് തന്യ വിശേഷിപ്പിച്ചത്. അമ്മ സ്വന്തമായി ഉണ്ടാക്കി അയച്ച പലഹാരങ്ങളുടെ രുചിയെയും അവർ ഏറെ സ്നേഹത്തോടെയും നന്ദിയോടെയും പ്രശംസിക്കുന്നതും കാണാം.

View post on Instagram
 

ഒടുവിൽ തന്റെ പ്രിയപ്പെട്ട മാതാപിതാക്കൾക്ക് ദീപാവലി ആശംസകൾ നേർന്നുകൊണ്ടാണ് തന്യ വീഡിയോ അവസാനിപ്പിക്കുന്നത്. 'ഹാപ്പി ദീപാവലി, മമ്മി പപ്പ' എന്ന് അവൾ പറയുന്നതും കാണാം.

നാട്ടിൽ നിന്നും മാറി വിദേശത്ത് ജീവിക്കുമ്പോഴും നാടും വീടുമായുള്ള അടുപ്പവും മാതാപിതാക്കളുടെ സ്നേഹവും ഓർമ്മിപ്പിക്കുന്ന ഈ മനോഹരമായ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.