
ദിവസവും അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. തല്ലും വഴക്കും എല്ലാം അതിൽ പെടുന്നു. ആളുകളാണെങ്കിൽ ഒന്നു പറഞ്ഞു രണ്ടാമത്തേതിന് പരസ്പരം അക്രമിക്കുന്ന തരത്തിലേക്ക് മാറിക്കൊണ്ടിരിക്കയാണ്. എന്തായാലും അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ പാകിസ്ഥാനിൽ നിന്നും പുറത്ത് വരുന്നത്. വീഡിയോയിൽ കാണുന്നത് കുറേ വക്കീലന്മാരും അവരുടെ ക്ലയിന്റുകളും തമ്മിൽ നടക്കുന്ന പൊരിഞ്ഞ അടിയാണ്.
കോടതിക്ക് പുറത്ത് വച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, ആളുകളെ കസേര വച്ചടക്കം അടിക്കുന്നത് നാം കണ്ടുകാണില്ല. എന്നാൽ, അതാണ് ഇവിടെ നടക്കുന്നത്. കോടതിക്ക് പുറത്താണ് സംഭവം. നിറയെ കസേരകളും ടേബിളും കാണാം. ആളുകൾ അവിടെ ഇരുന്നുകൊണ്ട് ചായ കുടിക്കുന്നുണ്ട്. ആ സമയത്താണ് കുറച്ചു അഭിഭാഷകർ അങ്ങോട്ട് വരുന്നത്.
അതിൽ ഒരാൾ ചായ കുടിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് നേരെ ചാടിവീഴുന്നതാണ് പിന്നെ കാണുന്നത്. ചോദ്യമോ പറച്ചിലോ ഒന്നും ഇല്ലാതെ തന്നെയാണ് ഇയാൾ ഇരിക്കുന്നയാളെ അക്രമിക്കുന്നത്. പിന്നാലെ നടക്കുന്നത് പൊരിഞ്ഞ തല്ലാണ്. കസേരയെടുത്ത് ഒരാൾ വക്കീലിനെ തല്ലുന്നതും കാണാം. പൊരിഞ്ഞ അടി കൈവിട്ട് പോയി എന്നും മനസിലാവും. അവിടെ ഇരുന്നവരെല്ലാം അങ്ങോട്ടും ഇങ്ങോട്ടും മാറുന്നതും ചിലർ ഇതിൽ പങ്കാളികളാവുന്നതും എല്ലാം വീഡിയോയിൽ കാണാം.
ഒരു വക്കീൽ ഒരാളെ നിലത്ത് അടിച്ചിട്ടിരിക്കുന്നത് കാണാം. മറ്റൊരു യുവാവ് നിലത്തിരിക്കുന്നുണ്ട്. അയാളെ ഒരാൾ പിടിച്ചുവലിക്കുന്നതും മറ്റൊരാൾ ചവിട്ടുന്നതും വീഡിയോയിൽ കാണാം. അതിനിടയിൽ വക്കീലന്മാരും പരസ്പരം തല്ലുന്നത് കാണാം. വേറെ ചിലർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്തായാലും, അങ്ങേയറ്റം അക്രമമാണ് അവിടെ നടന്നത് എന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്.