ഓരോ മിഡിൽ ക്ലാസുകാരുടെയും സ്വപ്നം, പ്രയത്നിക്കുക ആ ദിവസം വരും; മകളുടെ ഓഫീസ് സന്ദർശനത്തിന്റെ വീഡിയോ വൈറൽ

Published : Jun 29, 2026, 09:55 AM IST
viral video

Synopsis

അച്ഛനമ്മമാരുമായി മകളുടെ ഓഫീസ് ടൂര്‍. വീഡിയോ പങ്കുവച്ച് മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്ന കൃതിക മിശ്ര എന്ന യുവതി. ഓരോ മിഡില്‍ ക്ലാസുകാരുടെയും സ്വപ്നമാണിതെന്നും കൃതിക.

നമ്മൾ ജോലി ചെയ്യുന്ന ഇടങ്ങൾ സന്ദർശിക്കാൻ ഏറ്റവും അർഹരായവർ നമ്മുടെ മാതാപിതാക്കളായിരിക്കും. നമ്മുടെ സ്വപ്നത്തിന് വേണ്ടി നമുക്ക് മുന്നേ നടന്നവരാണവർ. അത്തരത്തിലുള്ള മനോഹരമായൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഹൈദ്രാബാദിൽ മൈക്രോസോഫ്റ്റിൽ ജോലി ചെയ്യുന്ന ടെക്കിയായ യുവതിയാണ് തൻ്റെ മാതാപിതാക്കൾ ആദ്യമായി ഓഫീസ് സന്ദർശിക്കുന്നതിൻ്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൃതിക മിശ്ര എന്ന യുവതി പങ്കുവച്ചിരിക്കുന്ന വീഡിയോ പല മിഡിൽ ക്ലാസ് യുവാക്കളെയും ഏറെ വൈകാരികമായി സ്പർശിച്ചു കഴിഞ്ഞു.

ഓഫീസിൻ്റെ വിവിധ ഭാഗങ്ങളിലൂടെ കൃതിക മാതാപിതാക്കളെ കൂട്ടിക്കൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്. ഓഫീസിലെ ഇടനാഴികളിലൂടെ നടക്കുന്നതും കഫറ്റീരിയയിൽ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. 'മാതാപിതാക്കളുടെ ആദ്യ ഓഫീസ് സന്ദർശനം' എന്നതായിരുന്നു വീഡിയോയ്ക്ക് മുകളിൽ കുറിച്ചിരിക്കുന്ന വരികൾ.

വീഡിയോയുടെ ക്യാപ്ഷനിൽ കൃതിക കുറിച്ചിരിക്കുന്നത് ഇങ്ങനെ; 'ഞാൻ നൽകുന്നതിൽ വെച്ച് ഏറ്റവും അഭിമാനകരമായ ഓഫീസ് ടൂർ. ഇന്ന് എൻ്റെ മാതാപിതാക്കൾ ആദ്യമായി എൻ്റെ ഓഫീസ് സന്ദർശിച്ചു. ഏറ്റവും സന്തോഷം തോന്നിയ കാര്യം അവർക്ക് ഓഫീസ് കാണിച്ചുകൊടുത്തു എന്നതല്ല, മറിച്ച് അവരുടെ മുഖത്തെ അഭിമാനവും സന്തോഷവും കാണുന്നതായിരുന്നു. ആ പുഞ്ചിരി എൻ്റെ സകല കഠിനാധ്വാനത്തിനുമുള്ള ഫലം നൽകുന്നതായിരുന്നു. മിഡിൽ ക്ലാസ് കുടുംബത്തിലെ ഓരോ മകനും മകളും ഇങ്ങനെയൊരു ദിവസത്തെക്കുറിച്ച് സ്വപ്നം കാണാറുണ്ടെന്ന് എനിക്കറിയാം, തങ്ങളുടെ സ്വപ്നങ്ങൾക്കായി പ്രയത്നിക്കുന്ന എല്ലാവരും അത് തുടരുക. ഒരു ദിവസം, മറ്റാരേക്കാളും മുൻപ് നിങ്ങളെ വിശ്വസിച്ച ആളുകൾ നിങ്ങൾ എത്രത്തോളം ദൂരെയെത്തി എന്ന് കണ്ട് ഏറ്റവും കൂടുതൽ സന്തോഷിക്കും'.

 

 

ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകൾ നൽകി. 'ഇത് വെറുമൊരു ഓഫീസ് ടൂർ മാത്രമല്ല, ഓരോ ഇടത്തരം കുടുംബത്തിലെയും കുട്ടികളുടെ സ്വപ്നസാഫല്യമാണ്' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'മാതാപിതാക്കളുടെ മുഖത്തെ ആ അഭിമാനമാണ് യഥാർത്ഥ നേട്ടം' എന്നായിരുന്നു മറ്റൊരു കമന്റ്.

PREV
Read more Articles on
click me!

Recommended Stories

ഓട്ടോ ഡ്രൈവറുടെ ഇംഗ്ലീഷിലുള്ള മെസ്സേജ് കണ്ട് അമ്പരന്ന് യുവതി, എന്തൊരു പ്രൊഫഷണലിസമെന്ന് നെറ്റിസൺസ്
വെനസ്വേല ഭൂകമ്പം; അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നായ്കുട്ടിയെ ജീവനോടെ പുറത്തെടുക്കുന്ന അഗ്നിരക്ഷാസേന; വീഡിയോ