കുഞ്ഞുങ്ങൾക്കൊപ്പം 'ഒളിച്ചേ, കണ്ടേ' എന്ന് പറഞ്ഞ് കളിക്കുന്ന തത്ത, വൈറലായി വീഡിയോ

Published : Oct 12, 2021, 12:51 PM ISTUpdated : Oct 12, 2021, 12:52 PM IST
കുഞ്ഞുങ്ങൾക്കൊപ്പം 'ഒളിച്ചേ, കണ്ടേ' എന്ന് പറഞ്ഞ് കളിക്കുന്ന തത്ത, വൈറലായി വീഡിയോ

Synopsis

വളരെ പെട്ടെന്ന് തന്നെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. നൂറുകണക്കിന് കമന്‍റുകളും 265K യ്ക്ക് മുകളില്‍ കാഴ്ച്ചക്കാരും വീഡിയോയ്ക്കുണ്ടായി.

ചെറിയ കുഞ്ഞുങ്ങള്‍ക്കൊപ്പം നാം പലപ്പോഴും കൈകള്‍കൊണ്ട് മുഖം പൊത്തിയോ, മറഞ്ഞിരുന്നോ ഒക്കെ 'ഒളിച്ചേ കണ്ടേ' കളിക്കാറുണ്ട്. മിക്കവാറും അമ്മമാരും അങ്ങനെ കുഞ്ഞുങ്ങൾക്കൊപ്പം കളിച്ചുകാണും. ആ കളിയെ 'പീക്കബൂ'(Peekaboo) എന്ന് പറയും. എന്നാല്‍, ഒരു തത്ത അത് കളിക്കുന്നത് കണ്ടിട്ടുണ്ടോ? ഇവിടെ കൊക്കറ്റിയൽ(Cockatiel) എന്ന ഇനത്തിൽ പെട്ട ഒരു തത്ത കുഞ്ഞുങ്ങള്‍ക്കൊപ്പം അങ്ങനെ കളിക്കുകയാണ്. കളിക്കുന്നു എന്ന് മാത്രമല്ല, 'പീക്കബൂ' എന്ന് തത്ത പറയുന്നതും വ്യക്തമായി വീഡിയോയിൽ കേള്‍ക്കാം. 

തത്ത കുഞ്ഞുങ്ങളുള്ള പാത്രത്തിന് താഴേക്ക് കുനിഞ്ഞ് മറഞ്ഞിരിക്കുന്നതും പീക്കബൂ എന്ന് പറഞ്ഞുകൊണ്ട് ഉയരുന്നതും വീഡിയോയിൽ കാണാം. എല്ലാവരേയും ചിരിപ്പിക്കുന്നതും രസിപ്പിക്കുന്നതും തത്തയുടെ പറച്ചിലാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ.

വളരെ പെട്ടെന്ന് തന്നെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. നൂറുകണക്കിന് കമന്‍റുകളും 265K യ്ക്ക് മുകളില്‍ കാഴ്ച്ചക്കാരും വീഡിയോയ്ക്കുണ്ടായി. Neşeli Kanatlar ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഏതായാലും വീഡിയോ ഉടനടി വൈറലായി.

ആ ക്യൂട്ട് വീഡിയോ കാണാം: 


 

PREV
click me!

Recommended Stories

റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ
ഭാര്യ നേരത്തെ എത്തി, കാമുകി പത്താം നിലയിൽ നിന്നും താഴേക്ക് ഊർന്ന് അയൽക്കാരൻറെ മുറിയിലേക്ക്, വീഡിയോ