അച്ചോടാ, നല്ല തങ്കക്കുടം പോലൊരു ഭർത്താവ്; ഓരോ രാജ്യത്ത് നിന്നു മടങ്ങുമ്പോഴും പൈലറ്റ് ഭാര്യക്കായി കരുതുന്നത്

Published : Feb 23, 2026, 07:46 AM IST
viral video

Synopsis

ഓരോ വിദേശയാത്ര കഴിഞ്ഞു വരുമ്പോഴും ഭാര്യക്കായി പൂക്കൾ കരുതുന്ന ഇൻഡിഗോ പൈലറ്റിൻ്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മുൻ ഫ്ലൈറ്റ് അറ്റൻഡന്റായ ഭാര്യ പങ്കുവെച്ചതാണ് ഈ മനോഹരമായ വീഡിയോ.

സ്നേഹത്തിന് അതിരുകളില്ലെന്ന് തെളിയിക്കുന്ന ഒരു മനോഹര വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ജോലി കഴിഞ്ഞ് ഓരോ രാജ്യത്തുനിന്നും മടങ്ങിയെത്തുമ്പോൾ പ്രിയതമയ്ക്കായി ഒരു പൂച്ചെണ്ട് കരുതുന്ന പൈലറ്റായ ഭർത്താവിന്റെ വിഡിയോയാണ് ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നത്. മുൻ ഇൻഡിഗോ ഫ്ലൈറ്റ് അറ്റൻഡന്റായ മേഘ ഝാ ആണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ ഹൃദയസ്പർശിയായ ദൃശ്യം പങ്കുവെച്ചത്. പൈലറ്റ് യൂണിഫോമിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറിവരുന്ന ഭർത്താവിനെയാണ് വീഡിയോയിൽ കാണുന്നത്. ഒരു കൈയ്യിൽ തന്റെ ക്യാബിൻ സ്യൂട്ട്കേസ് ഉരുട്ടി നീക്കുമ്പോഴും, മറുകൈയ്യിൽ പർപ്പിൾ നിറത്തിലുള്ള പൂക്കൾ അദ്ദേഹം മുറുകെ പിടിച്ചിട്ടുണ്ട്.

'വിവിധ രാജ്യങ്ങളിൽ പോകുമ്പോൾ അവിടെനിന്നും എനിക്ക് വേണ്ടി പൂക്കൾ കൊണ്ടുവരുന്ന ഒരാളെയാണ് ഞാൻ വിവാഹം കഴിച്ചത്' എന്ന അടിക്കുറിപ്പോടെയാണ് മേഘ വീഡിയോ പങ്കുവെച്ചത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ ഇത് വൈറലായി മാറി. യാത്രകൾക്കിടയിലും പങ്കാളിയെ ഓർക്കുന്ന പൈലറ്റിന്റെ മനസ്സിനെയാണ് ഭൂരിഭാഗം ആളുകളും പ്രശംസിക്കുന്നത്.

 

 

'ഇത് യൂണിഫോമിനെക്കുറിച്ചോ പൂക്കളെക്കുറിച്ചോ ഉള്ളതല്ല, മറിച്ച് അദ്ദേഹം ഇതിനായി കാണിച്ച കരുതലിനെക്കുറിച്ചാണ്' എന്ന് ഒരാൾ കുറിച്ചു. 'ലോകത്തിന്റെ ഏത് കോണിലായാലും പ്രിയപ്പെട്ടവരെ ഓർക്കുന്നതാണ് യഥാർത്ഥ പ്രണയ'മെന്നും 'ഇത് ഓരോ പെൺകുട്ടിയും ആഗ്രഹിക്കുന്ന നിമിഷമാണെ'ന്നും മറ്റൊരാൾ കമന്റ് ചെയ്തു. നീണ്ട പ്രവാസജീവിതവും യാത്രകളും ഒക്കെ കാരണം എപ്പോഴും ഒരുമിച്ചായിരിക്കാൻ സാധിക്കാത്ത ദമ്പതികൾക്ക് ഈ വീഡിയോ വലിയൊരു ആശ്വാസവും പ്രചോദനവുമാണെന്നാണ് മറ്റ് പലരും അഭിപ്രായപ്പെടുന്നത്. സ്നേഹം പ്രകടിപ്പിക്കാൻ വലിയ കാര്യങ്ങൾ ചെയ്യണമെന്നില്ല, ഇത്തരം ചെറിയ കരുതൽ മതിയെന്ന് ഈ വീഡിയോ ഓർമ്മിപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

'എന്നെ പോലെയുണ്ടോന്ന് ചോദിച്ചാൽ... ഏയ്'; കുട്ടി ജിറാഫിന്‍റെയും കുഞ്ഞ് ഒട്ടക പക്ഷിയുടെയും ആദ്യ കൂടിക്കാഴ്ച വൈറൽ
'പരിഗണിച്ചത് കുറ്റവാളികളെ പോലെ'; ദക്ഷിണ കൊറിയയിൽ അറസ്റ്റിലായ ഇന്ത്യൻ യുവാവിന്‍റെ കുറിപ്പ് വൈറൽ