'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Published : Apr 25, 2024, 12:35 PM ISTUpdated : Apr 25, 2024, 02:30 PM IST
'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Synopsis

'ഇന്നത്തെ ഈ വിമാനത്തിൽ വളരെ പ്രത്യേകതയുള്ള ഒരു വ്യക്തിയുണ്ട്, അവൾ ഇതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് തനിക്കറിയാം. ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്.'

വിമാനങ്ങളിൽ നിന്നുള്ള പലതരം വീഡിയോകളും നിങ്ങൾ കണ്ടിട്ടുണ്ടാകും. അതിൽ യാത്രക്കാരായുണ്ടാക്കുന്ന പ്രശ്നങ്ങളുണ്ടാകാം. മനോഹരമായ ചില നിമിഷങ്ങളുണ്ടാകാം. അങ്ങനെ പലതും ഉണ്ടാവാം. എന്നാൽ, എല്ലാത്തിൽ നിന്നും മനോഹരമായത് എന്ന് തോന്നിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ LOT Polish Airlines തങ്ങളുടെ ഫേസ്‍ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്നത്. 

വിമാനത്തിന്റെ പൈലറ്റ്, ഫ്ലൈറ്റ് അറ്റൻഡന്റായ തന്റെ കാമുകിയോട് വിവാഹാഭ്യാർത്ഥന നടത്തുന്ന വൈകാരിക ദൃശ്യങ്ങളാണ് അത്. ക്യാപ്റ്റൻ കോൺറാഡ് ഹാങ്കാണ് തന്റെ കാമുകിയോട് നിറയെ യാത്രക്കാരെ സാക്ഷിയാക്കി തന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ എന്ന് ചോദിച്ചത്. വീഡിയോയിൽ ക്യാപ്റ്റൻ കോക്പിറ്റിൽ നിന്നും ഇറങ്ങി വരുന്നതും പിഎ സിസ്റ്റം വഴി സ്വയം പരിചയപ്പെടുത്തുന്നതും കാണാം. പിന്നീട് അദ്ദേഹം തന്റെ പ്രണയകഥ പറയുകയാണ്. വളരെ വൈകാരികമായിട്ടാണ് അയാൾ സംസാരിക്കുന്നത്. 

'ഇന്നത്തെ ഈ വിമാനത്തിൽ വളരെ പ്രത്യേകതയുള്ള ഒരു വ്യക്തിയുണ്ട്, അവൾ ഇതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് തനിക്കറിയാം. ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം പറയുന്നത്. 'നീയെനിക്ക് വളരെ പ്രിയപ്പെട്ട ആളാണ്, എന്റെ സ്വപ്നം യാഥാർത്ഥ്യമായതാണ്, അതുകൊണ്ടു തന്നെ ഹണീ, ഞാനിത് ചോദിക്കാൻ പോവുകയാണ്, നീ എന്നെ വിവാഹം കഴിക്കുമോ' എന്നാണ് ക്യാപ്റ്റൻ ചോദിക്കുന്നത്. 

ആ സമയത്ത് അദ്ദേഹത്തിന്റെ കാമുകിയായ ഫ്ലൈറ്റ് അറ്റൻഡന്റ് ഓടിവന്ന് അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും കാണാം. പിന്നീട്, തനിക്ക് വിവാഹത്തിന് സമ്മതമാണ് എന്നും അവൾ പറയുന്നു. അദ്ദേഹം അവളെ മോതിരമണിയിക്കുന്നതും വീഡിയോയിൽ കാണാം. യാത്രക്കാരെല്ലാം കയ്യടിച്ച് ഇരുവർക്കും അഭിനന്ദനം അറിയിക്കുന്നുണ്ട്. 

വൈകാരികവും പ്രണയാർദ്രവുമായ ഈ വീഡിയോ നിരവധിപ്പേരാണ് കണ്ടത്. ഒരുപാട് പേരാണ് കമന്റുകളിലൂടെ ക്യാപ്റ്റനും കാമുകിക്കും തങ്ങളുടെ ആശംസകൾ അറിയിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ
നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ