ചാണകം വാരണം, പശുവിനെ കറക്കണം; മലമുകളിലെ വീട്ടിൽ നിന്നും യുവതിയുടെ വീഡിയോ, കയ്യടിച്ച് സോഷ്യൽ മീഡിയ 

Published : Sep 25, 2024, 01:23 PM IST
ചാണകം വാരണം, പശുവിനെ കറക്കണം; മലമുകളിലെ വീട്ടിൽ നിന്നും യുവതിയുടെ വീഡിയോ, കയ്യടിച്ച് സോഷ്യൽ മീഡിയ 

Synopsis

വീഡിയോയിൽ ഇഷ ഒരു വലിയ ബാസ്കറ്റ് പിടിച്ചിരിക്കുന്നത് കാണാം. മലമുകളിൽ താമസിക്കുന്ന തങ്ങൾക്ക് സാധനങ്ങൾ ശേഖരിക്കാൻ ഇത്തരം ബാസ്കറ്റൃുകൾ ആവശ്യമാണ് എന്നാണ് ഇഷ പറയുന്നത്.

സോഷ്യൽ മീഡിയയ്ക്ക് വലിയ ഇഷ്ടമാകുന്ന പല വീഡിയോകളും ഇന്ന് ഓരോ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും കാണാറുണ്ട്. അതിൽ തന്നെ നമുക്ക് അത്ര പരിചിതമല്ലാത്ത ജീവിതം ജീവിക്കുന്നവരുടെ അനേകം വീ‍ഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിലൊന്നാണ് its_me_isha39 എന്ന അക്കൗണ്ടിൽ നിന്നും പങ്കുവച്ചിരിക്കുന്ന ഈ വീഡിയോയും. 

'പഹാഡി സ്ത്രീ' എന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്ന ഇഷ തന്നെ വിശേഷിപ്പിക്കുന്നത്. പഹാഡി എന്നാൽ മല എന്നാണ് അർത്ഥം. മലമുകളിലാണ് ഇഷയുടെ താമസം. അവിടെ നിന്നുള്ള പല വീഡിയോകളും ഇഷ തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ, 13 മില്ല്യണിലധികം ആളുകളാണ് അതിൽ തന്നെ ഈ വീഡിയോ കണ്ടിരിക്കുന്നത്. ഈ വീഡിയോയിൽ മലമുകളിലെ വീട്ടിലുള്ള തന്റെ ജീവിതത്തെ കുറിച്ചാണ് ഇഷ പറയുന്നത്. 

വീഡിയോയിൽ ഇഷ ഒരു വലിയ ബാസ്കറ്റ് പിടിച്ചിരിക്കുന്നത് കാണാം. മലമുകളിൽ താമസിക്കുന്ന തങ്ങൾക്ക് സാധനങ്ങൾ ശേഖരിക്കാൻ ഇത്തരം ബാസ്കറ്റൃുകൾ ആവശ്യമാണ് എന്നാണ് ഇഷ പറയുന്നത്. പിന്നീട് കാണുന്നത് അവൾ ചാണകം ശേഖരിക്കുന്നതാണ്. ചാണകവറളി ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ആ ചാണകം. അത് മാത്രമല്ല, പശുവിനെ കറക്കാൻ പോകുന്നതിനെ കുറിച്ചും അവൾ പറയുന്നുണ്ട്. 

നിരവധിപ്പേരാണ് ഇഷയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇഷ ഒരു വൈഫ് മെറ്റീരിയൽ ആണെന്ന് പറഞ്ഞ അനേകം പേരുണ്ട്. അതേ സമയം മലമുകളിലെ ജീവിതം പരിചയപ്പെടുത്തിയതിന് അവളോട് നന്ദി പറഞ്ഞവരും കുറവല്ല. അതേസമയം തന്നെ അവളോട് കമന്റ് ബോക്സുകളിൽ പ്രണയാഭ്യർത്ഥന നടത്തുന്നവരും കുറവല്ല. പ്രശസ്ത കണ്ടന്റ് ക്രിയേറ്ററായ ഇഷയ്ക്ക് ഒരുപാട് ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ആളുയരത്തിലല്ല, അതുക്കും മേലെ, മ‌ഞ്ഞിൽ പുതഞ്ഞ് റഷ്യ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ
വീട്ടിലേക്ക് എടുത്തപ്പോൾ ഇത്തിരി കുഞ്ഞൻ പൂച്ച, പിന്നീട് അവന്‍റെ വളർച്ച കണ്ട് നെറ്റിസെന്‍സും ഞെട്ടി, വീഡിയോ .