വെറും രണ്ടു മിനിറ്റിൽ താഴെ മതി ആളുകളുടെ സ്വഭാവമറിയാം, വേഗമേറിയ വ്യക്തിത്വപരിശോധന പങ്കുവച്ച് പ്രൊഫസർ

Published : Jul 26, 2024, 02:11 PM IST
വെറും രണ്ടു മിനിറ്റിൽ താഴെ മതി ആളുകളുടെ സ്വഭാവമറിയാം, വേഗമേറിയ വ്യക്തിത്വപരിശോധന പങ്കുവച്ച് പ്രൊഫസർ

Synopsis

പരിശോധനയ്ക്ക് വിധേയരാകാൻ ആഗ്രഹിക്കുന്ന വ്യക്തികളോട് കണ്ണടച്ച് ഇരുകൈകളും മുന്നിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടാണ് അദ്ദേഹം വ്യക്തിത്വ പരിശോധന ആരംഭിക്കുന്നത്.  

ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കുന്നതിനായി വളരെ വേഗത്തിൽ നടപ്പിലാക്കാവുന്ന വ്യക്തിത്വ ടെസ്റ്റുമായി സൈക്കോളജി പ്രൊഫസറായ റിച്ചാർഡ് വൈസ്മാൻ. ഇതിനോടകം തന്നെ മനഃശാസ്ത്ര പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട ഇദ്ദേഹത്തിൻറെ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹം പങ്കുവെച്ചിരിക്കുന്ന ഈ വ്യക്തിത്വപരിശോധനയ്ക്ക് വെറും ഒരു മിനിറ്റും 23 സെക്കൻഡും മാത്രമേ സമയം ആവശ്യമുള്ളു. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ വ്യക്തിത്വ ടെസ്റ്റായാണ് റിച്ചാർഡ് വൈസ്മാൻ ഇതിനെ വിശേഷിപ്പിക്കുന്നത്.

യൂട്യൂബ് ചാനലിലൂടെ ഇദ്ദേഹം പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയിൽ പരിശോധനയ്ക്ക് വിധേയരാകാൻ ആഗ്രഹിക്കുന്ന വ്യക്തികളോട് കണ്ണടച്ച് ഇരുകൈകളും മുന്നിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടാണ് അദ്ദേഹം വ്യക്തിത്വ പരിശോധന ആരംഭിക്കുന്നത്.  അപ്പോൾ ആ വ്യക്തി തൻ്റെ വലതു കൈ ഒരു ഹീലിയം ബലൂൺ കൊണ്ട് മുകളിലേക്ക് വലിക്കുന്നതായി സങ്കൽപ്പിക്കണം, അതേസമയം തൻ്റെ ഇടതു കൈ പുസ്തകങ്ങൾ കൊണ്ട് വച്ച് ഭാരമുള്ളതായും. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, പരിശോധനയിൽ പങ്കെടുത്ത ആ വ്യക്തി കണ്ണുകൾ തുറന്ന് അവരുടെ കൈകളുടെ സ്ഥാനം നിരീക്ഷിക്കണം.

വ്യക്തിയുടെ കൈകൾ വേറിട്ടുനിന്നാൽ അതിനർത്ഥം അവർക്ക് നല്ല ഭാവന ഉണ്ടെന്നും അവർ വൈകാരികമായി കാര്യങ്ങളോട് പ്രതികരിക്കുന്നവരാണെന്നുമാണ്. കൂടാതെ ഇത്തരക്കാർ പുസ്തകങ്ങളിലും സിനിമകളിലും എളുപ്പത്തിൽ ലയിച്ച് ചേരുമെന്നും അദ്ദേഹം പറയുന്നു.  

ഇനി കൈകൾക്ക് പ്രത്യേകിച്ച് സ്ഥാനചലനം ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ ആ വ്യക്തി കൂടുതൽ യുക്തിസഹവും കൂടുതൽ വിശകലനപരവുമായി ചിന്തിക്കുന്നവർ ആയിരിക്കും. 

ഇനി മറ്റൊരു നിരീക്ഷണം കൂടി അദ്ദേഹം നടത്തുന്നുണ്ട് വീഡിയോയുടെ തുടക്കത്തിൽ ആരും അധികം ശ്രദ്ധിക്കാത്ത വിധത്തിൽ ഒരു നായ്ക്കുട്ടിയുടെ പ്ലക്കാർഡും അദ്ദേഹം തനിക്ക് സമീപത്തായി വെച്ചിരുന്നു. കണ്ണടച്ച് താൻ പറഞ്ഞ കാര്യങ്ങൾ സങ്കൽപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ എപ്പോഴെങ്കിലും നായ്ക്കുട്ടിയുടെ ചിത്രം മനസ്സിൽ തെളിഞ്ഞു വന്നവർ എല്ലാ കാര്യങ്ങളും അൽപം സംശയത്തോടെ നോക്കിക്കാണുന്നവർ ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ