അയ്യോ എന്തൊരു സുന്ദരി, എന്ത് മനോഹരമാണാ ചിരി; രാജസ്ഥാനി പെൺകുട്ടിയുടെ വീഡിയോ കണ്ട് കണ്ണെടുക്കാതെ നെറ്റിസൺസ്

Published : Jan 04, 2025, 11:19 AM IST
അയ്യോ എന്തൊരു സുന്ദരി, എന്ത് മനോഹരമാണാ ചിരി; രാജസ്ഥാനി പെൺകുട്ടിയുടെ വീഡിയോ കണ്ട് കണ്ണെടുക്കാതെ നെറ്റിസൺസ്

Synopsis

വ്ലോ​ഗറുമായി സംസാരിക്കവെ പെൺകുട്ടി പറയുന്നത് തന്നെ ഇതുവരെ, ഇതുപോലെ ആരും വീഡിയോയിൽ റെക്കോർഡ് ചെയ്തിട്ടില്ല എന്നാണ്. പറയുന്നതിനിടയിൽ കുട്ടി ചിരിക്കുന്നതും കാണാം.

അതിമനോഹരമായ ചില വീഡിയോകൾ സോഷ്യൽ മീഡിയയിലൂടെ നമ്മുടെ ഹൃദയം കവരാറുണ്ട്. അനേകം നെ​ഗറ്റീവ് വാർത്തകളും വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നയിടത്ത് അത്തരം കാഴ്ചകൾ നമുക്ക് തരുന്ന സന്തോഷം ചെറുതായിരിക്കില്ല. അതുപോലെ, മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ഹൃദയം കവരുന്നത്. വീഡിയോ സോഷ്യൽ‌ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് nemu_.__ എന്ന യൂസറാണ്. 

ഒരു പെൺകുട്ടിയാണ് വീഡിയോയിൽ ഉള്ളത്. ജ്യോതി എന്നാണ് അവളുടെ പേര്. പരമ്പരാഗതമായ രാജസ്ഥാനി വസ്ത്രം ധരിച്ച്, അതിനനുസരിച്ചുള്ള കമ്മലുകളും വളകളും പൊട്ടുമൊക്കെ ധരിച്ച് മനോഹരമായിട്ടാണ് അവൾ ഒരുങ്ങിയിരിക്കുന്നത്. നിറങ്ങളുടെ ഒരു സമ്മേളനം എന്നും വേണമെങ്കിൽ അവളുടെ വേഷത്തെ കുറിച്ച് നമുക്ക് പറയാം. അവളുടെ ലാളിത്യവും മനോഹരമായ ചിരിയും ഒക്കെ കണ്ടിട്ടാണ് ആളുകൾക്ക് വീഡിയോ ഇഷ്ടപ്പെട്ടിരിക്കുന്നത്. 

വ്ലോ​ഗറുമായി സംസാരിക്കവെ പെൺകുട്ടി പറയുന്നത് തന്നെ ഇതുവരെ, ഇതുപോലെ ആരും വീഡിയോയിൽ റെക്കോർഡ് ചെയ്തിട്ടില്ല എന്നാണ്. പറയുന്നതിനിടയിൽ കുട്ടി ചിരിക്കുന്നതും കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആളുകൾ അവളുടെ ചിരിയേയും സൗന്ദര്യത്തേയും പുകഴ്ത്തുകയാണ്. എന്തൊരു ഭം​ഗിയാണ് ഈ പെൺകുട്ടിക്ക് എന്നാണ് ആളുകൾ കമന്റ് നൽകുന്നത്. 

ആര്യ എന്നൊരു യൂസർ എക്സിൽ (ട്വിറ്ററിൽ) പെൺകുട്ടിയുടെ ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്, 'ക്യൂട്ട്നെസ്സ് ഓവർലോഡഡ്' എന്നാണ്. 

മറ്റൊരാൾ കുറിച്ചിരിക്കുന്നത്, 'ഇത് പുഷ്കർ മേളയുടെ അടുത്ത് നിന്ന് പകർത്തിയതാണ് എന്നാണ് താൻ കരുതുന്നത്. ഇതുപോലെ സുന്ദരികളായ കുറച്ച് പെൺകുട്ടികളെ താൻ അവിടെ കണ്ടിരുന്നു' എന്നാണ്. 

എന്തായാലും, പെൺകുട്ടിയുടെ നിഷ്കളങ്കമായ ചിരിയും സംസാരവും തനതായ സൗന്ദര്യവുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ആരാധകരെയാണ് ഉണ്ടാക്കിയിരിക്കുന്നത്. 

പറയ് എങ്ങനെ കാണാതിരിക്കും ഈ വീഡിയോ; ഈ ചേട്ടന്മാരെല്ലാം ഇങ്ങനെയാണോ? വികൃതി കൂടിപ്പോയി, വിങ്ങിപ്പൊട്ടി പെങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം


 

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ