ഇത് ശരിക്കും സ്ത്രീയോ, അതോ റോബോട്ടോ; നെറ്റിസൺസിനെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന ആ വീഡിയോ ഇതാ

Published : Apr 11, 2024, 12:59 PM IST
ഇത് ശരിക്കും സ്ത്രീയോ, അതോ റോബോട്ടോ; നെറ്റിസൺസിനെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന ആ വീഡിയോ ഇതാ

Synopsis

ഇത് ശരിക്കുമുള്ള മനുഷ്യനാണോ അതോ റോബോട്ട് ആണോ എന്നതാണ് ആളുകളുടെ സംശയം. ചിലർ അത് റോബോട്ട് തന്നെ എന്ന് പറയുമ്പോൾ മറ്റ് ചിലർ അത് ശരിക്കും ഒരു സ്ത്രീയാണ് എന്ന് പറയുന്നുണ്ട്.

റോബോട്ട് ഇന്ന് ഒരു സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും ഇന്ന് റോബോട്ടുകളെ കാണാം. ചില റെസ്റ്റോറന്റുകളും സ്ഥാപനങ്ങളും എല്ലാം ജോലിക്കാരായി റോബോട്ടുകളെ വയ്ക്കാറുണ്ട്. എന്നാൽ, ചൈനയിലെ ഒരു റെസ്റ്റോറന്റിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിനെ ആകെ അമ്പരപ്പിക്കുന്നത്. 

ഇത് ശരിക്കുമുള്ള മനുഷ്യനാണോ അതോ റോബോട്ട് ആണോ എന്നതാണ് ആളുകളുടെ സംശയം. ചിലർ അത് റോബോട്ട് തന്നെ എന്ന് പറയുമ്പോൾ മറ്റ് ചിലർ അത് ശരിക്കും ഒരു സ്ത്രീയാണ് എന്ന് പറയുന്നുണ്ട്. വീഡിയോയിൽ റോബോട്ട്/സ്ത്രീ അവിടെ ഇരിക്കുന്ന ആളുകൾക്ക് ഭക്ഷണം കൊണ്ടുകൊടുക്കുന്നതും ബില്ല് നൽകുന്നതും എല്ലാം കാണാം. ആദ്യം ശരിക്കും ഒരു റോബോട്ട് വേഷത്തിൽ തന്നെയാണ് യുവതിയെ കാണുന്നത്. എന്നാൽ, അടുത്തതിൽ യുവതിയെ ഒരു ജീൻസ് പാന്റും ടോപ്പും ധരിച്ചാണ് കാണുന്നത്. 

എന്തായാലും, കൂടുതൽ തല പുകയ്ക്കേണ്ട. ഇത് ശരിക്കും റോബോട്ടാണോ അല്ലയോ എന്ന കാര്യം വീഡിയോയുടെ കാപ്ഷനിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

റോബോട്ടിക് ഡാൻസ് മൂവ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ഒരു ചൈനീസ് റെസ്റ്റോറൻ്റ് ഉടമ. ഇവരുടെ വീഡിയോ വൈറലായിരിക്കുകയാണ്. അവൾക്ക് നല്ല സപ്പോർട്ടാണ് കിട്ടുന്നത്. ശരിക്കും റോബോട്ടിനെ പോലെ പെരുമാറാനാവുന്ന അവൾ ഒരു പ്രൊഫഷണൽ ഡാൻസർ കൂടിയാണ്. റോബോട്ടിക് മൂവ് പഠിച്ച ആളാണ്. അതുപോലെ എഐയെ പോലെ ശബ്ദമാക്കുന്നതിന് വേണ്ടിയുള്ള പരിശീലനവും അവൾ നേടിയിട്ടുണ്ട് എന്നും വീഡിയോയുടെ കാപ്ഷനിൽ പറയുന്നു. 

ചൈനയിലെ ​ചോം​ഗിങ് ഹോട്ട്‍പോട്ട് റെസ്റ്റോറന്റ് (Chongqing Hotpot Restaurant) -ൽ നിന്നുള്ളതാണ് ഈ വീഡിയോ എന്നും കാപ്ഷനിൽ വ്യക്തമാക്കുന്നുണ്ട്. എന്തായാലും, വളരെ പെട്ടെന്നാണ് വീഡിയോ നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്