ചലിക്കുന്ന സെക്കന്‍റ് സൂചി; കടലാഴങ്ങളില്‍ നിന്നും 50 -ല്‍ ഏറെ വർഷം പഴക്കമുള്ള ഒരു റോളക്സ് വാച്ച് !

Published : Feb 15, 2024, 09:02 AM ISTUpdated : Feb 16, 2024, 08:01 AM IST
ചലിക്കുന്ന സെക്കന്‍റ് സൂചി; കടലാഴങ്ങളില്‍ നിന്നും 50 -ല്‍ ഏറെ വർഷം പഴക്കമുള്ള ഒരു റോളക്സ് വാച്ച് !

Synopsis

കടലിന് അടിയില്‍ കിടന്നതിനാൽ വാച്ചിന് മുകളില്‍ പായലുകള്‍ പറ്റിപ്പിടിച്ചിരുന്നു. തുരുമ്പെടുത്ത് തുടങ്ങിയ വാച്ച് ഏതാണ്ട് മുഴുവനും മണലില്‍ മൂടിയ നിലയിലായിരുന്നു. എന്നാല്‍ കടലില്‍ നിന്നും കണ്ടെത്തുമ്പോഴും അതിന്‍റെ സെക്കന്‍റ് സൂചിയുടെ ചലനം മാത്രം നിലച്ചിരുന്നില്ല.


മുദ്രങ്ങള്‍ എന്നും മനുഷ്യനെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. ഇന്നും മനുഷ്യന് എത്തിച്ചേരാന്‍ കഴിയാത്ത കടലാഴങ്ങളുണ്ട്. അതേസമയം മനുഷ്യന്‍ കടന്ന് പോയ ഇടങ്ങളിലെല്ലാം എന്തെങ്കിലും ഉപേക്ഷിച്ചിട്ടാകും കടന്ന് പോവുക. അതിനി കടലായാലും കരയായാലും ബഹിരാകാശമായാലും. ഇത്തരം മാലിന്യങ്ങളുടെ ശവപ്പറമ്പായി കടല്‍ മാറുന്നത് ഭൂമിയുടെ നിലനില്‍പ്പിനെ സാരമായി ബാധിക്കുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ ഏറെ കാലമായി പറയുന്നുണ്ടെങ്കിലും ലോകത്തെ ഒരു ഭരണകൂടവും ജനതയും അത് കേള്‍ക്കാന്‍ തയ്യാറല്ല. അതിനാല്‍ ഇത്തരം പ്രശ്നങ്ങളില്‍ മനസ് മടുത്തവര്‍ തങ്ങളാല്‍ കഴിയുന്ന മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ കണ്ടെത്തി പുനര്‍നിര്‍മ്മിച്ചും മറ്റുമായിരിക്കുമെന്ന് മാത്രം. അതിന്‍റെ കൂടെ കടലിലെ മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നു. ഇത്തരത്തില്‍ നഷ്ടപ്പെട്ട, ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ കണ്ടെത്തി പുനര്‍നിര്‍മ്മിക്കുന്ന ഒരാളാണ് ഓസ്‌ട്രേലിയക്കാരായ മുങ്ങല്‍ വിദഗ്ദന്‍ മാറ്റ് കുഡിഹി. കഴിഞ്ഞ വേനല്‍ക്കാലത്ത് ക്വീൻസ്‌ലാൻഡ് തീരത്ത് നിന്നും മാറ്റ് കുഡിഹി കണ്ടെത്തിയ ഒരു റോളക്‌സ് സബ്‌മറൈനർ 5513 വാച്ച് ഏവരെയും അത്ഭുതപ്പെട്ടുത്തി. ഏതാണ്ട് അഞ്ച് വര്‍ഷത്തോളം കടലില്‍ കിടന്നിട്ടും അതിന്‍റെ സെക്കന്‍റ് സൂചിയുടെ ചലനം നിലച്ചില്ലായിരുന്നു.

70 വർഷം പഴക്കമുള്ള പ്രണയലേഖനം; എഴുതിയ ആളെ അന്വേഷിച്ച് 'പുതിയ ഉടമ' !

സ്വിഗ്ഗിയിൽ വ്യാജ ഡോമിനോ പിസ്സ സ്റ്റോറുകള്‍; ഇതൊക്കെ സര്‍വ്വസാധാരണമല്ലേയെന്ന് സോഷ്യല്‍ മീഡിയ !

കടലിന് അടിയില്‍ കിടന്നതിനാൽ വാച്ചിന് മുകളില്‍ പായലുകള്‍ പറ്റിപ്പിടിച്ചിരുന്നു. തുരുമ്പെടുത്ത് തുടങ്ങിയ വാച്ച് ഏതാണ്ട് മുഴുവനും മണലില്‍ മൂടിയ നിലയിലായിരുന്നു. എന്നാല്‍ കടലില്‍ നിന്നും കണ്ടെത്തുമ്പോഴും അതിന്‍റെ സെക്കന്‍റ് സൂചിയുടെ ചലനം മാത്രം നിലച്ചിരുന്നില്ല. മാറ്റ് കുഡിഹി, സമയം നിലയ്ക്കാത്ത ആ വാച്ചിന്‍റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ തീരുമാനിച്ചു. അതിന് മുമ്പ് അദ്ദേഹം വാച്ച് വൃത്തിയാക്കി നന്നാക്കിയെടുത്തു. വാച്ചിനെ കുറിച്ചുള്ള ഓരോ വിവരങ്ങളും അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അപ്പപ്പോള്‍ പങ്കുവച്ചു. watchesofespionage എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ 2023 ജൂലൈ 8 ന് വാച്ചിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കപ്പെട്ടു ആളുകള്‍ ആവേശത്തോടെ ആ കുറിപ്പുകള്‍ വായിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ റോളാക്സ് വാച്ച് താരമായി. അങ്ങനെ മാറ്റ് കുഡിഹി, റോയൽ ഓസ്‌ട്രേലിയൻ നേവിയിൽ ഒരിക്കൽ സേവനമനുഷ്ഠിച്ച റിക്ക് ഔട്ട്രിമിനെ കണ്ടെത്തി. റിക്കിന്‍റെ ഒരു വിനോദയാത്ര കാലത്ത് കടലില്‍ നഷ്ടപ്പെട്ടതായിരുന്നു ആ റോളക്സ് വാച്ച്. 

ഏതോ കര്‍ഷകന്‍ അവശേഷിപ്പിച്ച വിരലടയാളം പോലൊരു ദ്വീപ് !

എംആർഐ സ്കാൻ റൂമിനുള്ളിൽ നിന്ന് തോക്ക് പൊട്ടി; അഭിഭാഷകന് ദാരുണാന്ത്യം !

mattcuddihy തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ 2023 ജൂലൈ 15 ന് 'ഇന്‍റര്‍നെറ്റിന്‍റെ ശക്തി' എന്ന കുറിപ്പോടെ ഒരു വീഡിയോ പങ്കുവച്ചു. അതില്‍ കടലിന് അടിയില്‍ നിന്നും റോളക്സ് വാച്ച് കണ്ടെത്തുന്നത് മുതല്‍ യഥാര്‍ത്ഥ ഉടമയോടൊപ്പം മാറ്റ് നില്‍ക്കുന്നത് വരെയുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടു. 48-50 വര്‍ഷത്തോളം റിക്ക് ഔട്ട്രിം ഉപയോഗിച്ച റോളക്സ് വാച്ച് ഏതാണ്ട് അഞ്ച് വര്‍ഷത്തോളം കടലിന് അടിയിലായിരുന്നു. 18-ാം വയസില്‍ റിക്ക് ഉപയോഗിച്ച് തുടങ്ങിയതായിരുന്നു ആ വാച്ച്. “എന്‍റെ ജീവിതകാലം മുഴുവൻ മാറ്റ് ഒരു സുഹൃത്തായി ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം വളരെ ഉയർന്ന നിലവാരമുള്ള വ്യക്തിയാണ്, ” റിക്ക് ഔട്ട്രിം പറഞ്ഞു. കടലാഴങ്ങളില്‍ നിന്നും കണ്ടെടുക്കപ്പെട്ട ആ റോളാക്സ് വാച്ചിന് ഒടുവില്‍ യഥാര്‍ത്ഥ ഉടമയെ തിരിച്ച് കിട്ടി. മാറ്റ് കുഡിഹിയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. 

റാറ്റ് കേജ് ബൂട്ട്‌സ്; ഫാഷന്‍ രംഗത്തെ പുതിയ ഷൂവും അതിന്‍റെ കാരണവും കേട്ട് അന്തം വിട്ട് കാഴ്ചക്കാര്‍ !


 

PREV
Read more Articles on
click me!

Recommended Stories

എന്താണിത്? സംശയത്തോടെ മകളെ നോക്കി, പിന്നെ കെട്ടിപ്പിടിച്ച് ആഹ്ലാദ നിമിഷം, അമ്മയ്ക്കുള്ള സമ്മാനം, അഭിമാനത്തോടെ യുവതി
തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച