പരിശോധനയ്ക്കായി എംആര്‍ഐ സ്കാനിംഗ് മെഷ്യന്‍ ഓണ്‍ ചെയ്തപ്പോള്‍ മിഷ്യനിലെ കാന്തിക ശക്തി ശക്തമാവുകയും ലിയാൻഡ്രോ മത്യാസ് ഡി നോവസിന്‍റെ അരയിലിരുന്ന ഇരുമ്പ് തോക്കിനെ ആകര്‍ഷിക്കുകയുമായിരുന്നു. 

എംആർഐ സ്കാൻ റൂമിനുള്ളിൽ വച്ച് തോക്ക് പൊട്ടിയതിന് പിന്നാലെ അഭിഭാഷകന് ദാരുണാന്ത്യം. ജനുവരി 16 ന് ബ്രസീലിലാണ് സംഭവം. ലിയാൻഡ്രോ മത്യാസ് ഡി നോവസ് എന്ന 40 കാരനായ അഭിഭാഷകൻ തന്നെയാണ് തോക്കുമായി എംആര്‍ഐ സ്കാനിംഗ് റൂമിലെത്തിയതെന്ന് ജാം പ്രസ് റിപ്പോർട്ട് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ അമ്മയെ പരിശോധിക്കാനായി ആശുപത്രിയിലെത്തിച്ചപ്പോള്‍ നിറത്തോക്ക് കൈവശം കരുതുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പരിശോധനയ്ക്കായി അമ്മയെ എംആര്‍ഐ സ്കാനിംഗ് മുറിയിലേക്ക് കയറ്റിയപ്പോള്‍ കൂടെ ലിയാൻഡ്രോ മത്യാസ് ഡി നോവസും കയറി. ഈ സമയം ഇയാളുടെ അരയില്‍ നിറ തോക്ക് ഉണ്ടായിരുന്നു. 

റാറ്റ് കേജ് ബൂട്ട്‌സ്; ഫാഷന്‍ രംഗത്തെ പുതിയ ഷൂവും അതിന്‍റെ കാരണവും കേട്ട് അന്തം വിട്ട് കാഴ്ചക്കാര്‍ !

പരിശോധനയ്ക്കായി എംആര്‍ഐ സ്കാനിംഗ് മെഷ്യന്‍ ഓണ്‍ ചെയ്തപ്പോള്‍ മിഷ്യനിലെ കാന്തിക ശക്തി ശക്തമാവുകയും ലിയാൻഡ്രോ മത്യാസ് ഡി നോവസിന്‍റെ അരയിലിരുന്ന ഇരുമ്പ് തോക്കിനെ ആകര്‍ഷിക്കുകയുമായിരുന്നു. ഉപകരണത്തിന്‍റെ കാന്തിക ശക്തിയുടെ ബലമായി തോക്ക് വലിച്ചെടുത്തപ്പോള്‍ അത് പൊട്ടുകയും അഭിഭാഷകന് വെടിയേല്‍ക്കുകയുമായിരുന്നു. “രോഗിക്കും അവരുടെ സഹായിക്കും പരിശോധനാ മുറിയിൽ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ശരിയായ നിർദ്ദേശം നൽകിയിരുന്നു. കൂടാതെ എല്ലാ ലോഹ വസ്തുക്കളും നീക്കം ചെയ്യുന്നതിനെക്കുറിച്ച് മുന്നറിയിപ്പും നൽകിയിരുന്നു.” അപകടത്തിന് പിന്നാലെ ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു. അഭിഭാഷകന്‍റെ തന്‍റെ കൈവശം തോക്ക് ഉണ്ടായിരുന്നുവെന്നതിനെ കുറിച്ച് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. 

'സണ്‍ ഗ്ലാസിന് ഓര്‍ഡര്‍ നല്‍കി; ലഭിച്ചത് നാപ്കിന്‍, പക്ഷേ നാപ്കിന്‍ മാറ്റിയപ്പോള്‍....'; യുവതിയുടെ അനുഭവം വൈറൽ

അപകടത്തിന് പിന്നാലെ ഇയാളെ സാവോ ലൂയിസ് മൊറൂംബി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചികിത്സയിലിരിക്കെ ഫെബ്രുവരി 6 നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരിച്ച അഭിഭാഷകൻ തന്‍റെ ടിക് ടോക്ക് അക്കൗണ്ടിലൂടെ തോക്കുമായി ബന്ധപ്പെട്ട നിരവധി ഉള്ളടക്കങ്ങള്‍ ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹത്തിന് ടിക് ടോക്കില്‍ 8,000 -ത്തില്‍ അധികം ഫോളോവേഴ്സാണ് ഉള്ളതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 2018 ല്‍ എംആര്‍ഐ മുറിയില്‍ വച്ചുണ്ടായ ഒരു അപകടത്തില്‍ ഇന്ത്യയിലും ഒരാള്‍ മരിച്ചിരുന്നു. കാന്തിക ശക്തിയാല്‍ മുറിയിലിരുന്ന ഓക്സിജന്‍ ടാങ്ക് വച്ച് ഇടിച്ചായിരുന്നു അന്ന് അപകടമുണ്ടായത്.

അവസാന ഗാനം മകന്; ക്യാന്‍സർ രോഗിയായ അമ്മയുടെ പാട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഹിറ്റ് ചാർട്ടില്‍ 11-ാം സ്ഥാനത്ത് !