
റോഡിൽ കുതിരയുടെ പരക്കംപാച്ചിൽ, പരിഭ്രാന്തരായി ജനങ്ങൾ, ആളുകളെയും വാഹനങ്ങളെയും ഇടിച്ചിട്ടാണ് കുതിരയുടെ ഓട്ടം. ഉത്തരാഖണ്ഡിലെ ഉധംസിങ് നഗർ ജില്ലയിലെ ദിനേഷ്പൂരിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കുതിരവണ്ടിയുടെ ഭാഗവുമായിട്ടാണ് കുതിര വേഗത്തിൽ റോഡിലൂടെ ഓടുന്നത്. ആരും ഇല്ലാതെ ഓടുന്ന കുതിരയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. റോഡിലുള്ളവർ വഴിമാറാൻ പാടുപെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വൈറലായ വീഡിയോയിൽ, കുതിര ആദ്യം ഒരു വയോധികനെ ഇടിച്ചു വീഴ്ത്തുന്നത് കാണാം. തുടർന്ന് ഓട്ടം തുടർന്ന കുതിര ഒരു മോട്ടോർ സൈക്കിൾ യാത്രികനുമായി കൂട്ടിയിടിക്കുകയും യാത്രികൻ റോഡിലേക്ക് വീഴുകയും ചെയ്തു.
കുതിര റോഡിലൂടെ നീങ്ങുമ്പോൾ ചിലർ അതിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയും മറ്റ് കാൽനടയാത്രക്കാരോട് മാറിനിൽക്കാൻ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. അതിനെ നിയന്ത്രിക്കാൻ രണ്ട് പേർ ശ്രമിച്ചെങ്കിലും അവർക്ക് അതിനായില്ല. കുതിരയെ നിയന്ത്രിക്കാനാകാതെ വന്നതോടെ അത് ഓട്ടം തുടർന്ന് മോട്ടോർ സൈക്കിൾ യാത്രികനെ ഇടിച്ച ശേഷം മുന്നോട്ടുപോവുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവർ വീണുപോയവരെ സഹായിക്കുകയും ആളുകൾ ആ പ്രദേശത്ത് തടിച്ചുകൂടുകയും ചെയ്തു.
उत्तराखंड के ऊधम सिंह नगर में एक बेकाबू घोड़ा सड़क पर दौड़ पड़ा, जिसके पीछे जुड़ी गाड़ी भी अनियंत्रित हो गई। अचानक हुए इस हादसे से सड़क पर अफरा-तफरी मच गई और कई राहगीर इसकी चपेट में आकर घायल हो गए। घटना का वीडियो सोशल मीडिया पर तेजी से वायरल हो रहा है।#UdhamSinghNagar… pic.twitter.com/vsutU4wlbK
— मारवाड़ी न्यूज़ (@MarwadiNews_) August 7, 2026
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ആശങ്കയോടെയും അതേസമയം തന്നെ തമാശയായും ആളുകൾ വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നുണ്ട്. കുതിരക്കാരനോ വണ്ടിയോ ഇല്ലാതെ കുതിര സ്വന്തമായി ഡ്രൈവറാകാൻ തീരുമാനിച്ചതാവണം എന്നാണ് പലരും തമാശയായി പറഞ്ഞത്. എന്നാൽ, അതേസമയം തന്നെ മൃഗങ്ങളുടെയും മനുഷ്യരുടെയും സുരക്ഷയെ കുറിച്ചും ഈ വീഡിയോ വൈറലായതിന് പിന്നാലെ ചർച്ചകൾ ഉയരുന്നുണ്ട്. തിരക്കേറിയ റോഡുകളിൽ ഇത്തരം കുതിരവണ്ടികളും കുതിരകളും എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതിനെക്കുറിച്ചും ആളുകൾ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. കുതിര ഇങ്ങനെ ഓടുന്നത് വലിയ വലിയ അപകടങ്ങൾക്ക് വരെ കാരണമായിത്തീർന്നേക്കാം എന്നും പലരും ചൂണ്ടിക്കാട്ടി.