പാതിരാത്രി ഓട്ടോ ഓടിക്കുന്ന യുവതി, ഭാര്യ സ്വതന്ത്രയാകണം, ഡ്രൈവിംഗ് പഠിപ്പിച്ചത് ഭർത്താവ്, എമർജൻസിക്കാർക്ക് സൗജന്യം

Published : Aug 07, 2026, 04:04 PM IST
viral video

Synopsis

മുൻപ് ഭർത്താവാണ് ഓട്ടോ ഓടിച്ചിരുന്നത്. എന്നാൽ, ഭാര്യ സാമ്പത്തികമായി സ്വതന്ത്രയാകണം എന്ന ചിന്ത വന്നപ്പോൾ അദ്ദേഹം തന്നെയാണ് അവരെ ഓട്ടോ ഓടിക്കാൻ പഠിപ്പിച്ചത്.

ചില മനുഷ്യർ അവർ ജീവിക്കുന്ന ജീവിതം കൊണ്ട് നമ്മെ അമ്പരപ്പിക്കാറുണ്ട്. അതുപോലെ തന്നെ നമ്മുടെ ബഹുമാനവും പിടിച്ചുപറ്റാറുണ്ട്. അങ്ങനെ ഒരു സ്ത്രീയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വഡോദരയിൽ രാത്രി വൈകിയും ഓട്ടോ ഓടിച്ച് ജീവിക്കാനുള്ള വക തേടുന്ന ഒരു വനിതാ ഓട്ടോ ഡ്രൈവറുടെയും അവരുടെ ഭർത്താവിന്റെയും കഥയാണിത്. സന്യാം ഗർഗ് എന്ന ഇൻസ്റ്റാഗ്രാം യൂസറാണ് ആർക്കും പ്രചോദനമാകുന്ന ഈ കഥ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. രാത്രി മൂന്ന് മണിക്ക് വീടിലേക്ക് മടങ്ങുന്നതിനിടയിലാണ് സന്യാം ഈ ഓട്ടോ ഡ്രൈവറെ കണ്ടത്. തുടർന്ന് നടത്തിയ സംഭാഷണത്തിലാണ് സ്വന്തം കഥ ഇവർ പങ്കുവച്ചത്.

മുൻപ് ഭർത്താവാണ് ഓട്ടോ ഓടിച്ചിരുന്നത്. എന്നാൽ, ഭാര്യ സാമ്പത്തികമായി സ്വതന്ത്രയാകണം എന്ന ചിന്ത വന്നപ്പോൾ അദ്ദേഹം തന്നെയാണ് അവരെ ഓട്ടോ ഓടിക്കാൻ പഠിപ്പിച്ചത്. സമൂഹത്തിന്റെ യാഥാസ്ഥിതിക ചിന്തകളെ വകവെക്കാതെയാണ് അദ്ദേഹം ഭാര്യയെ ഓട്ടോ ഓടിക്കാൻ പഠിപ്പിച്ചത്. തനിക്ക് ലഭിച്ച പിന്തുണയിലൂടെ മറ്റ് അമ്പതോളം സ്ത്രീകൾക്കും ഓട്ടോ ഡ്രൈവിംഗ് രംഗത്ത് തൊഴിൽ കണ്ടെത്താൻ ഈ വനിതാ ഓട്ടോ ഡ്രൈവർ സഹായിച്ചിട്ടുണ്ടത്രെ.

 

 

രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെ എമർജൻസിയായി ആശുപത്രിയിലേക്ക് പോകുന്നവർക്ക് സൗജന്യ യാത്രയാണ് ഇവരുടെ വണ്ടിയിൽ. അത് കാണിച്ചുകൊണ്ടുള്ള കുറിപ്പും ഓട്ടോയിൽ വച്ചിട്ടുണ്ട്. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ സ്വന്തം കാലിൽ നിൽക്കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള ഈ ദമ്പതികളുടെ മനസ്സിനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. ഭാവിയിൽ ഒരു കാർ വാങ്ങണമെന്നാണ് ഈ വനിതാ ഡ്രൈവറുടെ ആഗ്രഹം. അവരുടെ സ്വപ്നമെല്ലാം നടക്കട്ടെ എന്നും ഇവർ ആർക്കും പ്രചോദനമാണ് എന്നും അനേകങ്ങൾ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

4,200 കോടിയുടെ റോഡ് ഉദ്ഘാടനത്തിന് പിന്നാലെ തകർന്നു. മഴയത്ത് അടുത്ത ടാറിംഗ്, ഉണക്കാൻ ഫാനുകളുടെ നിര! വീഡിയോ വൈറൽ
ഗുജറാത്തിൽ 'സ്വയം ഇളകുന്ന കിണർ വെള്ളം', കാരണം കണ്ടെത്താൻ ജില്ലാ ഭരണകൂടം, വീഡിയോ