എങ്ങനെയിരിക്കുന്നു ഇന്ത്യ? എയർപോർട്ടിലിറങ്ങിയ മാതാപിതാക്കളുടെ പ്രതികരണം പങ്കുവച്ച് മകൾ

Published : Oct 12, 2026, 12:56 PM IST
Viral video

Synopsis

വിമാനത്താവളത്തിലെ കാഴ്ചകൾ കണ്ട് അത്ഭുതപ്പെട്ട മാതാപിതാക്കളുടെ മുഖത്തെ സന്തോഷം ഈ വീഡിയോയിൽ വ്യക്തമാണ്. ഇന്ത്യ മാതാപിതാക്കൾക്ക് നൽകുന്ന ഈ മനോഹരമായ അനുഭവം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മറിന ഖർബാനി പറയുന്നു.

പുതിയൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോഴും, പ്രിയപ്പെട്ടവർ ആ കാഴ്ച ആദ്യമായി അനുഭവിക്കുന്നത് കാണുമ്പോഴും നമുക്ക് കിട്ടുന്ന സന്തോഷം അനിർവചനീയമാണ്. ഇന്ത്യയിൽ താമസിക്കുന്ന റഷ്യക്കാരിയായ മറിന ഖർബാനിക്കും അത്തരത്തിലുള്ളൊരു മനോഹര നിമിഷമാണ് തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനുള്ളത്. തന്റെ മാതാപിതാക്കളുടെ ഗുവാഹട്ടി എയർപോർട്ടിൽ ആദ്യമായി വിമാനമിറങ്ങിയതിന്റെ അനുഭവമാണ് മറിന ഷെയർ ചെയ്തിരിക്കുന്നത്.

ഗുവാഹട്ടി വിമാനത്താവളത്തിലെത്തിയ മാതാപിതാക്കളുടെ ആദ്യത്തെ പ്രതികരണമാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'ഗുവാഹട്ടി എയർപോർട്ടിലെ എന്റെ മാതാപിതാക്കളുടെ ആദ്യ പ്രതികരണം' എന്നെഴുതിയ വരികളോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

വിമാനത്താവളത്തിലെ കാഴ്ചകൾ കണ്ട് അത്ഭുതപ്പെട്ട മാതാപിതാക്കളുടെ മുഖത്തെ സന്തോഷം ഈ വീഡിയോയിൽ വ്യക്തമാണ്. ഇന്ത്യ മാതാപിതാക്കൾക്ക് നൽകുന്ന ഈ മനോഹരമായ അനുഭവം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മറിന ഖർബാനി പറയുന്നു. ഇന്ത്യയുടെ പുരോഗതിയും മനോഹാരിതയും തന്റെ മാതാപിതാക്കൾ ആസ്വദിക്കുന്നത് കാണുന്നത് വലിയ സന്തോഷം നൽകിയെന്നും അവർ കൂട്ടിച്ചേർത്തു.

എന്തായാലും, വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും നിരവധി പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുകയും ചെയ്തു. 'ഇന്ത്യ മനോഹരമാണ്' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മറ്റൊരാൾ 'ഗുവാഹട്ടിയിലേക്ക് സ്വാഗതം' എന്നാണ് ആശംസിച്ചിരിക്കുന്നത്.

കൂടാതെ, ഗുവാഹട്ടി എയർപോർട്ട് അധികൃതരും ഈ പോസ്റ്റിനോട് പ്രതികരിച്ചു. 'പ്രിയപ്പെട്ട മിസ് ഖർബാനി, നിങ്ങളുടെ മാതാപിതാക്കൾക്ക് ഗുവാഹട്ടി എയർപോർട്ടിൽ മികച്ചൊരു അനുഭവം ലഭിച്ചു എന്നറിഞ്ഞതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്! എയർപോർട്ട് അവരിൽ നല്ല മതിപ്പ് ഉണ്ടാക്കിയെന്ന് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. നിങ്ങളെയും കുടുംബത്തെയും വീണ്ടും സ്വാഗതം ചെയ്യാൻ ഞങ്ങൾ കാത്തിരിക്കുന്നു' എന്നാണ് അവർ കുറിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

പണമില്ലാതെ ലോകസഞ്ചാരം, തായ് ക്ഷേത്രത്തിൽ ടെന്‍റ് കെട്ടിയ യുവാവിനെ ഇറക്കിവിട്ടു
പുലർച്ചെ വൻ പ്രളയം! നേപ്പാളിൽ നദി കുതിച്ചൊഴുകി വീടുകൾ ഒലിച്ചുപോയി; ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നു, പിന്നിൽ ഉരുൾപൊട്ടലോ?