ഇനിയൽപം 'ചിൽ' ചെയ്യാം: സ്വിമ്മിം​ഗ്പൂളിൽ നീന്തി, കസേരയിൽ കയറി വിശ്രമിച്ച് കടൽ സിംഹം, വൈറലായി വീഡിയോ

Published : May 02, 2022, 11:19 AM IST
ഇനിയൽപം 'ചിൽ' ചെയ്യാം: സ്വിമ്മിം​ഗ്പൂളിൽ നീന്തി, കസേരയിൽ കയറി വിശ്രമിച്ച് കടൽ സിംഹം, വൈറലായി വീഡിയോ

Synopsis

റിസോർട്ടിലെത്തിയിരിക്കുന്ന മറ്റുള്ള ആളുകളും ഈ സംഭവമെല്ലാം കണ്ട് അന്തംവിട്ടിട്ടുണ്ടാകണം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ഷെയറുമൊക്കെയായി എത്തിയത്. 

ഒരു കടൽ സിംഹ(sea lion)ത്തിന്റെ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുന്നത്. ഉറപ്പായും ഈ വീഡിയോ (video) കാണുമ്പോൾ നാം ചിരിച്ചുപോവും. ഇക്വഡോറിലെ ഗാലപ്പഗോസ് ദ്വീപുകളിലെ ഒരു ബീച്ച് റിസോർട്ടിൽ വച്ചാണ് ഈ വീഡിയോ എടുത്തിരിക്കുന്നത്. 

വൈറൽ ഹോ​ഗ് (Viral Hog) എന്ന ഇൻസ്റ്റ​ഗ്രാം പേജാണ് കടൽ സിംഹത്തിന്റെ രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു വിഐപി അതിഥിയെ പോലെ പെരുമാറുന്ന കടൽ സിംഹത്തെ വീ‍ഡിയോയിൽ കാണാം. അതിൽ, കടൽ സിംഹം കടലിൽ നിന്നും മെല്ലെ മെല്ലെ കയറി വരികയാണ്. പിന്നെ നേരെ പോകുന്നത് പൂളിലേക്കാണ്. പിന്നെ പൂളിൽ ഒരൊറ്റ നീന്തൽ. ശേഷം പൂളിലെ പടികൾ കയറിവരുന്നു. ഒരു വിഐപിയെ പോലെ അവിടെയിട്ടിരിക്കുന്ന ചാരുകസേരയിൽ കയറിക്കിടക്കുകയാണ് പിന്നെ. 

അതിനേക്കാൾ തമാശ ആ ചാരുകസേരയിൽ ഒരാൾ കിടക്കുന്നുണ്ടായിരുന്നു. അതൊന്നും ​ഗൗനിക്കാതെയാണ് കടൽ സിംഹം അതിലേക്ക് കയറുന്നത്. അയാൾ ആകെ അമ്പരന്ന് പോകുന്നു. എന്നാൽ, 'എഴുന്നേറ്റ് പോടോ, ഇതെന്റെയാണ്' എന്ന മട്ടിൽ കടൽ സിംഹം ഒരു കുലുക്കവുമില്ലാതെ അതിൽ കയറി. ഇതോടെ അയാൾ അവിടെ നിന്നും എഴുന്നേൽക്കുകയും ഇതെന്താണ് ഈ സംഭവിക്കുന്നത് എന്ന് അന്തം വിട്ടു നോക്കുന്നതും വീ‍ഡിയോയിൽ വ്യക്തമായി കാണാം. പോകുന്നതിനിടയിൽ അയാൾ അതിലിട്ടിരിക്കുന്ന തന്റെ ടവ്വലും എടുത്തു കൊണ്ടുപോകുന്നതും കാണാം. 

റിസോർട്ടിലെത്തിയിരിക്കുന്ന മറ്റുള്ള ആളുകളും ഈ സംഭവമെല്ലാം കണ്ട് അന്തംവിട്ടിട്ടുണ്ടാകണം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്റും ഷെയറുമൊക്കെയായി എത്തിയത്. മിക്കവരും കടൽ സിംഹം അവിടെ ചിൽ ചെയ്യുകയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. 'എന്തിനാണ് അയാൾ ആ ടവ്വൽ എടുത്തു മാറ്റിയത്' എന്ന് വേറൊരാൾ ചോദിച്ചു. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

'പണം മാത്രം മതിയോ സമാധാനം വേണ്ടേ? ജോലിയുപേക്ഷിച്ച ശേഷം സി​ഗരറ്റ് വലി പോലും കുറഞ്ഞു'; യുവാവിന്റെ പോസ്റ്റ്
ഒരുമാസം തനിച്ച് ബെം​ഗളൂരുവിൽ കഴിയാൻ 1 ലക്ഷം രൂപ വേണം, വീഡിയോ ഷെയർ ചെയ്ത് യുവതി