പൊളി ഐഡിയ, വൻ ക്രിയേറ്റിവിറ്റി, 2.7 കോടി ആളുകൾ കണ്ട വീഡിയോ, അറ്റൻഡൻസ് വിളി ഇല്ല, പകരം...

Published : Jul 27, 2026, 12:43 PM IST
viral video

Synopsis

2.7 കോടിയിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ അധ്യാപികയുടെ ബുദ്ധിയെ പുകഴ്ത്തി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 'കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ ഇത് സഹായിക്കും' എന്നാണ് പലരും അഭിപ്രായപ്പെട്ടത്.

ക്രിയേറ്റീവായ ഐഡിയകളും ചിന്തകളും ഒക്കെ ഉണ്ടാവേണ്ടുന്ന സ്ഥലങ്ങളാണ് നമ്മുടെ വിദ്യാലയങ്ങൾ. ചില വിദ്യാലയങ്ങളിൽ നിന്നും അത്തരത്തിലുള്ള ഒരുപാട് വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ടാവും. പരമ്പരാ​ഗതമായ രീതിയൊക്കെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തിരുത്തിക്കുറിച്ചു കൊണ്ടിരിക്കുകയാണ്. മാറുന്ന ലോകത്ത്, മാറുന്ന രീതികൾ അല്ലേ? അതുപോലെ, ഡെൽഹിയിലെ ഒരു പ്രൈമറി സ്കൂൾ അധ്യാപിക തയ്യാറാക്കിയ ക്രിയേറ്റീവ് അറ്റൻഡൻസ് ബോർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പരമ്പരാഗതമായ അറ്റൻഡൻസ് വിളിക്കുന്ന രീതിക്ക് പകരം കുട്ടികൾ തന്നെ അറ്റൻഡൻസ് അടയാളപ്പെടുത്തുന്ന ഒരു സിംപിൾ വഴിയാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

അധ്യാപികയായ സുമി സിയാഗാണ് തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ ആളുകളുടെ ഹൃദയം കവർന്നു. ക്ലാസ് മുറിയിലെ ചുമരിൽ കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച തീപ്പെട്ടിക്കൂടുകൾ വരിവരിയായി ഒട്ടിച്ചു വെച്ചിട്ടുണ്ട്. ഈ പെട്ടിയുടെ ഉള്ളിൽ 'A' (Absent), 'P' (Present) എന്ന് എഴുതിയിട്ടുമുണ്ട്. രാവിലെ ക്ലാസിലെത്തുന്ന കുട്ടികൾ ഹാജർ വിളിക്കായി കാത്തിരിക്കാതെ, സ്വന്തം ഫോട്ടോയുള്ള തീപ്പെട്ടി തുറന്ന് 'P' എന്ന് കാണുന്ന രീതിയിൽ വെച്ച ശേഷം പോയി ഇരിക്കുകയാണ് ചെയ്യുന്നത്.

 

 

2.7 കോടിയിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ അധ്യാപികയുടെ ബുദ്ധിയെ പുകഴ്ത്തി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 'കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ ഇത് സഹായിക്കും' എന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്തായാലും ഈ ക്രിയേറ്റിവിറ്റി കൊള്ളാം എന്ന് തന്നെയാണ് നെറ്റിസൺസിന്റെ അഭിപ്രായം. എന്തായാലും, കേട്ട് മടുത്ത അറ്റൻഡൻസ് വിളിയിൽ നിന്നും മാറിച്ചിന്തിച്ച ഈ അധ്യാപിക കൊള്ളാം അല്ലേ?

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ ​ഗൃഹപ്രവേശനത്തിന്റെ ഈ ചടങ്ങുകൾ കണ്ട് അമ്പരന്നുപോയി! ഉക്രേനിയക്കാരി പറയുന്നു
പൊട്ട് വച്ചതിനെ കളിയാക്കി, അമേരിക്കയിലെ അനുഭവം പറഞ്ഞ് ഡോക്ടർ, വംശീയാധിക്ഷേപം