'വീട്ടിലിരുന്ന് പാത്രം കഴുകുന്നതിനേക്കാൾ നല്ലതാണ് ഓട്ടോ ഓടിക്കുന്നത്'; വനിതാ ഡ്രൈവറുടെ മനോഹരമായ മറുപടി

Published : May 26, 2026, 11:33 AM IST
viral video

Synopsis

ബെംഗളൂരുവിൽ നിന്നുള്ള ഒരു വനിതാ ഓട്ടോ ഡ്രൈവറും യാത്രക്കാരിയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീട്ടിലിരുന്ന് പാത്രം കഴുകുന്നതിനേക്കാൾ നല്ലത് ഓട്ടോ ഓടിക്കുന്നതാണെന്നും ഈ ജോലി തനിക്ക് സ്വാതന്ത്ര്യം നൽകുന്നുവെന്നുമാണ് ഡ്രൈവർ പറയുന്നത്.

ബെം​ഗളൂരുവിൽ നിന്നുള്ള മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. ഒരു ആമസോൺ ജീവനക്കാരിയും വനിതാ ഓട്ടോ ഡ്രൈവറും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ശ്രേയാഷി സിൻഹ എന്ന യുവതിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ജോലിയെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചുമെല്ലാം പറയുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധിപ്പേരെ ആകർഷിച്ചു കഴിഞ്ഞു. 'ഓട്ടോ ഡ്രൈവർ തന്നെ കൂട്ടാനെത്തി. എന്നാൽ, അവരുടെ ഫോണിന് എന്തോ പ്രശ്നമുള്ളതുകൊണ്ട് തനിക്ക് വഴി പറഞ്ഞുതരാൻ അവർ തന്നോട് ആവശ്യപ്പെട്ടു. ആ സംസാരം പിന്നീട് വലിയൊരു സംഭാഷണത്തിലേക്ക് തന്നെ പോയി' എന്നാണ് ശ്രേയാഷി പറയുന്നത്.

'എന്തുകൊണ്ടാണ് ഓട്ടോ ഓടിക്കാൻ തീരുമാനിച്ചത്' എന്ന് ശ്രേയാഷി ഡ്രൈവറോട് ചോദിച്ചു. അതിനുള്ള അവരുടെ മറുപടി ശരിക്കും കയ്യടി അർഹിക്കുന്നതായിരുന്നു. വീട്ടിലിരുന്ന് പാത്രം കഴുകുന്നതിനേക്കാൾ നല്ലത് ഓട്ടോ ഓടിക്കുന്നതാണ് എന്നായിരുന്നു അവരുടെ മറുപടി. 'ഇതാകുമ്പോൾ തനിക്ക് എത്ര നേരം വേണമെങ്കിലും ഡ്രൈവ് ചെയ്യാം, എവിടെയും പോകാം, എനിക്ക് യാത്ര ചെയ്യാൻ ഇഷ്ടവുമാണ്' എന്നും ഓട്ടോ ഡ്രൈവർ ശ്രേയാഷിയോട് മനസ് തുറന്നു. 'സ്വാതന്ത്ര്യം നൽകുന്ന ജോലി തിരഞ്ഞെടുക്കുന്ന സ്ത്രീകളെ ഞാൻ ശരിക്കും അഭിനന്ദിക്കുന്നു' എന്നും ശ്രേയാഷി കൂട്ടിച്ചേർക്കുന്നു.

 

 

വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധയാകർഷിച്ചത്. മൂന്ന് മില്ല്യണിലധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഓട്ടോ ഡ്രൈവറെ അഭിനന്ദിച്ചുകൊണ്ടാണ് മിക്ക കമന്റുകളും. 'അവർ ഒരു ജോലി മാത്രമല്ല തിരഞ്ഞെടുത്തത്, തന്റെ സ്വാതന്ത്ര്യം തന്നെയാണ് തിരഞ്ഞെടുത്തത്, ഒരു സ്ത്രീക്ക് എടുക്കാവുന്ന ഏറ്റവും കരുത്തുറ്റ തീരുമാനമാണ് അത്' എന്നായിരുന്നു ഒരാളുടെ കമന്റ്.

PREV
Read more Articles on
click me!

Recommended Stories

ആഹാ, ആളാകെ മാറിയല്ലോ? മകളുടെ ഇൻഡിഗോ യൂണിഫോമിൽ തിളങ്ങി അമ്മ; മനം നിറയ്ക്കും വീഡിയോ
നടന്നു നടന്നു മടുത്തു, എവിടെ നോക്കിയാലും കാട്, ഈ ക്യാംപസ് അല്പം ചെറുതാക്കാമോ? വീഡിയോയുമായി എൻഐടി വിദ്യാർത്ഥിനി