'അതൊരു പാമ്പാണ്, മറന്നുപോകരുത്'; കൂറ്റൻ പാമ്പിനെ കഴുത്തിൽ ചുറ്റി പെൺകുട്ടി, വൻ വിമർശനം

Published : Oct 20, 2024, 10:25 AM IST
'അതൊരു പാമ്പാണ്, മറന്നുപോകരുത്'; കൂറ്റൻ പാമ്പിനെ കഴുത്തിൽ ചുറ്റി പെൺകുട്ടി, വൻ വിമർശനം

Synopsis

ഈ വീഡിയോയിൽ കാണുന്നത്, ഒരു കൊച്ചുപെൺകുട്ടി തന്റെ കഴുത്തിൽ ചുറ്റിയ ഒരു കൂറ്റൻ പാമ്പുമായി നിൽക്കുന്നതാണ്. കുട്ടിക്ക് പാമ്പിനോട് ഒരു പേടിയുണ്ട് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്.

നിങ്ങൾക്ക് പാമ്പിനെ പേടിയാണോ? പലർക്കും പേടിയാണ്. ഒരു പാമ്പിനെ അടുത്ത് കാണണം എന്നൊന്നുമില്ല, പാമ്പിന്റെ ചിത്രങ്ങളോ വീഡിയോകളോ ഒക്കെ കാണുമ്പോൾ പോലും അസ്വസ്ഥരാകുന്ന അനേകങ്ങൾ നമുക്കിടയിലുണ്ടാവും. ഇഴയുന്ന ഏത് ജീവിയെ കണ്ടാലും അസ്വസ്ഥരാകുന്നവരും ഉണ്ടാകും. എന്നാൽ, ഇന്ന് സോഷ്യൽ മീഡിയ വളരെ സജീവമായ ഈ കാലത്ത് നിരന്തരമെന്നോണം നമ്മുടെ ഫീഡുകളിലേക്ക് പാമ്പുകളുടെ വീഡിയോകളും ചിത്രങ്ങളും കടന്നു വരാറുണ്ട്. അതിൽ ചിലതെല്ലാം കാണുമ്പോൾ നമ്മൾ പ്രതികരിച്ചു പോകാറുമുണ്ട്. അങ്ങനെ വലിയ വിമർശനങ്ങളേറ്റു വാങ്ങുകയാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ. 

പല രാജ്യങ്ങളിലും ആളുകൾ പെറ്റുകളായി പാമ്പുകളെ വളർത്താറുണ്ട്. വിഷമില്ലാത്ത പാമ്പുകളെയാണ് അതിനായി തിരഞ്ഞെടുക്കുന്നത്. അതിൽ തന്നെ പല കൂറ്റൻ പാമ്പുകളെയും കാണാം. കുട്ടികളടക്കം വളരെ സ്നേഹത്തോടെ ഈ പാമ്പുകളോട് ഇടപഴകുന്നതും നമ്മൾ കണ്ടിട്ടുണ്ടാവും. പക്ഷേ, നമുക്ക് അത് അം​ഗീകരിക്കാൻ സാധിക്കണം എന്നില്ല. 

എന്തായാലും, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് snakemasterexotics എന്ന യൂസറാണ്. ഈ വീഡിയോയിൽ കാണുന്നത്, ഒരു കൊച്ചുപെൺകുട്ടി തന്റെ കഴുത്തിൽ ചുറ്റിയ ഒരു കൂറ്റൻ പാമ്പുമായി നിൽക്കുന്നതാണ്. കുട്ടിക്ക് പാമ്പിനോട് ഒരു പേടിയുണ്ട് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. എന്നാൽ, പാമ്പ് ശാന്തമായിത്തന്നെയാണ് അവളുടെ കഴുത്തിലൂടെ ചുറ്റി ഷോൾഡറുകളിലായിരിക്കുന്നത്. 

വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. നിരവധിപ്പേരാണ് വീഡിയോയെ വിമർശിച്ചു കൊണ്ട് മുന്നോട്ട് വന്നത്. അതൊരു കൂറ്റൻ പാമ്പാണ് അതിനെ കുട്ടിയുടെ കഴുത്തിൽ ചുറ്റുന്നത് അങ്ങേയറ്റം അപകടകരമായ ഒരു കാര്യമാണ് എന്നാണ് പലരും ചൂണ്ടിക്കാട്ടിയത്. എത്രയൊക്കെ പറഞ്ഞാലും വന്യജീവികൾ വന്യജീവികൾ തന്നെയാണ് അവയുടെ സ്വഭാവം നമുക്ക് പ്രവചിക്കാനാവില്ല എന്ന് ഓർമ്മപ്പെടുത്തിയവരും അനേകമുണ്ട്. 

അയ്യേ അയ്യയ്യേ; രുചിക്കായി ഹാർപിക് കലർത്തി, കാലുകൊണ്ട് മാവ് കുഴച്ചു, ഗോൾഗപ്പ വിൽപനക്കാർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും