'സ്ഥിര വരുമാനമില്ലാത്തവർക്ക് വിവാഹം കഴിക്കാൻ അധികാരമില്ല'; ജഡ്ജിയുടെ പ്രസ്‍താവനയിൽ ചൂടുപിടിച്ച് സോഷ്യൽ മീഡിയ

Published : Apr 04, 2025, 08:39 AM ISTUpdated : Apr 04, 2025, 10:49 AM IST
 'സ്ഥിര വരുമാനമില്ലാത്തവർക്ക് വിവാഹം കഴിക്കാൻ അധികാരമില്ല'; ജഡ്ജിയുടെ പ്രസ്‍താവനയിൽ ചൂടുപിടിച്ച് സോഷ്യൽ മീഡിയ

Synopsis

ജോലിയില്ലാത്ത പുരുഷന് വിവാഹം കഴിക്കാന്‍ അവകാശമില്ലെന്ന ജഡ്ജിയുടെ പ്രസ്ഥാവനയില്‍ സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച, 


രുമാനവും വിവാഹവും തമ്മിലെന്താണ് ബന്ധം? വലിയ ബന്ധമുണ്ടെന്നാണ് പൊതു നാട്ടുനടപ്പ്. എന്നാല്‍, അതൊരു നാട്ടുനടപ്പ് മാത്രമാണെന്നും അത്തരമൊരു ലിഖിത നിയമമില്ലെന്നും എല്ലാവര്‍ക്കും അറിയാം. മക്കളുടെ വിവാഹം തീരുമാനിക്കുമ്പോൾ വരനായാലും വധുവായാലും ജോലിയോ സ്ഥിരമായ വരുമാനമോ ഉണ്ടോയെന്ന് മാതാപിതാക്കൾ അന്വേഷിക്കുന്നു. ഭാവി ജീവിതം സുരക്ഷിതമാക്കാനാണ് ഇത്തരമൊരു അന്വേഷണം വീട്ടുകാര്‍ നടത്തുന്നത്. വരന് ജോലി ഇല്ലാത്ത കാരണത്താല്‍ പല യുവതികളും വിവാഹം വേണ്ടെന്ന് വയ്ക്കുന്നതും സാധാരണമാണ്. അതിനാല്‍ തന്നെ ഒരു ജോലി കണ്ടെത്തിയ ശേഷം വിവാഹമെന്നതാണ് ഇന്ന് വിവാഹമാര്‍ക്കറ്റിലേക്ക് ഇറങ്ങുന്ന യുവാക്കളും ലക്ഷ്യമിടുന്നതും. എന്നാല്‍, അധികാര സ്ഥാത്ത് ഇരിക്കുന്നൊരാൾ അത് ഒരു നിയമമെന്ന തരത്തില്‍ പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ പൊതുസമൂഹം മടികാണിക്കുന്നു. കഴിഞ്ഞ ദിവസം ഷോനീകപൂര്‍ എന്ന എക്സ് ഹാന്‍റില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സമഹൂ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി. 

പഴയൊരു വീഡിയോയില്‍ ഒരു ജഡ്ജിയും അദ്ദേഹത്തിന്‍റെ മുന്നില്‍ നിരവധി അഭിഭാഷകര്‍ക്ക് മുന്നില്‍ നിൽക്കുന്ന ഒരു മനുഷ്യനെയും കാണാം ഇരുവരും സൂം കോളിലാണ്. ഓണ്‍ലൈനില്‍ ഏതെ വിവാഹമോചന കേസ് കേട്ടുകൊണ്ടിരിക്കുകയാണെന്ന് വ്യക്തം. ഇരുവരുടെയും സംഭാഷണം പുരോഗമിക്കുന്നത് ഇങ്ങനയാണ്. 

ജഡ്ജി:  നിങ്ങൾക്ക് ജോലി ഇല്ലേ? 

ആൾ: ഇല്ല സാർ, എപ്പോൾ വിളിച്ചാലും ഡോക്ടര്‍ സർവ്വീസ് ചെയ്യാനെത്തുമെന്ന് ഞാനത് എഴുതിയിരുന്നു.  

ജഡ്ജി: അവർ ജാമ്യമെടുക്കാനെത്തിയപ്പോൾ നിങ്ങൾ എല്ലാം തെറ്റിച്ച് എഴുതിയിരുന്നു. നിങ്ങളുടെ വരുമാനത്തെ കുറിച്ച് നിങ്ങളെന്താണ് പറയുന്നത് 

ആൾ: സാര്‍, എനിക്കിപ്പോൾ ഒരു ജോലി ഇല്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നെ വിളിച്ചിരുന്നപ്പോൾ, ഞാന്‍ ജോലി ഉണ്ടെന്നാണ് എഴുതിയത്. 

ജഡ്ജി: നിങ്ങളൊരു ഡോക്ടറാണ്. നിങ്ങൾക്ക് ഒരു അധികാരവുമില്ല. അഭിഭാഷകര്‍ക്ക് മാത്രമാണ് വരുമാനമില്ലാതെ വിവാഹം കഴിക്കാന്‍ അധികാരമുള്ളത്. ഒരു ഡോക്ടർക്ക് അത്തരമൊരു അധികാരമില്ല. നിങ്ങൾക്ക് ഒരു വരുമാനമില്ലാതെ നിങ്ങളെങ്ങനെയാണ് വിവാഹം കഴിച്ചത്? 

Read More: ഒരല്പം ലജ്ജ? ട്രെയിനിലെ ഫുഡ് ട്രേയില്‍ കാല്‍ കയറ്റിവച്ച സ്ത്രീയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

Watch Video:  എയർപോർട്ടിൽ വച്ച് തർക്കത്തിനിടെ വിവസ്ത്രയായി യുവതി; ഇനി വിമാനം കയറാൻ മാനസികനില പരിശോധന വേണമെന്ന് സോഷ്യൽ മീഡിയ

ജഡ്ജിയുടെ അഭിപ്രായ പ്രകടനം സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയില്‍ വലിയ ചര്‍ച്ചയായി. വരുമാനമില്ലാത്ത ഒരാൾ വിവാഹം കഴിക്കേണ്ടെന്ന് ജഡ്ജി രാജ്യത്തെ ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്ന് പറയണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. 'ബഹുമാനപ്പെട്ട കോടതി, പുരുഷന്‍റെ വരുമാനത്തെ കുറിച്ച് കോടതി ചോദിച്ചു. എന്നാല്‍ വരുമാനമില്ലാത്ത സ്ത്രീ വിവാഹം കഴിച്ചതെന്തിനെന്ന് ചോദിക്കുന്നില്ല. രണ്ട് കൂട്ടരെയുടെയും തെരഞ്ഞെടുപ്പും ഉത്തരവാദിത്വവും ഒരു പോലെ പരിഗണിക്കപ്പെടേണ്ടതല്ലേ' ഒരു കാഴ്ചക്കാരന്‍ ചോദിച്ചു. അതേസമയം വീഡിയോ ഏത് കോടതിയില്‍ നിന്നുള്ള സൂം വീഡിയോയാണെന്ന് വ്യക്തമല്ല. 

Watch Video:  സ്ത്രീകൾക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുക്കാൻ മടിച്ച് യുവാവ്; കൂറച്ച് കൂടി മര്യാദയാവാമെന്ന് സോഷ്യൽ മീഡിയ

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ
'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ