ചീങ്കണ്ണികൾ ചിരിക്കുമോ? വൈറലായി വീഡിയോ

Published : May 24, 2022, 02:01 PM IST
ചീങ്കണ്ണികൾ ചിരിക്കുമോ? വൈറലായി വീഡിയോ

Synopsis

മൂന്നുലക്ഷത്തിലധികം പേരാണ് വളരെ പെട്ടെന്ന് തന്നെ വീഡിയോ കണ്ടത്. മുപ്പതിനായിരത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്‍തു. നിരവധിപ്പേർ ട്വിറ്ററിൽ പങ്കിട്ട വീഡിയോ റീട്വീറ്റ് ചെയ്‍തു. നിരവധിപ്പേർ വീഡിയോയ്ക്ക് രസകരമായ കമന്റുകളിട്ടു.

ചീങ്കണ്ണി (Alligator) ചിരിക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ, ഏറെക്കുറെ പുഞ്ചിരിയോട് സാമ്യമുള്ളൊരു ഭാവത്തിലുള്ള ഒരു ചീങ്കണ്ണിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്. വീഡിയോ(video)യിൽ ഒരു കെയർടേക്കർ ചീങ്കണ്ണിയുടെ പുറം ഒരു ബ്രഷ് വച്ച് ഉരച്ചുകൊടുക്കുന്നത് കാണാം. ചീങ്കണ്ണി ഇത് നന്നായി ആസ്വദിക്കുന്നു എന്ന് വീഡിയോയിൽ‌ നിന്നും വ്യക്തമാണ്. 

ശരിക്കും ചീങ്കണ്ണി പുഞ്ചിരിക്കുന്നത് പോലെയാണ് അതിന്റെ ഭാവം കാണുമ്പോൾ തോന്നുക. നോർത്ത് കരോലിന അക്വേറിയത്തിലുള്ള ലൂണ എന്ന ചീങ്കണ്ണിയാണ് വീഡിയോയിൽ. അവൾ അവളുടെ കുളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നീന്തുകയാണ്. അപ്പോഴാണ് പരിചാരകർ അവളുടെ പുറത്ത് ബ്രഷ് വച്ച് ഉരച്ചുകൊടുക്കുന്നത്. ​'Gators Daily' എന്ന മൈക്രോബ്ലോ​ഗിങ് വെബ്‍സൈറ്റിലാണ് വീഡിയോ ഷെയർ ചെയ്‍തിരിക്കുന്നത്. 

അഞ്ചുലക്ഷത്തിലധികം പേരാണ് വളരെ പെട്ടെന്ന് തന്നെ വീഡിയോ കണ്ടത്. നാല്‍പതിനായിരത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്‍തു. നിരവധിപ്പേർ ട്വിറ്ററിൽ പങ്കിട്ട വീഡിയോ റീട്വീറ്റ് ചെയ്‍തു. നിരവധിപ്പേർ വീഡിയോയ്ക്ക് രസകരമായ കമന്റുകളിട്ടു. 'അത് സ്വർ​ഗീയമായ അനുഭവമായിരിക്കും' എന്നാണ് ഒരാൾ കമന്റിട്ടത്. 'എനിക്കീ ജോലി വേണം' എന്ന കുറിപ്പോടെയാണ് മറ്റൊരാൾ വീഡിയോ ഷെയർ ചെയ്‍തിരിക്കുന്നത്. 

ഏതായാലും വളരെ വിദ​ഗ്‍ദ്ധരായ പരിശീലനം നേടിയ ആളുകൾക്ക് മാത്രമേ എന്തായാലും ചീങ്കണ്ണികളോട് ഇങ്ങനെ ഇടപെടാൻ കഴിയൂ. അല്ലാത്തപക്ഷം അത് അപകടമാണ്. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

രത്നവ്യാപാരിക്ക് ജ്വല്ലറിയിൽ വച്ച് നെഞ്ചുവേദന, പതുക്കെ തല ചായ്ച്ചു, 2.5 മിനിറ്റോളം സിപിആർ, പതുക്കെ ജീവിതത്തിലേക്ക്; വീഡിയോ വൈറൽ
'വിവാഹമോ അതോ യുദ്ധമോ?'; വൈറലായ ഒരു വിവാഹ വീഡിയോയ്ക്ക് രൂക്ഷവിമർശനം