പാമ്പിനെ ചുംബിച്ച് യുവതി, തിരികെ ചുണ്ടിൽ കടിച്ച് പാമ്പ്!

Published : Aug 04, 2023, 10:48 PM IST
പാമ്പിനെ ചുംബിച്ച് യുവതി, തിരികെ ചുണ്ടിൽ കടിച്ച് പാമ്പ്!

Synopsis

എന്നാൽ, പിന്നെ സംഭവിച്ചത് തീർത്തും അപകടകരമായ കാര്യമാണ്. പാമ്പ് തിരികെ യുവതിയുടെ ചുണ്ടിൽ കടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

മൃ​ഗങ്ങളോടും പക്ഷികളോടും മറ്റ് ജീവികളോടും ഒക്കെ അടുത്ത് ഇടപഴകാൻ ഇഷ്ടപ്പെടുന്നവർ ഏറെയുണ്ടാകും. എന്നിരുന്നാലും വന്യജീവികളുമായി ഇടപെടുമ്പോൾ അവയെ എത്ര ഇഷ്ടമാണ് എങ്കിലും സൂക്ഷിച്ചില്ലെങ്കിൽ നല്ല പണി കിട്ടും. അത്തരത്തിലുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലാവാറും ഉണ്ട്. എന്നാലും ഇതുപോലെയുള്ള എത്ര വാർത്തകൾ കണ്ടാലും പിന്നെയും പിന്നെയും ആളുകൾ അത്തരം പ്രവൃത്തികൾ ചെയ്യാറുണ്ട്. 

അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. വീഡിയോയിൽ രണ്ട് പേർ ഒരു പാമ്പുമായി നിൽക്കുന്നത് കാണാം. അവർ ആ പാമ്പിനെ സമീപത്തായി നിൽക്കുന്ന ഒരു യുവതിക്ക് കാണിച്ച് കൊടുക്കുകയാണ്. വളരെ സ്നേഹത്തോടെ, എന്നാൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയാതെ യുവതി പാമ്പിനെ ചുംബിക്കുകയാണ്. 

എന്നാൽ, പിന്നെ സംഭവിച്ചത് തീർത്തും അപകടകരമായ കാര്യമാണ്. പാമ്പ് തിരികെ യുവതിയുടെ ചുണ്ടിൽ കടിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ആരെയും ഒന്ന് ഞെട്ടിക്കുന്നതാണ് വീഡിയോ എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. പാമ്പാണ് എങ്കിൽ കടിച്ചിടത്ത് നിന്നും പോകുന്നും ഇല്ല. യുവതി വല്ലാതെ ഭയന്നു പോയിട്ടുണ്ട് എന്ന് വീഡിയോയിൽ നിന്നും തന്നെ മനസിലാക്കാൻ‌ സാധിക്കും. 

നിരവധിപ്പേരാണ് വീഡിയോ കണ്ടത്. അതുപോലെ അനേകം പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. ഇതല്ലാതെ വേറെ എന്ത് നടക്കും എന്നാണ് യുവതി പ്രതീക്ഷിച്ചത് എന്നാണ് ഒരാൾ കമന്റിട്ടത്. എന്തിനാണ് ഇത്ര അപകടകരമായ കാര്യങ്ങൾ ചെയ്യുന്നത് എന്ന് മറ്റ് പലരും ചോദിച്ചു. അവൾ പാമ്പിനെ ചുംബിച്ചു, പാമ്പ് തിരികെയും ചുംബിച്ചത് നല്ല കാര്യം തന്നെ അല്ലേ എന്നാണ് മറ്റൊരാൾ ചോദിച്ചത്. 

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു