
വീടിനകത്തായിരിക്കാം, ചിലപ്പോൾ പുറത്തായിരിക്കാം, എവിടെയൊക്കെയാണ് എപ്പോഴൊക്കെയാണ് പാമ്പുകൾ പ്രത്യക്ഷപ്പെടുന്നത് എന്ന് പറയാനൊക്കില്ല. എന്തിനേറെ പറയുന്നു വാഹനത്തിനടിയിലും ചെരിപ്പുകളിലും ഒക്കെ പാമ്പുകൾ ഉണ്ടാവാറുണ്ട്. അതുപോലെയുള്ള ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.
അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സിംഗപ്പൂരിലെ ഒരു കുടുംബത്തിനാണ് നഗരമധ്യത്തിൽ തങ്ങളുടെ വാഹനത്തിൽ വച്ച് ഇങ്ങനെയൊരു അനുഭവമുണ്ടായത്. വാഹനമോടിക്കുന്നതിനിടെയാണ് ഇവരുടെ വാഹനത്തിന് മുന്നിലായി പാമ്പിനെ കണ്ടത്. കാറിന്റെ സൈഡ്‍വ്യൂ മിററിലൂടെ പാമ്പ് തെന്നിപ്പോകുന്നത് വീഡിയോയിൽ കാണാം.
കാറിന്റെ മുന്നിലെ ഗ്ലാസിലൂടെയും പാമ്പ് ഇഴഞ്ഞിഴഞ്ഞു പോകുന്നതും വീഡിയോയിൽ കാണാം. പിന്നീടാണ് അത് സൈഡ്‍വ്യൂ മിററിലൂടെ ഇഴഞ്ഞ് നീങ്ങുന്നത്. റോഡിലൂടെ ആ സമയത്ത് നിരവധി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.
എന്തായാലും വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. 'അടുത്ത കാട്ടിൽ ഇറക്കി വിട്ടേക്കൂ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'വലത്തോട്ട് തിരിയാൻ അത് അടയാളം തരികയാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അതേസമയം പാമ്പിന്റെ ജീവനെ കുറിച്ച് ആശങ്ക അറിയിച്ചവരും ഉണ്ടായിരുന്നു. അവർ പറഞ്ഞത്, റോഡിലേക്കാണ് പാമ്പ് വീഴുന്നതെങ്കിൽ വാഹനത്തിന്റെ അടിയിൽ പെട്ട് അത് ചത്തുപോകും എന്നായിരുന്നു. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ അടുത്തെവിടെയെങ്കിലും നിർത്തി അതിനെ കാറിൽ നിന്നും നീക്കണം എന്നും ആളുകൾ അഭിപ്രായപ്പെട്ടു.
സമാനമായി, കഴിഞ്ഞ ദിവസം അസം സർവ്വകലാശാലയിലെ ഹോസ്റ്റലിന് സമീപത്ത് ഒരു പടുകൂറ്റൻ പാമ്പിനെ കണ്ടത് വൈറലായി മാറിയിരുന്നു. 100 കിലോ തൂക്കമുള്ള ഒരു പെരുമ്പാമ്പിനെയാണ് കണ്ടത്. വിദ്യാർത്ഥികളിൽ ഇത് വലിയ ഭയമുണ്ടാക്കിയിരുന്നു.
ഞെട്ടിച്ച് കടലവിൽപ്പനക്കാരി പെൺകുട്ടി, ഇംഗ്ലീഷിൽ പുലി, 6 ഭാഷകൾ പറയും, സ്കൂളിൽ പോയിട്ടേയില്ല