
അടൽ സേതു എന്ന മുംബൈയെയും നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന 21.8 കിലോമീറ്ററുള്ള 6 വരി എലിവേറ്റഡ് ഹൈവേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽ പാലവും ലോകത്തിലെ ഏറ്റവും നീളം കൂടിയ പന്ത്രണ്ടാമത്തെ കടൽ പാലവുമാണ്. അടല്‍ സേതു, അടൽ ബിഹാരി വാജ്പേയി ട്രാൻസ് ഹാർബർ ലിങ്ക്, സെവ്രി-നാവ ഷെവ ട്രാൻസ് ഹാർബർ ലിങ്ക്, മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് എന്നീ പേരുകളിലും അറിയപ്പെടുന്നു. 2024 ജനുവരി 12 നാണ് ഈ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമ്പോള്‍ തന്നെ ഏറെ നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. ഇരുചക്ര - മുചക്ര, ട്രാക്ടര്‍ വാഹനങ്ങള്‍ക്ക് പുതിയ പാലത്തില്‍ പ്രവേശനമുണ്ടാകില്ലെന്നും പാലത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അനുവദിക്കില്ലെന്നുമായിരുന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍. പക്ഷേ, പാലം പൊതുജനങ്ങള്‍ക്കായി തുറന്നപ്പോള്‍ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു.
38 കോടി വര്‍ഷം പഴക്കം; ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വനം കണ്ടെത്തി !
'സിഗാരിറ്റിസ് മേഘമലയൻസിസ്'; സഹ്യനില്‍ നിന്നും പുതിയൊരു ചിത്രശലഭം കൂടി !
പാലത്തിലൂടെ ഓട്ടോ റിക്ഷകള്‍ ഓടിത്തുടങ്ങി. പാലത്തിലെമ്പാടും വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ആളുകള്‍ പാലത്തില്‍ നിന്നും കടലിലേക്കുള്ള കൈവരിയിലൂടെ ഇറങ്ങി അവിടെയുള്ള പ്രത്യേക പ്ലാറ്റ്ഫോമില്‍ നിന്ന് കാഴ്ചകളൊക്കെ കണ്ടു. അങ്ങനെ അടല്‍ സേതുവും അക്ഷരാര്‍ത്ഥത്തില്‍ നാട്ടുകാരങ്ങ് കൈയേറി. പക്ഷേ ഇതിന്‍റെ വീഡിയോകള്‍ സാമൂഹിക മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചപ്പോള്‍ നിരവധി പേരാണ് വിമര്‍ശനവുമായെത്തിയത്. 'ഹേയ് സഹോദരാ. ഇതേ ബാക്കിയുള്ളൂ! എന്ന് ചോദിച്ച് കൊണ്ട് Mumbai Rains എന്ന എക്സ് ഉപയോക്താവ് അടല്‍ സേതുവിലൂടെ പോകുന്ന ഒരു ഓട്ടോയുടെ ചിത്രം പങ്കുവച്ചു. പിന്നാലെ ആളുകള്‍ പാലത്തിന്‍റെ കൈവരിക്ക് സമീപം വാഹനം നിര്‍ത്തി പുറത്തിറങ്ങി കാഴ്ചകള്‍ കാണുന്നതിന്‍റെയും കൈവരിയിലൂടെ പാലത്തിന് പുറത്തേക്ക് ഇറങ്ങുന്നതിന്‍റെയും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കപ്പെട്ടു.
കൊറിയന്‍ സംഘര്‍ഷം കനക്കുന്നു; റേഡിയോ പ്യോങ്യാങ് അടച്ചുപൂട്ടി കിം ജോംഗ് ഉന്‍ !
"കൊള്ളാം. ഒടുവിൽ അവർ അത് ചെയ്തു. അതിവേഗം നീങ്ങുന്ന വാഹനവ്യൂഹം!!" ഒരു കാഴ്ചക്കാരന്‍ പാലത്തില്‍ നിര്‍ത്തിയിട്ട വാഹന വ്യൂഹത്തെ കളിയാക്കി. ഓട്ടോയുടെ ചിത്രം പങ്കുവച്ച എക്സ് കുറിപ്പിന് താഴെ മറ്റൊരാള്‍ ചോദിച്ചത്, 'ഇത് എങ്ങനെ ഇവിടെയെത്തി? ചിർലെ, ഉൽവെ ഭാഗത്ത് ഒരു ടോൾ ബൂത്ത് ഉണ്ട്, മുംബൈ ഭാഗത്ത് ഇത് സോബോയിൽ ആരംഭിക്കുന്നു, അവിടെ ഓട്ടോകൾക്ക് ഒരു വഴിയും അനുവദനീയമല്ല. അടൽ സേതുവിൽ ഇരുചക്ര വാഹനങ്ങളും @MumbaiPolice @CPMumbaiPolice അനുവദനീയമാണോ?" മുംബൈ പോലീസിനെ ടാഗ് ചെയ്തു കൊണ്ട് ചോദിച്ചു.
അതേസമയം മോട്ടോർ സൈക്കിൾ, മോപ്പെഡ്, ത്രീ വീലർ ടെമ്പോ, ഓട്ടോറിക്ഷ, ട്രാക്ടർ, അൺലേറ്റഡ് ട്രോളിയുള്ള ട്രാക്ടർ, മൃഗങ്ങളെ കൊണ്ട് പോകുന്ന വാഹനങ്ങള്‍, സ്ലോ മൂവിംഗ് വെഹിക്കിൾ എന്നീ വാഹനങ്ങള്‍ക്ക് അടല്‍ സേതുവില്‍ പ്രവേശനമില്ലെന്ന് മുംബൈ ട്രാഫിക് പോലീസിന്‍റെ ഔദ്യോഗിക എക്സ് ഹാന്‍ഡില്‍ പറയുന്നു. എന്നാല്‍ പാലം ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി അനുവദനീയമല്ലാത്ത വാഹങ്ങള്‍ കൂടി യാത്ര ആരംഭിച്ചു. പിന്നാലെ അടൽ സേതുവിൽ ഗതാഗതം തടസ്സപ്പെടുത്തി പാർക്ക് ചെയ്ത 144 ഓളം ഡ്രൈവർമാർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം നവി മുംബൈ പോലീസ് കേസെടുത്തു.
ന്യൂയോര്‍ക്ക് നഗരം പോലെ; 2500 വര്‍ഷം പഴക്കമുള്ള നാഗരീകത, അതും ആമസോണ്‍ കാടുകള്‍ക്ക് താഴെ !