അമ്മയ്ക്ക് തവിട്ടുനിറത്തിലുള്ള പാമ്പിനെ ശ്രദ്ധിക്കാൻ കഴിയാതെ പോയതെങ്ങനെ എന്ന് ആളുകള്‍ സംശയം പ്രകടിപ്പിച്ചു.


ലോകത്തിലെ ഏറ്റവും കൂടുതല്‍ പാമ്പുകളും ഏറ്റവും കൂടുതല്‍ വിഷപാമ്പുകളുമുള്ള സ്ഥലമാണ് ഓസ്ട്രേലിയ. ഓരോ ദിവസവും ഇത് സംബന്ധിച്ച നിരവധി വാര്‍ത്തകളാണ് ഓസ്ട്രേലിയയില്‍ നിന്നും പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം മെൽബണിലെ മാർക്ക് പെല്ലി തന്‍റെ മൂന്ന് വയസുകാരനായ മകന്‍റെ കിടപ്പുമുറിയിലെ മേശവലിപ്പിനുള്ളില്‍ കണ്ടത് ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പിനെ. അഞ്ചടി നീളമുള്ള തവിട്ട് നിറത്തിലുള്ള ഈസ്റ്റേൺ ബ്രൗൺ എന്ന പാമ്പായിരുന്നു അത്. 

സംഭവത്തെക്കുറിച്ച് പാമ്പുപിടിത്തക്കാരനായ snakehunteraus തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി. പെല്ലി തന്‍റെ ഫേസ്ബുക്ക് അക്കൌണ്ടിലൂടെ ഇങ്ങനെ എഴുതി, 'മൂന്ന് വയസുകാരന്‍റെ അടിവസ്ത്രം സൂക്ഷിച്ചിരുന്ന മേശവലിപ്പില്‍ കിഴക്കൻ തവിട്ടുനിറത്തിലുള്ള പാമ്പ്. അമ്മ മകന് കുറച്ച് വസ്ത്രങ്ങൾ എടുക്കാൻ പോയതായിരുന്നു. പക്ഷേ, 5 അടി നീളമുള്ള തവിട്ട് നിറത്തിലുള്ള ഒരു വലിയ പാമ്പിനെ അവര്‍ കണ്ടു. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ കണ്ടെത്തി. അവൾ ഇന്നലെ വസ്ത്രങ്ങള്‍ കഴുകി മടക്കി വയ്ക്കുന്നതിനിടെ തവിട്ടുനിറത്തിലുള്ള പാമ്പ് വസ്ത്രങ്ങള്‍ക്കിടയിലേക്ക് കയറി. പിന്നീട് അതറിയാതെ, ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പിനെ ഉള്‍പ്പെടെ മടക്കിയ വസ്ത്രങ്ങളുടെ ഒരു കെട്ട് അവര്‍ മകന്‍റെ മേശവലിപ്പിലിട്ടു. ' വീഡിയോ കണ്ടവര്‍ അത്ഭുതപ്പെട്ടു. എന്താണ് നടക്കുന്നതെന്നായിരുന്നു ചിലര്‍ ചോദിച്ചത്. 

പ്രണയവിവാഹത്തിന് 2,500 കോടിയുടെ സ്വത്ത് ഉപേക്ഷിച്ചു; ഇന്ന് വിവാഹമോചിതരാകുന്ന മാതാപിതാക്കൾ ഒന്നിക്കണമെന്ന് മകൾ

View post on Instagram

വിമാനം ഏഴ് മണിക്കൂര്‍ വൈകി, ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്ന് യുവാവിന്‍റെ ശപഥം !

അമ്മയ്ക്ക് തവിട്ടുനിറത്തിലുള്ള പാമ്പിനെ ശ്രദ്ധിക്കാൻ കഴിയാതെ പോയതെങ്ങനെ എന്ന് ആളുകള്‍ സംശയം പ്രകടിപ്പിച്ചു. ഈ പാമ്പുകൾ താരതമ്യേന ഭാരം കുറഞ്ഞതാണെന്നും ശ്രദ്ധിക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും മാർക്ക് പെല്ലി വിശദീകരിച്ചു. ഈ പാമ്പുകൾക്ക് ഭാരമില്ലെന്നും ഇത് ആർക്കും സംഭവിക്കാമെന്നും അവര്‍ സ്വയം ന്യായീകരിച്ചു. വിഷപ്പാമ്പുകളെ ഹാൻഡ് ബാഗുകളിലും ഷോപ്പിംഗ് ബാഗുകളിലും അവരറിയാതെ ചുമക്കുന്ന ആളുകളെ കണ്ടുമുട്ടിയ അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയയില്‍ കണ്ട് വരുന്ന തവിട്ട് നിറത്തിലുള്ള പാമ്പ് ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പായിട്ടാണ് കരുതുന്നത്. തെക്കൻ ന്യൂ ഗിനിയ, കിഴക്കൻ, മധ്യ ഓസ്ട്രേലിയ എന്നിവിടങ്ങളിലെ തദ്ദേശീയ ഇനമാണ് ഇവ. എലികളാണ് ഇവയുടെ പ്രധാന ഭക്ഷണമെന്നതിനാല്‍ ഇവയെ ഫാമുകളിലും നഗരങ്ങളിലും വീടുകളിലും സാധാരണ കണ്ട് വരുന്നു. ഇവ ഒന്നര മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ നീളം വയ്ക്കുന്നു. 

വെറും വിരലുകള്‍ കൊണ്ട് ഗ്യാസ് സ്റ്റൗ കത്തിക്കുന്ന കുട്ടി; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !