'അയ്യോ, നമ്മുടെ മോനല്ലേ ഇത്?'; ആദ്യം അമ്പരപ്പ് പിന്നെ സന്തോഷം, ഒന്നും പറയണ്ട, അച്ഛന്റെയും അമ്മയുടെയും വീഡിയോ

Published : Mar 14, 2026, 10:20 AM IST
viral video

Synopsis

ഷോപ്പിംഗ് മാളിലെ വലിയ പരസ്യ ബോർഡിൽ മകന്റെ ചിത്രം കണ്ട്. ആദ്യം അമ്പരന്നു, പിന്നീട് അത് സന്തോഷത്തിലേക്കും അഭിമാനത്തിലേക്കും വഴിമാറി. മനോഹരം ഈ വീഡിയോ. 

വളരെ മനോഹരമായ അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഷോപ്പിംഗ് മാളിലെ വലിയൊരു പരസ്യ ബോർഡിൽ സ്വന്തം മകന്റെ ചിത്രം കണ്ട് അമ്പരന്നു നിൽക്കുന്ന മാതാപിതാക്കളുടെ വീഡിയോയാണ് ഇത്. ആദർശ് എന്ന യുവാവാണ് തന്റെ മാതാപിതാക്കൾ അമ്പരന്നും സന്തോഷത്തോടെയും നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

മാതാപിതാക്കൾക്കൊപ്പം മാളിലൂടെ നടന്നുപോകുമ്പോഴാണ് ആദർശ് അവരെ തന്റെ ചിത്രം പതിച്ച പോസ്റ്ററിന് മുന്നിലെത്തിക്കുന്നത്. ആദ്യം ഒന്ന് അമ്പരന്നെങ്കിലും, പോസ്റ്ററിലുള്ളത് സ്വന്തം മകനാണെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരുടെയും മുഖത്ത് വിരിഞ്ഞ സന്തോഷവും അഭിമാനവും ശരിക്കും സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിക്കുകയായിരുന്നു. പോസ്റ്ററിലേക്ക് തന്നെ നോക്കി അത്ഭുതത്തോടെ നിൽക്കുന്ന മാതാപിതാക്കളെയാണ് വീഡിയോയിൽ കാണാനാവുക.

'സ്വപ്നം യാഥാർത്ഥ്യമായ നിമിഷം. മറ്റാരെക്കാളും മുൻപേ എന്നെ വിശ്വസിച്ചവരാണിവർ... ആദ്യമായി എന്നെ ഒരു പോസ്റ്ററിൽ കാണുന്നു. ഈ നിമിഷം എനിക്ക് മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ്' എന്നാണ് ആദർശ് വീഡിയോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വീഡിയോയിൽ അച്ഛനും അമ്മയും അമ്പരപ്പോടെയും സന്തോഷത്തോടെയും മകന്റെ ചിത്രങ്ങൾ നോക്കുന്നതും അതിൽ തൊട്ടുനോക്കുന്നതും എല്ലാം കാണാം.

 

 

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 20 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. മാതാപിതാക്കളുടെ സ്നേഹവും അവർ മക്കൾക്കായി നടത്തുന്ന ത്യാഗങ്ങളുമാണ് ഈ വീഡിയോ ഓർമ്മിപ്പിക്കുന്നതെന്ന് പലരും കമന്റ് ചെയ്തു. 'ഇതാണ് യഥാർത്ഥ വിജയം. മാതാപിതാക്കൾ മക്കളുടെ നേട്ടം കണ്ട് അഭിമാനിക്കുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നുമില്ല' എന്നാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയത്. 'അവരുടെ കണ്ണുകളിലെ തിളക്കം എല്ലാം പറഞ്ഞുതരുന്നു' മറ്റൊരാൾ കമന്റ് നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

സീറ്റ് വൃത്തിയാക്കിയിട്ട് പോകൂ; മാന്യം, വ്യക്തം, ഇറങ്ങിപ്പോയ യാത്രക്കാരനെ തിരികെ വിളിച്ച് ഡ്രൈവർ, കയ്യടിച്ച് നെറ്റിസൺസ്
മാസം 5 ലക്ഷം രൂപ ശമ്പളമുണ്ട്, ആഡംബര ജീവിതമാണ്, എന്നിട്ടും ജോലി ഉപേക്ഷിച്ച് യുവതി, എന്തിന്?