സൈക്കിളിൽ പിന്തുടർന്നു, ആളൊഴിഞ്ഞ സ്ഥലത്ത് ട്രാപ്പ് ചെയ്തു, ഇന്ത്യയിൽ നിന്നും മടങ്ങാനാലോചിക്കുന്നുവെന്ന് യുവതി

Published : Aug 15, 2026, 12:33 PM IST
viral video

Synopsis

ജോഗിങ്ങിനിടയിലാണ് ഒരാൾ സൈക്കിളിൽ തന്നെ പിന്തുടരുന്നത് യുവതിയുടെ ശ്രദ്ധയിൽ പെട്ടത്. അവർ അയാളെ ചോദ്യം ചെയ്യുകയും ഫോൺ കാമറ ഓൺ ചെയ്ത് സുഹൃത്തുമായി വീഡിയോ കോളിൽ ബന്ധപ്പെടുകയുമായിരുന്നു.

ഇന്ത്യയിൽ യാത്ര ചെയ്യവേ ഒഡീഷയിൽ വച്ചുണ്ടായ അനുഭവം വെളിപ്പെടുത്തി ബ്രിട്ടീഷ് വ്ലോ​ഗർ. ഒഡീഷയിലെ ഭദ്രക്കിൽ വെച്ചാണ് യുവതിക്ക് ഈ അനുഭവം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ചയായിരുന്നു സംഭവം. ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് തന്നെ ഒരാൾ പിന്തുടർന്ന അനുഭവം യുവതി ഷെയർ ചെയ്തിരുന്നു. ഇന്ത്യൻ ​ഗ്രാമത്തിൽ വച്ച് ഓടുന്നതിനിടയിൽ സൈക്കിളിൽ ഒരാൾ തന്നെ പിന്തുടർന്നു, തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ട്രാപ്പ് ചെയ്തു. ഒരു സുഹൃത്തിനെ താൻ വീഡിയോ കോൾ വിളിച്ചു. അയാളും വീഡിയോയിൽ ഉണ്ടെന്ന് മനസിലായതിനാലാകാം അയാൾ തിരിച്ച് പോയതും താൻ രക്ഷപ്പെട്ടതും. ഇന്ത്യയിൽ നിന്നും ഒരുപക്ഷേ താൻ മടങ്ങിയേക്കാം എന്നാണ് അമി എന്ന യുവതി പറയുന്നത്.

ജോഗിങ്ങിനിടയിലാണ് ഒരാൾ സൈക്കിളിൽ തന്നെ പിന്തുടരുന്നത് യുവതിയുടെ ശ്രദ്ധയിൽ പെട്ടത്. അവർ അയാളെ ചോദ്യം ചെയ്യുകയും ഫോൺ കാമറ ഓൺ ചെയ്ത് സുഹൃത്തുമായി വീഡിയോ കോളിൽ ബന്ധപ്പെടുകയുമായിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ 'തുടക്കം അത്ര നല്ലതല്ല, ആയാൾ എന്നെ പിന്തുടരുന്നു. അയാൾ കാരണം എനിക്ക് വല്ലാത്ത ഭയം തോന്നുന്നു' എന്ന് അവർ പറയുന്നത് കേൾക്കാം.

അയാളോട് നേരിട്ട് 'പോകൂ, എന്നെ വെറുതെ വിടൂ' എന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. 'സംഭവങ്ങളുടെ യഥാർത്ഥ വിവരങ്ങൾ ശേഖരിക്കാനും കൂടുതൽ വിവരങ്ങൾക്കായി അവരെ ബന്ധപ്പെടാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്. സൈക്കിളിലെത്തിയ ആളെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്' എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വീഡിയോ വൈറലായതോടെ പലതരത്തിലുള്ള കമന്റുകളും വന്നു. അതിൽ യുവതി മനപ്പൂർവം ശ്രദ്ധ കിട്ടാൻ വേണ്ടി ഇങ്ങനെ ഒരു കാര്യം ചെയ്തതാണോ എന്നും ആളുകൾ കമന്റ് നൽകിയിട്ടുണ്ട്. സ്ത്രീകൾക്ക് നേരെ അതിക്രമങ്ങളുണ്ടാകുന്നുണ്ട് എന്നത് സത്യമാണ്, പക്ഷേ മനപ്പൂർവം കണ്ടന്റുണ്ടാക്കാനായി സാഹചര്യങ്ങളുണ്ടാക്കരുത് എന്നും പലരും കമന്റ് നൽകി.

PREV
Read more Articles on
click me!

Recommended Stories

12 മണിക്കൂർ ജോലി ചെയ്താൽ ശമ്പളം 15,000 രൂപ മാത്രം, ഒറ്റ ദിവസം അവധിയില്ല, വലിയ വാടക; എങ്ങനെ ജീവിക്കുമെന്ന് യുവതി
150 രൂപയും കൊടുത്ത് ഓട്ടോ പിടിച്ചു, ഒടുക്കത്തെ ട്രാഫിക് ബ്ലോക്ക്, ഒടുവിലിറങ്ങി നടന്നു