ബിരുദദാനച്ചടങ്ങിൽ അപ്രതീക്ഷിത അതിഥി, വിദ്യാർത്ഥിയുടെ തോളത്തൊരു പൂച്ച, കാണാം വീഡിയോ

Published : Aug 30, 2026, 04:03 PM IST
viral video

Synopsis

ബിരുദദാനച്ചടങ്ങിന്റെ വേദിയിലേക്ക് നടക്കുന്ന നാവലിന്റെ തോളിൽ യാതൊരു ഭയവുമില്ലാതെ ശാന്തമായി ഇരിക്കുന്ന പൂച്ചയാണ് വീഡിയോയുടെ പ്രധാന ആകർഷണം. വേദിയിലുണ്ടായിരുന്ന ഡീനും പ്രൊഫസർമാരും അപ്രതീക്ഷിതമായി വിദ്യാർത്ഥിക്കൊപ്പം എത്തിയ ഈ അതിഥിയെ കണ്ട് ആദ്യം ഒന്ന് അമ്പരക്കുന്നുണ്ട്.

ബിരുദദാനച്ചടങ്ങ് ഒരാളെ സംബന്ധിച്ച് തന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്നായിരിക്കും. അതുപോലെ, പ്രിയപ്പെട്ടവരെല്ലാം ആ ദിവസം കൂടെയുണ്ടാകണമെന്നും നാം ആ​ഗ്രഹിക്കും. എന്നാൽ, തികച്ചും വേറിട്ടൊരു ബിരുദദാനച്ചടങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി തനിക്കൊപ്പം തന്റെ വളർത്തുപൂച്ചയെയും വേദിയിലേക്ക് കൂട്ടിക്കൊണ്ടാണ് ഈ യുവാവ് ശ്രദ്ധ നേടിയത്. ആർ. നാവൽ താംബുൽക്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആളുകളെ ആകർഷിക്കുകയാണ്.

ബിരുദദാനച്ചടങ്ങിന്റെ വേദിയിലേക്ക് നടക്കുന്ന നാവലിന്റെ തോളിൽ യാതൊരു ഭയവുമില്ലാതെ ശാന്തമായി ഇരിക്കുന്ന പൂച്ചയാണ് വീഡിയോയുടെ പ്രധാന ആകർഷണം. വേദിയിലുണ്ടായിരുന്ന ഡീനും പ്രൊഫസർമാരും അപ്രതീക്ഷിതമായി വിദ്യാർത്ഥിക്കൊപ്പം എത്തിയ ഈ അതിഥിയെ കണ്ട് ആദ്യം ഒന്ന് അമ്പരക്കുന്നുണ്ട്. എങ്കിലും നിമിഷനേരംകൊണ്ട് അവരുടെ മുഖത്ത് പുഞ്ചിരി വിടരുകയായിരുന്നു. പൂച്ചയാവട്ടെ വളരെ കൂളായിട്ടാണ് വിദ്യാർത്ഥിയുടെ തോളിൽ ഇരിക്കുന്നത്.

നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഈ വീഡിയോയിലെ യഥാർത്ഥ നായകൻ ഈ പൂച്ചയാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'എന്റെ പൂച്ചയായിരുന്നെങ്കിൽ ഇപ്പോൾ ആ സർട്ടിഫിക്കറ്റും എന്റെ മുഖവും കീറിപ്പറിച്ചേനെ' എന്നായിരുന്നു മറ്റൊരു കമന്റ്. 'ഇദ്ദേഹം നന്നായി പഠിക്കാൻ ഈ പൂച്ചയും സഹായിച്ചിട്ടുണ്ടാകും' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. 'എന്റെ ഗ്രാജുവേഷന് ഞാനും ഇങ്ങനെ ചെയ്യും' എന്നും നിരവധിപ്പേർ പറഞ്ഞിട്ടുണ്ട്. എന്തായാലും മൃ​ഗസ്നേഹികൾക്ക് ഈ വിദ്യാർത്ഥി തന്റെ പൂച്ചയേയും കൊണ്ട് ബിരുദ​ദാനച്ചടങ്ങിൽ പങ്കെടുത്ത കാഴ്ച വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടിട്ടുണ്ട്. പ്രിയപ്പെട്ടവരെല്ലാം വരുമ്പോൾ എന്തിനാണ് നമ്മുടെ വളരെ പ്രിയപ്പെട്ട പൂച്ചയെ അത്തരം ഒരു ചടങ്ങിൽ നിന്നും ഒഴിവാക്കുന്നത് അല്ലേ?

PREV
Read more Articles on
click me!

Recommended Stories

വായുവിൽ 'പറന്നിറങ്ങി' ടെസ്ലയുടെ കാർ; പറക്കും കാറുകൾ യാഥാർത്ഥ്യത്തിലേക്ക്, റോഡ്‌സ്റ്ററിന്‍റെ പുതിയ പതിപ്പുമായി ടെസ്‌ല
അച്ഛൻ മരിച്ചിട്ട് 13 വർഷം, ഇന്നും മകനിൽനിന്ന് പച്ചക്കറിക്കാശ് വാങ്ങില്ല! 35 വർഷത്തെ സൗഹൃദം, കണ്ണുനിറച്ചെന്ന് നെറ്റിസെൺസ്, വീഡിയോ