
ഉത്തർപ്രദേശിലെ കുശിനഗറിൽ വനിതാ ജീവനക്കാരിയോട് മോശം പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് സ്വകാര്യ സ്കൂൾ ഓപ്പറേറ്റർ അറസ്റ്റിൽ. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടിയുമായി മുന്നോട്ട് പോയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൊതിച്ഛപ്പർ സ്വദേശിയായ ദിനേഷ് റായിയെയാണ് രവീന്ദ്രനഗർ ധൂസ് പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ച് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ റായിയും വനിതാ ജീവനക്കാരിയും തമ്മിലുള്ള സംഭാഷണം കേൾക്കാം. വനിതാ ജീവനക്കാരി തന്നെയാണ് ദിനേഷ് റായിയുടെ വീഡിയോ ചിത്രീകരിച്ചത്. ദിനേഷ് വനിതാ ജീവനക്കാരിയോട് ലൈംഗിക സ്വഭാവമുള്ള പരാമർശം നടത്തിയതായി വീഡിയോയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകളിൽ പറയുന്നു. “ഭാര്യക്ക് അസുഖമാണ്, അതുകൊണ്ടാണ് നിന്നോടൊപ്പം കിടക്കാൻ ആഗ്രഹിക്കുന്നത്” എന്ന തരത്തിലുള്ള പരാമർശം ദിനേഷ് നടത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നു.
“My wife is ill… that’s why I want to sleep with you”
A case has come to light in #Kushinagar, #UttarPradesh, involving indecent conversation between the operator of a private school and a female staff member.
The private school operator, Dinesh Rai, made highly objectionable… pic.twitter.com/6UDym4WqIz— Siraj Noorani (@sirajnoorani) October 2, 2026
ഇതിനെതിരെ ജീവനക്കാരി ശക്തമായി പ്രതികരിക്കുന്നതും എങ്ങനെയാണ് തന്നോട് ഇത്തരത്തിൽ സംസാരിക്കാൻ കഴിയുന്നതെന്നും നിങ്ങളുടെ മകൾക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെങ്കിൽ... എന്ന് ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഇടയ്ക്ക് ഇയാൾ ജീവനക്കാരിയെ തൊടാനായി കൈ നീട്ടിയപ്പോൾ തന്നെ തോട്ട് പോകരുതെന്ന് യുവതി പറയുന്നതും കേൾക്കാം. സമയം പോകുന്നെന്നും തനിക്ക് പോകണമെന്നും യുവതി നിരന്തരം പറയുന്നു. അതേസമയം ഇയാൾ ജീവനക്കാരിയെ നിരന്തരം നിർബന്ധിക്കുന്നതും വീഡിയോയിൽ കാണാം.
एक प्राइवेट स्कूल के संचालक दिनेश राय (रविन्द्र नगर, कुशीनगर)
“पत्नी बीमार है…” कहकर महिला शिक्षिका पर अवैध संबंध बनाने का दबाव बना रहे हैं।
महिला शिक्षिका ने उसकी सच्चाई सामने लाई , शिक्षिका को सैल्यूट!।@Uppolice से मामले की जांच कर सख्त कार्रवाई की मांग।#Kushinagar pic.twitter.com/EH25TmxNRv— Payall Singhh (@PayallSingh13) October 2, 2026
सोशल मीडिया के माध्यम से यौन उत्पीड़न व धमकी देने आदि के संबंध में पोस्ट संज्ञान में आया था। जिसके सम्बन्ध में सुसंगत धाराओं में अभियोग पंजीकृत कर अभि0 दिनेश राय पुत्र शारदा राय निवासी मोतीछापर थाना रविन्द्रनगर धूस जनपद कुशीनगर को गिरफ्तार कर आवश्यक विधिक कार्यवाही की जा रही है। pic.twitter.com/hcYRJBuO12
— Kushinagar Police (@kushinagarpol) October 2, 2026
വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ (BNS) 75, 115(2), 351(3) വകുപ്പുകൾ ചുമത്തി രവീന്ദ്രനഗർ ധൂസ് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ലൈംഗികാതിക്രമം, സ്വമേധയാ പരിക്കേൽപ്പിക്കൽ, ഗുരുതരമായ ക്രിമിനൽ ഭീഷണി തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽ കുമാർ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘം ദിനേഷ് റായിയെ അറസ്റ്റ് ചെയ്യതു. വീഡിയോയുടെ സാഹചര്യങ്ങളും ലഭ്യമായ മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.