പൂച്ചയ്ക്ക് സർപ്രൈസ് ബർത്ത്ഡേ‍ പാർട്ടി; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

Published : Feb 28, 2023, 03:19 PM ISTUpdated : Feb 28, 2023, 03:20 PM IST
പൂച്ചയ്ക്ക് സർപ്രൈസ് ബർത്ത്ഡേ‍ പാർട്ടി; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

Synopsis

യുവതികൾ എല്ലാവരും ചേർന്ന് ബർത്ത് ഡേ ആഘോഷങ്ങൾക്കായി വീട് മനോഹരമായി ഒരുക്കുന്നതാണ് വീഡിയോയുടെ ആദ്യഭാഗങ്ങളിൽ. തുടർന്ന് ആരെയും അമ്പരപ്പിക്കും വിധം അലങ്കരിച്ച സ്റ്റേജിലേക്ക് അണിയിച്ച് ഒരുക്കിയ പൂച്ചക്കുട്ടിയെ കൊണ്ടിരുത്തുന്നു.

വളർത്തു മൃഗങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ തന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന നിരവധി ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരം ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെ സന്തോഷിപ്പിക്കാൻ ആയി എന്തു ചെയ്യുന്നതിലും യാതൊരു മടിയുമില്ല. വളർത്തുമൃഗങ്ങളുടെ പിറന്നാൾ ആഘോഷങ്ങൾ കളർ ആക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. 

തങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങൾക്കായി ഒരുക്കുന്ന സർപ്രൈസ് പാർട്ടികളുടെയും ആഘോഷപരിപാടികളുടെയും എല്ലാം വീഡിയോ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ കണ്ട് അമ്പരന്ന് നിൽക്കുകയാണ് നെറ്റിസൺസ്. തങ്ങളുടെ പ്രിയപ്പെട്ട പൂച്ചക്കുട്ടിക്കായി ഏതാനും യുവതികൾ ചേർന്ന് നടത്തിയ ഒരു സർപ്രൈസ് ബർത്ത് ഡേ പാർട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇൻസ്റ്റാഗ്രാമിലെ ക്യാറ്റ്‌സ് ഓഫ് ഇൻസ്റ്റാഗ്രാം എന്ന ഹാൻഡിൽ ആണ്  ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്. എന്നാൽ ഈ വീഡിയോ യഥാർത്ഥത്തിൽ അപ്‌ലോഡ് ചെയ്തത് @jojotheragdollca ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമയാണ്. നിങ്ങളുടെ പൊന്നോമനയുടെ ജന്മദിനം അവസ്മരണീയവും രസകരവും ആക്കാൻ നിങ്ങൾ ഏത് അറ്റം വരെ പോകും എന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്?

യുവതികൾ എല്ലാവരും ചേർന്ന് ബർത്ത് ഡേ ആഘോഷങ്ങൾക്കായി വീട് മനോഹരമായി ഒരുക്കുന്നതാണ് വീഡിയോയുടെ ആദ്യഭാഗങ്ങളിൽ. തുടർന്ന് ആരെയും അമ്പരപ്പിക്കും വിധം അലങ്കരിച്ച സ്റ്റേജിലേക്ക് അണിയിച്ച് ഒരുക്കിയ പൂച്ചക്കുട്ടിയെ കൊണ്ടിരുത്തുന്നു. മനോഹരമായ പീഠത്തിലാണ് അവളെ ഇരുത്തിയിരിക്കുന്നത്. ചുറ്റും വർണ്ണാഭമായ ബലൂണുകൾ വിതറിയിട്ടുണ്ട്. വീട്ടിലെ മുഴുവൻ ആളുകളുടെയും ശ്രദ്ധാകേന്ദ്രം ആയിരിക്കുന്ന പൂച്ചക്കുട്ടിയുടെ നിരവധി ചിത്രങ്ങളും അവർ പകർത്തുന്നത് കാണാം. കൂടാതെ പൂച്ചക്കുട്ടിയുടെ വ്യത്യസ്ത പോസിൽ ഉള്ള ചിത്രങ്ങൾ വീടിൻറെ ഭിത്തിയിൽ പതിച്ചിരിക്കുന്നതും കാണാം.

ഏതായാലും യുവതികൾ തങ്ങളുടെ പ്രിയപ്പെട്ട പൂച്ചക്കുട്ടിക്ക് ഒരുക്കിയ ഈ ബർത്ത് ഡേ പാർട്ടിയെ കുറിച്ച് സമ്മിശ്രപ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. മനസ്സിനെ സന്തോഷിപ്പിക്കുന്ന ദൃശ്യങ്ങൾ എന്ന ഒരു വിഭാഗം ആളുകൾ പറഞ്ഞപ്പോൾ എന്തിനാണ് ഇത്തരം കോപ്രായങ്ങൾ എന്നായിരുന്നു മറുവിഭാഗത്തിന് ചോദിക്കാൻ ഉണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

യുപിയിൽ ട്രെയിന് മുകളിൽ കയറിയ യുവാവിൻറെ അഭ്യാസം, വലിച്ച് താഴെ ഇറക്കി ആര്‍പിഎഫ് ഉദ്യോഗസ്ഥരും യാത്രക്കാരും, വീഡിയോ
ആഡംബര കാറുകൾ കൗതുകത്തോടെ നോക്കുന്ന രണ്ട് കുട്ടികൾ, കണ്ടുനിന്ന ലംബോർ​ഗിനിയുടെ ഉടമ ചെയ്തത്, വീഡിയോ കാണാം