പത്തിൽ പത്തു മാർക്ക് കൊടുക്കാം; ജയ്‍പൂർ മെട്രോ അത്ഭുതപ്പെടുത്തിയെന്ന് റഷ്യൻ യുവതി

Published : Sep 27, 2026, 05:42 PM IST
viral video

Synopsis

ജയ്പൂർ മെട്രോ തന്നെ ദുബായ് മെട്രോയെ ഓർമ്മിപ്പിക്കുന്നുവെന്നും അവർ പറയുന്നുണ്ട്. വളരെ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് യുവതി മെട്രോയിൽ കയറുന്നതും യാത്ര ചെയ്യുന്നതുമെല്ലാം.

ആദ്യമായി ജയ്പൂർ മെട്രോയിൽ യാത്ര ചെയ്തതിന്റെ സന്തോഷം പങ്കുവെച്ച് ഇന്ത്യയിൽ എത്തിയ റഷ്യൻ യുവതി. വെറ പ്രൊക്കോഫേവ എന്ന യുവതിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഹവാ മഹലിന് സമീപമുള്ള സ്റ്റേഷനിൽ തുടങ്ങി പ്ലാറ്റ്‌ഫോമും മൊത്തത്തിലുള്ള യാത്രാനുഭവവും ഒക്കെ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നത്.

വെറ മെട്രോ സ്റ്റേഷനിൽ എത്തുന്നതും ജീവനക്കാരോട് സംസാരിച്ച് ടിക്കറ്റ് എടുക്കുന്നതും വീഡിയോയിൽ കാണാം. സ്റ്റേഷനും ചുറ്റുപാടുകളും കണ്ട യുവതി, 'ഇത് വളരെ നല്ലതാണ്, മികച്ച പ്ലാറ്റ്‌ഫോം. ഇതുവരെ പത്തിൽ പത്ത് മാർക്ക് നൽകാം' എന്ന് അഭിപ്രായപ്പെടുന്നത് വീഡിയോയിൽ കാണാം.

ജയ്പൂർ മെട്രോ തന്നെ ദുബായ് മെട്രോയെ ഓർമ്മിപ്പിക്കുന്നുവെന്നും അവർ പറയുന്നുണ്ട്. വളരെ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് യുവതി മെട്രോയിൽ കയറുന്നതും യാത്ര ചെയ്യുന്നതുമെല്ലാം. യാത്രയിലുടനീളം അവരുടെ മുഖത്ത് ആ സംതൃപ്തിയും സന്തോഷവും കാണാം. യുവതിയുടെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് എത്തിയത്.

താൻ രണ്ട് മാസം മുമ്പ് ജയ്പൂർ സന്ദർശിച്ചപ്പോൾ ടോക്കണുകൾക്ക് പകരം പേപ്പർ ക്യു.ആർ (QR) ടിക്കറ്റുകളായിരുന്നു ഉണ്ടായിരുന്നതെന്ന് ഒരാൾ ചൂണ്ടിക്കാണിച്ചു. ജയ്പൂരിലേക്ക് സ്വാഗതം എന്ന് പറഞ്ഞും, രാജസ്ഥാന്റെ ആതിഥ്യമര്യാദ അനുഭവിച്ചറിഞ്ഞതിന് നന്ദി അറിയിച്ചുകൊണ്ടും നിരവധി പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്.

ആംബർ കോട്ട, ജൽമഹൽ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കൂടി മെട്രോ വ്യാപിപ്പിച്ചാൽ പുറത്തുനിന്നെത്തുന്ന സഞ്ചാരികൾക്ക് അത് ഏറെ ഉപകാരപ്പെടുമെന്നായിരുന്നു ഒരു ജയ്പൂർ സ്വദേശി അഭിപ്രായപ്പെട്ടത്. ഡൽഹി മെട്രോയും റാപ്പിഡ് റെയിലും കൂടി പരീക്ഷിക്കാൻ മറ്റു ചിലർ യുവതിയോട് നിർദ്ദേശിച്ചു.

PREV
Read more Articles on
click me!

Recommended Stories

ജോലി കിട്ടാതെ വിഷമിക്കുകയാണോ? അത് നമ്മെ തളർത്തുക മാത്രമല്ല ചെയ്യുന്നത്, പകരം... വൈറലായി വീഡിയോ
'മുംബൈയോ ദുബായിയോ?’ നാട്ടിലെത്തി 15 -ാം ദിവസം തിരികെ ദുബായിലേക്ക് മടങ്ങിയെന്ന് യുവതി; ശമ്പളത്തെക്കുറിച്ചുള്ള വാക്കുകൾ വൈറൽ, വീഡിയോ