ആരും കാണുന്ന സ്വപ്നം, സീറോയിൽ നിന്നും തുടങ്ങി, 29 -ാം വയസിൽ ബെം​ഗളൂരുവിൽ വീട് സ്വന്തമാക്കി ദമ്പതികൾ

Published : Apr 25, 2026, 10:57 AM IST
viral post

Synopsis

കഠിനാധ്വാനത്തിലൂടെ ബെംഗളൂരുവിൽ സ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി 29 -ഉം 28 -ഉം വയസ്സുള്ള ദമ്പതികൾ. മാസങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും പരിശ്രമങ്ങൾക്കും ഒടുവിലാണ് ഇവർ ഈ നേട്ടം കൈവരിച്ചത്. 

സ്വന്തമായി ഒരു വീട്! ഈ സ്വപ്നം കാണാത്ത മനുഷ്യർ വളരെ വളരെ കുറവായിരിക്കും. അതേസമയം, ബെംഗളൂരു പോലൊരു നഗരത്തിൽ സ്വന്തമായി ഒരു വീടാണെങ്കിലോ? പലർക്കും അത് അതിവിദൂരമായൊരു സ്വപ്നമാണ്. എന്നാൽ, കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും ആ സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് 28 ഉം 29 ഉം വയസുള്ള ഈ ദമ്പതികൾ. സെനിത്ത് റോയ് ചക്രവർത്തി എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിലൂടെ വീട് വാങ്ങിയതിനെ കുറിച്ച് പങ്കുവച്ചിരിക്കുന്നത്.

പതിനെട്ട് മാസങ്ങൾക്ക് മുമ്പാണ് ഒരു പ്രൈം ലൊക്കേഷനിൽ വീട് വാങ്ങാൻ ഇവർ പദ്ധതിയിടുന്നത്. അന്ന് റിയൽ എസ്റ്റേറ്റ് മേഖലയെക്കുറിച്ച് വലിയ അറിവൊന്നുമുണ്ടായിരുന്നില്ലെന്നും ഇവർ സമ്മതിക്കുന്നു. അതിനാൽ തന്നെ വീട് വാങ്ങുന്നതിന്റെ ഓരോ ഘട്ടങ്ങളും തങ്ങളെ ഭയപ്പെടുത്തിയിരുന്നുവെന്നും ഇവർ പറയുന്നു.

"പതിനെട്ട് മാസങ്ങൾക്ക് മുമ്പ് ഞങ്ങൾക്ക് യാതൊരരറിവുമില്ലാത്ത കാര്യത്തിനാണ് ഞങ്ങൾ 'യെസ്' പറഞ്ഞത്. അതൊരു എളുപ്പമുള്ള തീരുമാനമായിരുന്നില്ല. ഉറക്കമില്ലാത്ത രാത്രികളും സംശയങ്ങളും നിറഞ്ഞ ദിവസങ്ങളായിരുന്നു അത്. കുടുംബത്തിന്റെ പിന്തുണ മാത്രമായിരുന്നു ഏക ആശ്വാസം" എന്ന് സെനിത്ത് കുറിച്ചു.

 

 

വീട് വാങ്ങുന്നതിനായി മാസങ്ങളോളം നീണ്ട ഗവേഷണം തന്നെ നടത്തി, നിരന്തരം സൈറ്റുകൾ സന്ദർശിച്ചു, ഹോം ലോൺ നടപടിക്രമങ്ങൾ വേറെ, ഇവയെല്ലാം പഠിച്ചും അറിഞ്ഞുമാണ് മുന്നോട്ട് പോയത്. "സീറോയിൽ നിന്നാണ് ഞങ്ങൾ തുടങ്ങിയത്. ഓരോ കല്ലും വെച്ച് ഞങ്ങളുടെ വീട് ഉയരുന്നത് കണ്ടപ്പോൾ അതിനൊപ്പം ഞങ്ങളും വളരുകയായിരുന്നു" എന്ന് ഇവർ പറയുന്നു.

ഇത് വെറുമൊരു വീടല്ല, ഞങ്ങളുടെ കഥയാണ് എന്ന് പറഞ്ഞുകൊണ്ടാണ് സെനിത്ത് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സ്വന്തമായി വീടുണ്ടാക്കാൻ ആ​ഗ്രഹിക്കുന്ന ചെറുപ്പക്കാരായ ദമ്പതികൾക്ക് നിങ്ങളൊരു പ്രചോദനമാണ് എന്ന് ആളുകൾ കമന്റ് നൽകി.

PREV
Read more Articles on
click me!

Recommended Stories

ലൈവ് പെർഫോമൻസിനിടെ ഭരതനാട്യം നർത്തകിയുടെ വസ്ത്രം അയ‍ഞ്ഞുതുടങ്ങി, ഒരുകൈകൊണ്ട് പിടിച്ച് നൃത്തം, കയ്യടി
4 കോടിയുടെ ലംബോർഗിനി പിക്ക് അപ്പ് ട്രക്ക് ഉപയോഗിച്ച് തകർത്ത് യുവതി; വീഡിയോ വൈറൽ